വേറെ സ്കൂളിൽ ചേർക്കാൻ പറഞ്ഞ പ്രശ്നം

എന്റെ 2സിസ്റ്റർ & 2 അനിയൻ
ഇവർ പഠിച്ചതെല്ലാം ഒരു പ്രൈവറ്റ് സ്കൂളിൽ ആണ് (ഈ സ്കൂൾ തുടങ്ങിയതുമുതൽ 15വർഷം ആവുന്നു ) അനിയൻമാർ പഠിപ്പിൽ വളരെ പിന്നോക്കമാണ് സിസ്റ്റർ ഓക്കേ യാണ്
പ്രശ്നം എന്തെന്നാൽ ലാസ്റ്റ് അനിയൻ ഇനി 10ലേക്ക് ആണ് പോവേണ്ടത് lkg മുതൽ അവിടെ യാണ് പഠിക്കുന്നത്
ഇന്നലെ സ്കൂളിൽ നിന്ന് വിളിച്ചു പറയുന്നു അവനെ സ്കൂളിൽ പഠിപ്പിക്കാൻ പറ്റില്ല നിങ്ങൾ തൊട്ടടുത്ത ഗവണ്മെന്റ് സ്കൂളിൽ ചേർക്കണം എന്ന് (കുറച്ചു വർഷം ആയി ഈ സ്കൂൾ 100മേനി അവകാശപെടുന്ന സ്കൂൾ ആണ് ) 9ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ പോരാത്തതിന് ലീവ് ലെറ്റർ എന്ന പേരിൽ ഉമ്മാനോട് വൈറ്റ് പേപ്പറിൽ ഒപ്പ് വാങ്ങിയിരുന്നു
അതിൽ അവർ അവനിക്ക് ഇവിടെ പഠിക്കാൻ താല്പര്യം ഇല്ല എഴുതി ചേർത്തിട്ടുണ്ട്
 എന്റെ ആദ്യത്തെ അനിയൻ 10th പരീക്ഷ എഴുതിയതിന് 5000 രൂപ വാങ്ങിയിരുന്നു, അവൻ 10പാസാണ് (അവനല്ല പരീക്ഷ എഴുതിയത്)
ഇപ്പോഴത്തെ പ്രശ്നം ചെറിവനെ വേറെ സ്കൂളിൽ ചേർക്കാൻ പറഞ്ഞതാണ്
എന്റെയും വീട്ടുകാരുടെയും തീരുമാനം അവിടെ തന്നെ 10എഴുതിപ്പിക്കാനാണ്
11വർഷം ഫീസ് വാങ്ങി പഠിപ്പിച്ചു ഇപ്പോൾ നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്താ ചെയ്യുക എന്ന് പറഞ്ഞു ഞാനും പ്രശ്നം ആക്കി
ഇപ്പോൾ ചൊവ്വാഴ്ച രക്ഷിതാക്കൾ സ്കൂളിൽ പോകാൻ പറഞ്ഞിട്ടുണ്ട്
എന്താണ് ചെയ്യുക അറിയുന്നവർ പറഞ്ഞു തരിക എവിടെയാണ് കംപ്ലയിന്റ് ചെയ്യേണ്ടത്

സ്കൂൾ മാറേണ്ട കാര്യമില്ല. അങ്ങനെ വാശി പിടിച്ചാൽ ജില്ലാ വിദ്യാഭ്യാസ ഓഫർസ്സർക്ക് പരാതി നൽകും എന്ന് പറയുക.
പിന്നെ കുട്ടി പഠിക്കാൻ പിന്നോക്കം ആണെങ്കിൽ അവനെ ied കാറ്റഗറി യിൽ പെടുത്തി മറ്റൊരാളെ കൊണ്ട് exam എഴുതിക്കാം.
മാറ്റണം എന്ന് നിർബന്ധം പിടിച്ചാൽ അതിനു കാരണം രേഖമൂലം എഴുതി തരാൻ പറയണം.
ഞാൻ ഒരു മാഷ് ആണ്. കുട്ടിക്ക് iq കുറവെങ്കിൽ പരീക്ഷ സമയത്തു മാറ്ററോളെ വച്ചു എഴുതികം. അതിനു സാധ്യത ഉണ്ട്. But പെട്ടെന്ന് സ്കൂളിൽ മാറ്റാൻ പറഞ്ഞാൽ പറ്റില്ല എന്ന് പറയണം. നിങ്ങൾ ഡെപ്യൂട്ടി ഡയറക്ടർ of എഡ്യൂക്കേഷൻ പരാതി കൊടുക്കും എന്ന് പറയുക. ഒരു കുട്ടിയെ മാനസികമായി തകർക്കാൻ പറ്റില്ല. അവരുടെ സ്കൂളിന്റെ 100% അല്ല വലുത്.... കുട്ടിയുടെ ഭാവി ആണ്. ഇത് അവർ മുന്നേ പറഞ്ഞിരിക്കണം. അതായത് 9 l പഠിക്കുമ്പോൾ PTA വിളിച്ചു.. അല്ലാതെ ഇപ്പോൾ അല്ല.
ഇത്തരം കര്യങ്ങൾ ചെയ്യരുത് എന്ന് പറഞ്ഞു ബാലാവകാശ കമ്മീഷൻ്റെ ഉത്തരവ് ഉണ്ട്. അതുകൊണ്ട് എത്രയും വേഗം ബാലാവകാശ കമ്മീഷനിൽ പരാതി നൽകുക. ഇമെയിൽ മുഖേന പരാതി അയച്ചാലും മതി
KERALA STATE COMMISSION FOR PROTECTION OF CHILD RIGHTS
TC 14/2036, Sree Ganesh, Vanross Junction
Near Bakery Junction, Kerala University P.O
Thiruvananthapuram – 695 034
91-471-2326603/04/05
childrights.cpcr@kerala.gov.in