സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവ് സംബന്ധിച്ച വിവരങ്ങൾ
വിവരാവകാശ നിയമം 2005 സെക്ഷൻ 6 (1),
6 (3) പ്രകാരം സമർപ്പിക്കുന്ന അപേക്ഷ*
(പത്ത് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കുക)
പ്രേഷകൻ
Ph
email:
സ്വീകർത്താവ്
SPIO,
HEAD MASTER
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ SCHOOL
Place
വിഷയം: ഈ സ്കൂളിൽ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് നടത്തിയ പണപ്പിരിവ് സംബന്ധിച്ച വിവരങ്ങൾ തേടുന്നത്.
(1) സ്കൂൾ ക്ളീനിംഗിനായി എത്ര രൂപയാണ് ഒരു കുട്ടി കൊണ്ടു വരേണ്ടത് ?
(2) ദേശീയ പതാകക്ക് വേണ്ടി എത്ര രൂപയാണ് കൊണ്ടുവരേണ്ടത്..?
(3) ഒരു വീട്ടിൽ 3 കുട്ടികളുണ്ടെങ്കിൽ അവരെല്ലാം ഈ തുക കൊണ്ടുവരേണ്ടതുണ്ടോ...?
(4) സ്കൂളിൽ ആകെ എത്ര കുട്ടികളാണുളളത്?
(5) ഇതുവരെ ആകെ പിരിഞ്ഞുകിട്ടിയതുകയെത്ര ?
(6) ഏതു തരത്തിലുളള ക്ളീനിംഗാണ് നടത്തുന്നത് അതിൻറെ ചെലവെത്ര ?
(7) ദേശീയ പതാകക്ക് വേണ്ടി വരുന്ന ചെലവെത്ര ?
( 8 സ്കൂൾ ശുദ്ധീകരണ ത്തിന് വേണ്ടിയും ദേശീയ പതാകക്ക് വേണ്ടിയും പണം പിരിക്കാൻ നിർദ്ദേശിച്ച് കൊണ്ടുളള വിദ്യാഭ്യാസ വകുപ്പിൽ നിന്നുളള സർക്കുലറിൻറെ/ ഉത്തരവിൻറെ പകർപ്പ് നൽകണം.
(9) സ്കൂളിൽ ആകെ എത്ര അധ്യാപകരുണ്ട് ?
(10) ഓരോ അധ്യാപകരും അവരവരുടെ ക്ളാസ്സിൽ നിന്ന് എത്ര രൂപ വീതമാണ് പിരിച്ച് നൽകിയത് എന്ന കണക്ക് നൽകണം...
(11) പിരിവ് ഏത് തീയതിവരെയാണ് നടത്തുന്നത് ?
ക്ളോസിംഗ് തീയതിയുണ്ടോ ?
അതിനു ശേഷം കുട്ടികൾ പിരിവു നൽകിയാൽ ആ തുക എന്ത് ചെയ്യും
(12) ചെലവുകഴിഞ്ഞ് ബാക്കിവരുന്ന തുക എന്ത് ചെയ്യും...?
(13)-A:സ്വാതന്ത്ര്യ ദിനാഘോഷത്തിന് സർക്കാരിൽ നിന്ന് ഈ സ്കൂളിന് അനുവദിച്ച ഫണ്ടെത്ര ?
B: അനുവദിച്ചത് ഏത് തീയതിയിലാണ്...
C:കുട്ടികളോട് പിരിവ് കൊണ്ടുവരാൻ ആവശ്യപ്പെട്ട തീയതി ഏത് ?
അനുബന്ധം:
(1) മറുപടി രജിസ്ട്രേഡ് തപാലിൽ അയക്കുന്നതിനായി സ്റ്റാമ്പൊട്ടിച്ച കവർ കൂടി ഇതൊടൊപ്പം വക്കുന്നു.(2) മറുപടി മാതൃഭാഷയിൽ നൽകണം.
(3) ചോദ്യാവലിയിൽ സംശയം വന്നാൽ അപേക്ഷകനോട് ചോദിച്ച് സ്പഷ്ടീകരണം വരുത്താവുന്നതാണ് ...ഫോൺ നമ്പർ താഴെ പറയുന്നു.
അപേക്ഷകൻറെ
ഒപ്പ്:
പേര്:
സ്ഥലം..
തിയ്യതി:
ഫോൺ: