ATM കാർഡ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താവ്* *അപകടത്തിൽ മരണപ്പെട്ടാൽ 10 ലക്ഷം വരെ സൗജന്യ ഇൻഷുറൻസ്

ATM കാർഡ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്താവ്* *അപകടത്തിൽ  മരണപ്പെട്ടാൽ 10 ലക്ഷം വരെ സൗജന്യ ഇൻഷുറൻസ്
SBI ATM കൈവശമുള്ള  ഉപഭോക്താവ്, അപകടത്തിൽ മരണപ്പെടുകയോ സ്ഥിരമായി വൈകല്യം സംഭവിക്കുകയോ ചെയ്താൽ  കാർഡുകളുടെ സ്വഭാവം അനുസരിച്ച് 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നു. അപകടം നടന്ന തീയതിക്കു മുമ്പ് 90 ദിവസത്തിനുള്ളിൽ  ഉപഭോക്താവ് ATM കാർഡ് ഉപയോഗിച്ചിട്ടു ണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്.
ATM CARD ഉപയോഗിച്ചു വാങ്ങിയ GOLD, Perishable Items എന്നിവയൊഴിച്ചു മറ്റു സാധനങ്ങൾ വാഹനങ്ങളിൽ നിന്ന്  മോഷ്ടിക്കപെട്ടാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
ഇൻഷുറൻസ് ക്ലെയിം അംഗീകരിക്കപ്പെട്ടാൽ മരണപെട്ടയാളുടെ ആംബുലൻസ് ചിലവട ക്കം തിരിച്ചുലഭിക്കും. ഇൻഷുറൻസ് ക്ലെയിം ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ മരണത്തിനുശേഷം ആറുമാസത്തിനകം സമർപ്പിക്കേണ്ടതാണ്....രേഖകൾ ലഭിച്ചു 15 ദിവസത്തിനകം ക്ലെയിം ഇൻഷുറൻസ് കമ്പനി ക്ലെയിം അംഗീകരിക്കേണ്ടതാണ്.
 രണ്ട് ATM കാർഡ് ഉണ്ടെങ്കിൽ ഒരു കാർഡ് മാത്രമേ സ്വീകരിക്കുകയുള്ളൂ.
അപകടം സംഭവിച്ചു 180 ദിവസത്തിനുള്ളിൽ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കേണ്ടതാണ്.