വ്യാജ പ്രമാണങ്ങള്‍ ചമച്ച് ലോണ്‍ എടുത്തതായും
കോട്ടയം ജില്ലയിലെ XXX സര്‍വ്വീസ് സഹകരണബാങ്കില്‍ കോടികളുടെ ക്രമക്കേട് നടന്നതായി പരാതി. തട്ടിപ്പിനെതിരെ കോടതിയില്‍ കേസുകൊടുത്ത വാദിയെ പ്രതിയാക്കി പൊലീസ് കേസെടുത്തതായും ആരോപണം. കാഞ്ഞിരപ്പള്ളി കാവുഭാഗം സ്വദേശി XXX ഇതിനെതിരെ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കയാണിപ്പോള്‍.
ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ബാങ്ക് ജീവനക്കാരും ചേര്‍ന്ന് വ്യാജരേഖകള്‍ ചമച്ചും വ്യാജ ഒപ്പിട്ടും കോടികള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. കോടികളുടെ ക്രമക്കേട് ബാങ്കിന്റെ കണ്‍കറന്റ് ഓഫീസര്‍ കണ്ടെത്തിയിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
2021ലാണ് സംഭവങ്ങളുടെ തുടക്കം. 2021 നവംബര്‍ 26ന് XXX ഭാര്യ XXX ക്കും XXX ബാങ്കില്‍ നിന്നും ഒരു നോട്ടീസ് ലഭിക്കുന്നു. കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ആണ് നോട്ടീസ് അയച്ചത്. ബാങ്കില്‍ XXX പതിനാറരലക്ഷം രൂപയും ഭാര്യ XXX 18 ലക്ഷം രൂപയും ലോണ്‍ എടുത്ത ഇനത്തില്‍ കുടിശ്ശിക വരുത്തിയതായി നോട്ടീസില്‍ പറയുന്നു. എന്നാല്‍ XXX ഭാര്യയോ ഇത്തരം ഒരു ലോണ്‍ ബാങ്കില്‍ നിന്നും എടുത്തിട്ടില്ല. തുടര്‍ന്ന് ഇരുവരും ബാങ്കില്‍ നേരിട്ടെത്തി അന്വേഷിച്ചു. തന്റെയും ഭാര്യയുടെയും പേരില്‍ ആരോ വ്യാജ പ്രമാണങ്ങള്‍ ചമച്ച് ഭരണസമിതിയുടെയും സെക്രട്ടറിയുടെയും അറിവോടെ ലോണ്‍ എടുത്തതായും തവണകള്‍ തിരിച്ചടയ്ക്കാതെ കുടിശ്ശിക വരുത്തിയതായും ബോദ്ധ്യമായതിന്റെ അടിസ്ഥാനത്തില്‍ XXX പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പൊലീസ് നടപടിയെടുത്തില്ല. തുടര്‍ന്ന് ഇവര്‍ കാഞ്ഞിരപ്പള്ളി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. XXXബാങ്ക് പ്രസിഡന്റ് ഒന്നാം പ്രതിയായും ഭരണസമിതി അംഗങ്ങള്‍ രണ്ടാം പ്രതിയായും ബാങ്ക് സെക്രട്ടറി മൂന്നാം പ്രതിയുമായാണ് ഹര്‍ജി ഫയല്‍ ചെയ്ത്
XXX ബാങ്കില്‍ അംഗത്വമെടുക്കുകയോ ഇതിനാവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയോ ലോണ്‍ എടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. XXX സഹകരണ ബാങ്കില്‍ നേരത്തെ XXXX പത്തേകാല്‍ ലക്ഷം രൂപ സ്ഥിരനിക്ഷേപം ഇട്ടിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചു. ഇത് മാത്രമാണ് XXXന് കണ്ണിമല ബാങ്കുമായുള്ള ഏകബന്ധം.
കുടിശ്ശിക സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം കണ്‍കറന്റ് ഓഡിറ്ററെ സമീപിക്കാന്‍ ബാങ്ക് നിര്‍ദ്ദേശിച്ച കാര്യവും ഹര്‍ജിക്കാരന്‍ കോടതിയില്‍ ചൂണ്ടികാട്ടി. അങ്ങനെ കണ്‍കറന്റ് ഓഡിറ്ററെ സമീപിച്ച് തന്റെ നിരപരാധിത്വവും ബോദ്ധ്യപ്പെടുത്തിയതാണ്. ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി ബോദ്ധ്യപ്പെട്ട ഓഡിറ്റര്‍ ഉന്നതാധികാരിയായ ജോയിന്റ് രജിസ്ട്രാര്‍ക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയ കാര്യവും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. പരാതി പരിഗണിച്ച കോടതി സംഭവത്തെക്കുറിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ മുണ്ടക്കയം പൊലീസിന് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് പൊലീസ് എഫ്.ഐ.ആര്‍.ഇട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്ത്..
തുടര്‍ന്നാണ് ഇപ്പോള്‍ XXXX ലും ഭാര്യയും കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഒരു അടിസ്ഥാനവും ഇല്ലാതെയും ശാസ്ത്രീയമായ അന്വേഷണം നടത്താതെയും വ്യാജഒപ്പും തങ്ങളുടെ യഥാര്‍ത്ഥ ഒപ്പും താരതമ്യം ചെയ്യാതെയും കൈയക്ഷരം പരിശോധിക്കാതെയും കണ്‍കറന്റ് ഓഡിറ്ററുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെയുമാണ് പൊലീസ് നടപടിയെന്ന് പരാതിയില്‍ പറയുന്നു. കേസില്‍ വിശദവും ശാസ്ത്രീയവുമായ അന്വേഷണം പ്രത്യേക സംഘത്തെകൊണ്ട് നടത്തണമെന്നും XXXX ജില്ലാപൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു....