പള്ളിയിലെ സാമ്പത്തിക ക്രമക്കേട്-കോടതി നിയമിച്ച കമ്മീഷൻ

Join AntiCorruption Team to make the world better
Join AntiCorrutption Team

xxx  പള്ളിയിലെ സാമ്പത്തിക ക്രമക്കേട്-കോടതി നിയമിച്ച കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി.
xxx അതിരൂപതയിലെ xxx റോഡിലുള്ള ,xxx  നിന്നും ഏകദേശം മൂന്നു കിലോമീറ്റർ മാത്രം കിഴക്കുള്ള ഇടവക ദേവാലയമാണ് xxx ഇടവക.  xxx പള്ളിയിലെ സാമ്പത്തിക ക്രമക്കേട്  അതിരൂപതാ നേതൃത്വത്തിനെതിരെ സിവിൽ കേസ് തുടരാൻ  xxx കോടതി ഇക്കഴിഞ്ഞ മാർച്ച് 29 നു പുറപ്പെടുവിച്ച വിധിപ്രസ്താവത്തിലാണ് ഉത്തരവിട്ടത്. അതുസംബന്ധമായ കമ്മീഷൻ തെളിവെടുപ്പ് ഈ ചൊവ്വ  (25 / 4 / 2023 ) തുടങ്ങി
*എന്താണ് കേസ്*
 xxx  പള്ളിയിലെ 2018 -19 സാമ്പത്തിക വർഷത്തെ  ഓഡിറ്റർമാർ,  പാരിഷ് കൗൺസിൽ അംഗങ്ങൾ, വിശ്വാസികൾ എന്നിവരടങ്ങുന്ന എട്ടു വിശ്വാസികളാണ് കേസിലെ വാദികൾ. മുൻ വികാരിയും  അതിരൂപതാ നേതൃത്വത്തെ പ്രതിനിധീകരിച്ചു  പ്രോട്ടോ സെഞ്ചുലോസ് ബിഷപ്പ് xxx അതിരൂപതാ നേതൃത്വവും xxxx  പള്ളിയുടെ നൈയാമിക നേതൃത്വത്തിലുള്ള  കൈക്കാരൻമാരും പ്രതികളും
xxxx  അതിരൂപതയുടെ കീഴിലുള്ള ,ഏകദേശം 1300 -ഓളം ഇടവകാംഗങ്ങളുളള ഇടവകയാണ് xxx ഇടവക. 2019 ൽ ഇടവകയിൽ കാനൻ നിയമപ്രകാരം പള്ളിപ്പൊതുയോഗം നിയമിച്ച, അതിരൂപതാ മെത്രാപ്പോലീത്ത അംഗീകരിച്ച  ഓഡിറ്റർമാരാണ് ഇടവകയുടെ കണക്കുകൾ പരിശോധിച്ചത്.2013 മുതൽ 2018 വരെയുള്ള  കാലയളവിലെ  പള്ളിയുടെ വാർഷിക കണക്കുകൾ സംബന്ധമായ പള്ളിയുടെ സ്റ്റോക്ക് രജിസ്റ്റർ  ഓഡിറ്റർമാർ  പരിശോധിച്ചപ്പോഴാണ് ഗുരുതരമായ  സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്.
*കേസിന്റെ നാൾവഴി*
ഇടവക നൈയ്യാമികമായി നിയമിച്ച ഓഡിറ്റർമാർ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് ഇടവകതലത്തിലും രൂപതാ നേതൃത്വത്തിനും കെസിബിസിക്കും മേജർ ആർച്ചുബിഷപ്പിനും പരാതികൾ നൽകിയിട്ടും യാതൊരു നടപടികളും രൂപതാ നേതൃത്വം സ്വീകരിക്കാത്തതിനെ തുടർന്നാണ് വാദികൾ ബഹുമാനപ്പെട്ട കോട്ടയം സബ് കോടതിയിൽ പരാതി നൽകുന്നത്.
ഈ പരാതി നിലനിൽക്കെ പല ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നുവെങ്കിലും രൂപതാ കേന്ദ്രത്തിൽ നിന്നും എല്ലാ ഒത്തുതീർപ്പുശ്രമങ്ങളെയും അട്ടിമറിക്കുകയാണുണ്ടായത്, അവസാന ശ്രമമെന്ന നിലക്ക് വത്തിക്കാനിൽ പരിശുദ്ധ മാർപാപ്പയുടെ കീഴിൽ  പ്രവർത്തിക്കുന്ന ഒരു ചങ്ങനാശേരി രൂപതാ വൈദികൻ മധ്യസ്ഥശ്രമം നടത്തി.അതിന്റെ അടിസ്ഥാനത്തിൽ കേസ് പിൻവലിച്ചു 30 ദിവസത്തിനകം അതിരൂപതയുടെ ചാർട്ടേർഡ് അക്കൗണ്ടിനെക്കൊണ്ട് വാദികളുടെയും പ്രതികളുടെയും സാന്നിധ്യത്തിൽ കണക്കുകൾ പരിശോധിച്ച ശേഷം ഓഡിറ്റ് റിപ്പോർട്ട് വെരൂർ ഇടവകാ പൊതുയോഗത്തിലും ഞായറാഴ്ച കുർബാനമദ്ധ്യേയും  വായിക്കുകയും ചെയ്യാമെന്നും നഷ്ടം എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഉത്തരവാദിത്വപ്പെട്ട വ്യക്തികളിൽ നിന്നും ഈടാക്കി വെരൂർ പള്ളിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കാമെന്നും  ആർച്ചുബിഷപ്പ് വാക്കു നല്കുകയും ചെയ്തു. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ കേസ് ഒത്തുതീർപ്പാക്കുമെന്ന പ്രതീക്ഷ നിലനിൽക്കെയാണ് പ്രസ്തുത  വൈദികൻ വത്തിക്കാനിലേക്ക് മടങ്ങുന്നതും തുടർന്ന്  ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി ആർച്ചുബിഷപിന്റെ മദ്ധ്യസ്ഥ ചർച്ച ഫലം കാണാതെ പോകുന്നതും .ചുരുക്കത്തിൽ കേസ് രമ്യമായി പരിഹരിക്കുവാൻ ഒട്ടനവധി അവസരങ്ങൾ ലഭിച്ചിട്ടും അതു പ്രയോജനപ്പെടുത്താത്ത അതിരൂപതാ നേതൃത്വത്തിന്റെ പിടിവാശിയുടെ ഫലമാണ് ഈ കേസ് മുമ്പോട്ടു പോകാൻ കാരണമായതും  കോടതിയിൽ നിന്ന് അതിരൂപതാ നേതൃത്വത്തിനും xxx പള്ളിയുടെ നൈയാമിക നേതൃത്വത്തിനും ഇപ്പോൾ ലഭിക്കുന്ന തിരിച്ചടികൾക്ക് കാരണമായതും
*കഴിഞ്ഞ മാർച്ച് 29 ലെ കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ*
, പൊതുജനത്തിന്റെ ഉദാരമായ സംഭാവനകൾ കൊണ്ട് കെട്ടിപ്പൊക്കിയതാണ് ഇടവകയെന്നും അതൊരു പൊതു ട്രസ്റ്റാണെന്നും എല്ലാ വിശ്വാസികളും അതിന്റെ beneficiaries ആണെന്നും സഭയുടെ സ്വത്തുക്കൾ വിശ്വാസി സമൂഹത്തിന്റെ പൊതു സ്വത്താണെന്നും അവ കൈകാര്യം ചെയ്യുന്നവർ എത്ര ഉന്നത സ്ഥാനീയർ ആണെങ്കിലും അത് അതീവ സുതാര്യതയോടെ കൈകാര്യം ചെയ്യേണ്ടതാണെന്നും  സിവിൽ പ്രൊസീജർ കോഡ് 9, 92 എന്നിവ പ്രകാരം കോടതി  വിധി ന്യായത്തിൽ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. അതുപ്രകാരം സുതാര്യമായിരിക്കേണ്ട പള്ളിക്കണക്കുകളിൽ ക്രമക്കേട് കണ്ടെത്തിയാൽ ഇടവകയിലെ ഏതൊരംഗത്തിനും നീതിക്കായി കോടതിയെസമീപിക്കാമെന്നും കോടതി വിധിച്ചു.( Ref -വിധിപ്പകർപ്പ് പേജ് നമ്പർ 5 )  
 രൂപതാ നിയമപ്രകാരവും കാനൻ നിയമപ്രകാരവും പൊതുയോഗത്തിൽ വയ്ക്കേണ്ട സ്റ്റോക്ക് രജിസ്റ്ററും കണക്കുകളും 2013 മുതൽ 2018 വരെ പൊതുയോഗത്തിൽ സമർപ്പിച്ചു പാസാക്കിയിട്ടില്ല എന്ന വാദികളുടെ വാദം കോടതി അംഗീകരിച്ചു.
കാനൻ നിയമപ്രകാരവും പള്ളിയോഗ നടപടിക്രമ പ്രകാരവും ഒരു വൈദികൻ പള്ളിയുടെ ചാർജെടുക്കുമ്പോൾ അദ്ദേഹം സ്റ്റോക്ക് രജിസ്റ്റർ കണ്ടു ബോധ്യപ്പെട്ട് അതിൽ ഒപ്പിടേണ്ടതാണ്.2013 മുതൽ 2018 വരെ വികാരിമാരോ കൈക്കാരന്മാരോ പള്ളിയുടെ സ്റ്റോക്ക് രജിസ്റ്ററിൽ ഒപ്പിട്ടതായി തെളിവില്ല. 2014 -17 കാലയളവിലെ ഇടവക വികാരിയുടെ  പേരുപോലും മേൽപ്പറഞ്ഞ സ്റ്റോക്ക് രെജിസ്റ്ററിലില്ല എന്നതും വാദിഭാഗം കോടതിയിൽ തെളിവായി സമർപ്പിച്ചു.2013 മുതൽ 2018 വരെ ഇടവകയുടെ വരവു ചെലവുകണക്കുകളിലെ ഗുരുതരമായ ക്രമക്കേട് കോടതിയെ തെളിവുകൾ സഹിതം  ബോധ്യപ്പെടുത്താൻ വാദികൾക്കായി.
അതിരൂപതയിലെ ചാസ് എന്ന പ്രസ്ഥാനത്തിലെ ഇടവക സൺഡേ സ്കൂളിന്റെ   നിക്ഷേപമായ രണ്ടുലക്ഷത്തി അയ്യായിരം രൂപയുടെ കണക്കുകൾ വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ വരാതിരുന്നതും ഫെഡറൽ ബാങ്കിലും ചീരംചിറയിലുളള മറ്റൊരു ബാങ്കിലും ഇടവകയുടെ അക്കൗണ്ടുകളിൽ ഉള്ള ബാങ്ക് ബാലൻസിലുള്ള ക്രമക്കേടും  വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടുന്നു.  ഇടവകയുടെ 2018 ൽ പണിത സൺഡേ സ്കൂൾ കെട്ടിടത്തിന്റെ  1500 ചതുരശ്ര അടിയിൽ തീർത്ത ഓഫീസ് നിർമ്മാണത്തിലും ഗുരുതര സാമ്പത്തിക ക്രമക്കേട് കോടതി  കണ്ടെത്തി.( Ref -വിധിപ്പകർപ്പ് പേജ് നമ്പർ 7)
ഇതേത്തുടർന്ന് കോടതി വച്ച കമ്മീഷനാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച  തെളിവെടുപ്പ് ആരംഭിച്ചത്.ചൊവ്വാഴ്ച്ചയിലെ തെളിവെടുപ്പിന്റെ ബാക്കി വരുന്ന ഞായറാഴ്ച അതായത് 2023 ഏപ്രിൽ 30 നു തുടരും.
*രൂപതാ നേതൃത്വത്തിൽ ചിലരും  വൈദികരും ഈ കേസിനെപ്പറ്റി സ്ഥിരമായി പറയുന്ന പല്ലവി ഇത് സഭയ്ക്കും സഭാ നേതൃത്വത്തിനുമെതിരെ ഉള്ള പ്രവർത്തനമാണ്  എന്നാണ്, എന്നാൽ യാഥാർഥ്യം അതല്ല, ഇടവകയിലുണ്ടായ സാമ്പത്തിക ക്രമക്കേടിനെതിരേയും  സഭാ അധികാരികൾ ഈ വിഷയത്തിൽ കാണിച്ച ധാര്ഷ്ട്യത്തിനെതിരെയുമാണ് ഈ കേസ് എന്ന് വാദികൾ പ്രസ്താവിക്കുന്നു*  
xxxxx