പൊതു താൽപര്യപര പരാതി : പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ
ബഹുമാന പ്പെട്ട എടവണ്ണ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ബോധിപ്പിക്കുന്ന പൊതു താൽപര്യപര പരാതി.
സർ ,
1994 - ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഗ്രാമ പഞ്ചായത്തിന്റെ അനിവാര്യ ചുമതലകളിൽ പെട്ടതും, താങ്ങളുടെ അധികാരത്തിൽ ഉള്ളതുമായ പഞ്ചായത്ത് 2021 വർഷത്തിൽ ഇറക്കിയ പൗരാവകാശ രേഖയിലെ പേജ് നമ്പർ 47 - ലെ ക്രമ നമ്പർ 14 ൽ പെട്ടതാണ് റോഡുകളും മറ്റു പൊതുമ മുതലുകളും സംരക്ഷിക്കുക എന്നത് .
എടവണ്ണ ഗ്രാമ പഞ്ചായത്ത് പരിധിയിലെ വാർഡ് 14 ലെ പന്തപ്പള്ളി - പാണ്ടിയാട് റോഡിൽ ഹരിദാസൻ പടി മുതൽ പാണ്ടിയാട് അങ്ങാടി വരെ റോഡ് തികച്ചും സഞ്ചാര യോഗ്യം അല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും റോഡിൽ ഓരോ സംസ്ഥാനങ്ങളുടേയും ഭൂപടങ്ങൾ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ് അതവാ കുളങ്ങൾ ഉണ്ടായി കൊണ്ടിരിക്കുകയാണ്. അത് മൂലം അതിലെ പൊകുന്ന വാഹനങ്ങൾക്ക് കേട് പാടുകളും , യാത്രക്കാർക്ക് ബുദ്ധിമുട്ട് അനുഭവപെട്ട് കൊണ്ടിരിക്കുകയും ആണ് .
ആയതിനാൽ മുകളിൽ സൂചിപ്പിച്ച ആക്ട് പ്രകാരം യുദ്ധകാല അടിസ്ഥാന ത്തിൽ റോഡിലെ കുഴികൾ നികത്തി പൊതുജനങ്ങൾക്ക് സുഖമമായി യാത്രെ ചെയ്യുന്നതിന് ആവിശ്യമായ നടപടി എടുക്കണമെന്നും, അല്ലാത്ത പക്ഷം ഈ കുഴികൾ മൂലം ഇന്ത്യൻ ഭരണ ഘടന യിൽ ആരേയാണോ പൗരൻ എന്ന് സൂചിപ്പിച്ചിട്ടുള്ളത് ആ പൗരനും , ആ പൗരന്റെ സ്വത്തിനും , വാഹനത്തിനും സംഭവിക്കുന്ന കഷ്ട നഷ്ടങ്ങൾക്ക് മുകളിൽ സൂചിപ്പിച്ച ആക്ട് പ്രകാരം താങ്ങൾ ഉത്തരവാദി ആയിരിക്കുന്നതാണ്.
സ്ഥലം. പത്തപ്പിരിയം.
Malappuram dist