വിജിലൻസ് കോടതിയുടെ നടപടി.

പുത്തൂരിലെ  അനധികൃത നിർമ്മാണം 

വിജിലൻസ് ഡി  വൈ  എസ് പി  വിശദീകരണം നൽകണം.

പുത്തൂർ പഞ്ചായത്തിൽ xxx ഭാര്യ xxx

അനധികൃതമായി കെട്ടിടം നിർമിച്ചു സഹകരണ ബാങ്കും,സൂപ്പർമാർക്കറ്റും  

നിയമ വിരുദ്ധമായി  പ്രവർത്തിപ്പിക്കുന്നതിനെതിരെ മനുഷ്യാവകാശ പ്രവർത്തകൻ 

ബെന്നി കോടിയാട്ടിൽ നേരിട്ട് സമർപ്പിച്ച ഹർജിയിലാണ് വിജിലൻസ് കോടതിയുടെ നടപടി.

2020 ൽ  പഞ്ചായത്തു  സെക്രട്ടറിക്കു പരാതി  നൽകിയിട്ടും നടപടി ഉണ്ടായില്ല.തുടർന്ന് 

കളക്ടർക്കും ,ഡെപ്യൂട്ടി  ഡയറക്ടർ ഓഫ് പഞ്ചായത്തിനും പരാതികൾ നൽകിയെങ്കിലും 

നടപടിയുണ്ടായില്ല .വിജിലൻസിന് നൽകിയ പരാതി നടപടികൾ നടക്കുന്നു എന്ന  കാരണത്താൽ  

അവസാനിപ്പിച്ചു . ഭരണകക്ഷിയിലെ ഉന്നതൻറെ മരുമകളുടെ അച്ഛനും  മുൻ പോലീസ്  ഉദ്യോഗസ്ഥനുമായ xxx പ്രെസിഡന്റായ xxxx കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിലാണ് അനധികൃത കെട്ടിടം പ്രവർത്തിക്കുന്നത്.xxxxയുടെയും,കെട്ടിട ഉടമയുടെയും സ്വാധീനത്തിനു വഴങ്ങി പഞ്ചായത്തു സെക്രട്ടറി നടപടിയെടുക്കാതെ വൈകിപ്പിക്കുന്നത് അഴിമതിയാണെന്ന ഹർജിക്കാരന്റെ പ്രാഥമിക വാദം 

അംഗീകരിച്ചുകൊണ്ടാണ് വിജിലൻസ് കോടതി ഡി  വൈ  എസ് പി യിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടത്. കേസ് വീണ്ടും ജനുവരി 7നു പരിഗണിക്കും.