മെഡിസെപ്പ് : നിർദ്ദിഷ്ട ഫോറത്തിൽ ഇൻഷുറൻസ് കമ്പനിക്ക് അപേക്ഷ നൽകണം : മനുഷ്യാവകാശ കമ്മീഷൻ
HRMP No: 7724/2022
മെഡിസെപ്പ് : നിർദ്ദിഷ്ട ഫോറത്തിൽ ഇൻഷുറൻസ് കമ്പനിക്ക് അപേക്ഷ നൽകണം : മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട : മെഡിസെപ്പ് എംപാനൽ ചെയ്തിട്ടില്ലാത്ത ആശുപത്രിയിൽ അടിയന്തിര ഘട്ടത്തിൽ ചികിത്സ തേടേണ്ടി വരുമ്പോൾ ആശുപത്രിയിൽ നിന്നും വിടുതൽ ചെയ്ത ശേഷം ആശുപത്രിയിൽ ചെലവായ തുക തിരികെ ലഭിക്കാൻ മെഡിസെപ്പ് ക്ലെയിം ഫോം പാർട്ട് എ, പാർട്ട് ബി എന്നിവ പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകളുടെ ഒറിജിനൽ സഹിതം വൈഡൽ ഹെൽത്ത് ഇൻഷുറൻസ് ടി.പി.എ.ലിമിറ്റഡ് കൊച്ചി 25 എന്ന വിലാസത്തിൽ അപേക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ നിന്നും ചികിത്സിച്ച വ്യക്തിക്ക് മെഡിസെപ്പ് ആനുകൂല്യം ലഭിച്ചില്ലെന്ന പരാതിയിലാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരിയുടെ ഉത്തരവ്.
ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഇൻഷ്വറൻസ് കമ്പനി ക്ലെയിം പരിശോധിച്ചെന്നും മെഡിസെപ്പ് ആനുകൂല്യം ലഭ്യമാക്കാതെ ആശുപത്രി അധികൃതർ പരാതിക്കാരനിൽ നിന്നും ഈടാക്കിയ തുക റീ ഇമ്പേഴ്സ് ചെയ്യാൻ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ ഫോറം പരാതിക്കാരന് അയച്ചുകൊടുത്തിട്ടുണ്ടെന്ന് പറയുന്നു. ഫോറം പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം ഇൻഷ്വറൻസ് കമ്പനിക്ക് സമർപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതായും സർക്കാർ അറിയിച്ചു.പരാതിക്കാരൻ രേഖകൾ സമർപ്പിച്ചിട്ടുണ്ടെങ്കിൽ അപേക്ഷ പരിഗണിക്കുന്നതു വരെ കാത്തിരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പന്തളം കടയ്ക്കാട് പാലക്കാട്ടുതെക്കേതിൽ അഹമ്മദ് റഷീദ് റാവുത്തർ സമർപ്പിച്ച പരാതിയിലാണ് നടപടി.
പബ്ലിക് റിലേഷൻസ് ഓഫീസർ
20/06/2023.