Electrical Wiring - ELCB
കുടുംബത്തോട് സ്നേഹമുള്ളവർ
ഇതൊന്നു വായിക്കണെ-'
ഒരു ദിവസം ഒരു വീട്ടമ്മ കുളിമുറിയില്‍ ഗീസറിൽ നിന്നോ മറ്റോ അറിയില്ല, ഷോക്കടിച്ച് മരണപ്പെട്ടു - എന്നൊരു വാർത്ത കണ്ടു -
ഒരു കോഴി ഫാമിൽ അച്ഛനൊപ്പം എത്തിയ ഒരു കുഞ്ഞു കുട്ടി അറിയാതെ എര്‍ത്ത് കമ്പിയില്‍ പിടിക്കവേ മറിഞ്ഞു വീണു പിന്നെ നാം അറിയുന്നത്
മരിച്ചു പോയെന്നാണ്
മകന്റെ പുതിയ വീടുപണിയുന്നിടത്ത് തറയിൽ വെള്ളം നനയ്ക്കുമ്പോൾ ഒരു
അച്ഛൻ , സങ്കടവും അറിയുവാനുള്ള ആഗ്രഹവും കൊണ്ട് അവിടെ വരെ പോയി നേരിൽ അറിഞ്ഞത് പിന്നെയും മനോ നില തെറ്റിച്ചു
ഫോട്ടോ തൂക്കാൻ ഭിത്തിയിൽ ആണി അടിക്കുന്നേരം ഒരു ചെറുപ്പക്കാരൻ അയാളും, ഞാനും എന്ന് തോന്നിപ്പോയി എല്ലാം അറിയാതെയല്ലേ
തുണി ഇസ്തിരി ഇടും നേരം ഒരു വീട്ടമ്മ
ആരെയും അറിയിക്കാതെ ആരുമറിയാതെ അവരും
മുടി ഉണക്കും നേരം ഒരു മകൾ (എനിക്കും ഒരു മകളുണ്ട് ) ഒരു ദിവസം .....
അങ്ങിനെ എത്ര അപകടങ്ങൾ വാർത്തകളിൽ വരാതെ എത്രയെന്നെത്രയെന്ന് അറിയാതെ,
ഇന്നലെ എന്‍റെ മകനിലും ഒരു വയസ്സിനു മേല്‍ പ്രായം അത്രയേ ഉള്ളൂ എന്‍റെ മകന്‍ പോലെ തന്നെ ഒരു സ്വിച്ച് ഓണാക്കി അത്രയേ അറിയുള്ളൂ എല്ലാര്‍ക്കും , എനിക്കും ............
അതൊക്കെ ഒന്നൊഴിവാക്കാൻ മാത്രം,
നമ്മുടെ വീടുകളിൽ ഒരു ഇ എൽ സി ബി ഒരേ ഒരു ELCB ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത സ്വന്തം കുടുബത്തോട് ഒന്ന് പറയണം ഒപ്പം
സ്നേഹമുള്ളവരെല്ലാം പറയണം, അറിയണം
ELCB എന്ന ഓമനപേരിട്ടു നാം വിളിക്കുന്ന നമ്മുടെ വീടുകളിലെ
RCCB (റസിഡ്യുൽ കറണ്ട്സർക്യൂട്ട് ബ്രേക്കർ) എന്ന ഒരു സുരക്ഷാ ഉപകരണത്തിന്റെ പ്രവർത്തന രീതിയെ കുറിച്ച് അത് കര്‍ത്തവ്യം !
നമ്മുടെ വീടുകളില്‍ വൈദ്യുതി സര്‍ക്യൂട്ടില്‍ സ്ഥാപിക്കുന്ന ELCB യിലെ ഫെയിസിലൂടെയും ന്യൂട്രല്‍- ലൂടെയും വരുന്നതും പോകുന്നതുമായ വൈദ്യുതി പ്രവാഹത്തെ ഒരുപോലെ ആണോ എന്ന് സദാ സമയവും ELCB (RCcB) ശ്രദ്ധിച്ചു കൊണ്ടേയിരിക്കുന്നു
സാധാരണ ഗതിയിൽ വീടുകളിലെ ലോഡ് അനുസരിച്ച് വരുന്നതും പോകുന്നതുമായ കരണ്ട് ഏറിയും കുറഞ്ഞുമിരിക്കുമല്ലോ ഉദാഹരണത്തിന് ഒരു 5A കറന്റ് ഒരു ലൈനിലൂടെ കടന്നു വരികയും ജോലിയെല്ലാം കഴിഞ്ഞ് ഇതേ 5A കറന്റു മറ്റേ ലൈനിലൂടെ തിരിച്ചുപോകുകയും ചെയ്യുകയാണ് പതിവ് അങ്ങോട്ടും ഇങ്ങോട്ടും എല്ലാംതന്നെ തുല്ല്യം അല്ലെ വൈദ്യുതി ശരി,
അപ്പോൾ ELCB സമാധാനത്തോടെ കഴിയുന്നു
ഏതെങ്കിലും കാരണത്താല്‍ നമ്മള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ കേടാകുകയോ ഇന്‍സുലേഷന്‍ തകരാറായി ഉപകരണത്തിന്റെ ചാലകങ്ങളായ കവചങ്ങളില്‍ എന്തെങ്കലും പൊട്ടലോ മറ്റും വീണ്
അതിലൂടെയെങ്ങാന്‍ വഴിതെറ്റി ഇലക്ട്രോണുകള്‍ എത്തിയാല്‍ ആ കവചങ്ങളില്‍ തൊടുന്ന മനുഷരിലൂടെയോ മറ്റേതെങ്കിലും ഉപകരണങ്ങളുടെ കവചങ്ങളുമായി ബന്ധിപ്പിച്ച എര്‍ത്ത് വയറുകള്‍ വഴിയോ സാദ്ധ്യമായ സ്ഥലങ്ങളിൽ കഴിവനുസരിച്ചുള്ള ജോലികൾ ചെയ്ത് മേല്‍ ഇലക്ട്രോണുകള്‍ ഭൂമിയില്‍ എത്തുകയും ഭൂമിയിലെ പ്രതിബന്ധങ്ങള്‍ തരണം ചെയ്തു അത് (ELCB വഴിയല്ലാതെ തന്നെ ) അവരുടെ ഉറവിടത്തിലേക്ക് തിരിച്ചുപോകുകയും ചെയ്യുന്നു.
ഇങ്ങനെ സംഭവിക്കുന്ന നിമിഷം തന്നിലൂടെ കടന്നു പോയ ഇലക്ട്രോണുകള്‍ തിരിച്ചു വന്നില്ലെന്ന സത്യം തിരിച്ചറിയുന്ന ELCB തനിയെ തന്നെ ഒഫാകുകയും ആ പ്രവൃത്തി മൂലം അതുവഴി നമ്മുടെ വീട്ടിലെ വൈദ്യുതിയില്‍ നിന്നുമുള്ള ഒരു സുരക്ഷ അത് ഉറപ്പാക്കുകയും ചെയ്യുന്നു , നമ്മുടെയും ആ ELCB
അത് എങ്ങിനെയായിരിക്കും
#ഒരു ബസ്സില്‍ 25 കുട്ടികളുമായി ടൂര്‍ പോയ ടീച്ചര്‍ വഴിയില്‍ വിശ്രമത്തിനുശേഷം ബസിലേക്ക് തിരിച്ച് കയറുന്ന കുട്ടികളെ നോക്കി കണ്ണില്‍ എണ്ണി തിട്ടപ്പെടുത്തുമ്പോള്‍ ഒരാള്‍ കയറിയിട്ടില്ലെന്നറിയുന്ന നിമിഷം വിസില്‍ ഊതി ഡ്രൈവറോട് ബസ് നിര്‍ത്താന്‍ ആവശ്യപ്പെടുന്നത് പോലെ -
നാം ഇപ്പോഴും ഓര്‍ക്കുക
രാസ പ്രവർത്തനം കൊണ്ട് മനുഷ്യ ശരീരത്തിൽ
നമ്മുടെയും തലച്ചോറിലെ ന്യൂറോണുകൾ വഴി സൃഷ്ടിക്കപ്പെടുന്ന വൈദ്യുതി പ്രവാഹം കൊണ്ടാണ് നാഡീവ്യൂഹങ്ങളിലൂടെ ശരീരത്തിലെ ചയാപചയ പ്രവർത്തനങ്ങളെ ( metabolism )സഹായിക്കുന്ന വിവിധ തരം തീരുമാനങ്ങളും നീയ്യന്ത്രണങ്ങളും നമ്മുടെ തന്നെ തലച്ചോറില്‍ രൂപപ്പെടുന്നത്
പുറമേ നിന്നുമുള്ള വൈദ്യൂതി ഷോക്കിൽ - അഥവാ എന്ന് നാം പറയുന്ന ആ ഒരവസ്ഥയില്‍ നമ്മുടെ ശരീരത്തിലേക്ക് എത്തിചേരുന്ന വൈദ്യുതി പ്രവാഹം നമ്മുടെ ശരീര കലകളോട് എന്തെങ്കിലും
അജ്ഞാപിക്കുമ്പോൾ അവര്‍ തനതായി ചെയ്തു പോരുന്ന ഏതെങ്കിലുമൊരു പ്രവർത്തിയിൽ മാറ്റം വരുത്തണമോ അല്ലയോ എന്ന് ഹൃദയം പോലുളള നമ്മുടെ പ്രധാനമായും ഉള്ള
അവയവങ്ങൾ നമ്മുടെയും ആയ തലച്ചോറിനോട് എഴുതി ചോദിക്കുന്നു ,
ഒരേ ആവൃത്തിയിൽ വരുന്ന ശരീരത്തിലുള്ള തനതു വൈദ്യുതി പ്രവാഹവും പുറമേ നിന്നുമുള്ള ആ വൈദ്യുതി പ്രവാഹവും തമ്മില്‍ മാറ്റുരയ്ക്കുമ്പോൾ സംശയാലു ആകുന്ന നമ്മുടെ തലച്ചോർ
ഒരഭിപ്രായം പറയും - എല്ലാവര്‍ക്കും വേണ്ടി അതിങ്ങനെയാ ..
"തൽക്കാലം ഹൃദയമേ നീ ആ പ്രവൃത്തി (ഏതാ ആ രക്ത ചങ്ക്രമണം തന്നെ) നിർത്തിവയ്ക്കുക - നാം വിവരം കൃത്യമായി വിശകലനം ചെയ്യും വരെ "
ആ നിർദ്ദേശം നമ്മുടെ തലച്ചോര്‍ നമ്മുടെ തന്നെ ഹൃദയത്തിലേക്ക് കൈമാറുകയും
നമ്മുടെയും ആയ ആ ഹൃദയം പ്രവർത്തനം നിർത്തി വയ്ക്കുകയും ചെയ്യുന്നു'
അതുവഴി ഹൃദയത്തിൽ നിന്നുള്ള എല്ലാ രക്തപ്രവാഹവും ഇല്ലാതാകുകയും ബുദ്ധിയുടെ അവസാന വാക്കായ സ്വന്തമായുള്ള നമ്മുടെ
തലച്ചോറിന് ആവശ്യമായ ഭക്ഷണം (രക്തത്തിലൂടെ) ലഭിക്കാതെ വരികയും രാസപ്രവവർത്തനം വഴി
തലച്ചോറിലെ ന്യൂ റോണുകളില്‍ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.
(അവയവങ്ങളില്‍ ആവശ്യമായ സോഡിയം, അയേണ്‍ ....... പിന്നെ , ആ സ്നേഹം എന്നിവ ആവശ്യമായത്ര ലഭിക്കാതെ വരികയും ചെയ്യുന്നു.
ഹൃദയം പ്രവര്‍ത്തന ക്ഷമമായി അവിടെ നിന്നും കുഴലുകള്‍ വഴി പല വിധങ്ങളായ നമ്മുടെ തന്നെ അവയവങ്ങളിലേയ്ക്ക് വീണ്ടും വീണ്ടും രക്തം എത്തിച്ചാല്‍ മാത്രമേ നമ്മുടെ തലച്ചോറിലെ
പ്രത്യേകമായ നിയന്ത്രണ സംവിധാനങ്ങൾ വീണ്ടും സുഖകരമായി പ്രവർത്തന ക്ഷമമാകൂ
എപ്പോഴെങ്കിലും ആ വൈദ്യൂതി ഷോക്കിൽ നിന്ന് ഒഴിവാകുന്നതിനായി ELCB വഴി (ട്രിപ്പാകയോ
വൈദ്യുതിയില്‍ നിന്ന് ഓഫാക്കപ്പെടുയോ മൂലം)
ഹൃദയത്തിന് തലച്ചോറിൽ നിന്ന് അവശ്യം വേണ്ട നിർദ്ദേശം കിട്ടാത്തതിനാൽ വീണ്ടും പ്രവർത്തിക്കാൻ കഴിയുന്നില്ല, എന്നതും ഹൃദയത്തിൽ നിന്നുള്ള രക്തം തലച്ചോറിൽ എത്തിച്ച് തലച്ചോറിലെ ജനറേറ്റർ പ്രവർത്തന ക്ഷമമാക്കണം ,എന്നതും ആയതിന് നിന്നുപോയ ഹൃദയ പമ്പിനെ പ്രവർത്തിപ്പിക്കുകയും (CPR നൽകുക എന്നത് വഴി) തലച്ചോറിലേക്ക് അവശ്യമായ രക്തം എത്തിച്ച് തലച്ചോറിലെ രാസ
generator കളില്‍ ആ ന്യൂറോണുകളില്‍ വൈദ്യുതിയുടെ പ്രവൃത്തനം വീണ്ടുംവീണ്ടും സജ്ജീവ്വമാകണം ഹൃദയത്തിന് വേണ്ട ശരിയായ നിർദ്ദേശങ്ങൾ നൽകാൻ ...
അതു വഴി നമ്മുടെ ഹൃദയത്തിന്‍റെ പുനർ ജജീവനവും
ഹൃദയത്തിന്‍റെ താളവും തുടർന്നും
നമ്മുക്ക് നിലനിർത്താനാവും.
ചില അടിസ്ഥാന വിവരങ്ങള്‍ കൂടി :-
അലൂമിനിയത്തില്‍ 13, ചെമ്പില്‍ 29 , വെള്ളിയില്‍ 47, സ്വര്‍ണ്ണം 79 , സിങ്കില്‍ 30, ഇരുമ്പില്‍26 എന്നിങ്ങനെയാണ് ഒരാറ്റത്തില്‍ ഇലെക്ട്രോണുകള്‍
പുറമേ നിന്നെത്തുന്ന രണ്ട് മുതൽ പത്ത് മില്ലീ ആംപിയർ വരെയുള്ള ഇലക്ട്രോൺ പ്രവാഹം മനുഷ്യ ശരീരത്തിൽ നമ്മെ ഇക്കിളി പ്പെടുത്തും (ഓർക്കുക ഒരു ആംപിയർ എന്നത് 624 ന്റ വലതു വശത്തായി 16 പൂജ്യം ചേർക്കുമ്പോൾ കിട്ടുന്ന സംഖ്യയുടെ അത്രയും ഇലക്ട്രോണുകളുടെ എണ്ണം വഴിയുണ്ടാകുന്ന വൈദ്യുതി പ്രവാഹമാണ് ,
29 മില്ലീ ആംപിയർ വരെയുള്ള വൈദ്യുതി പ്രവാഹം അപകടകാരി ആവാതെ ശരീര ചലനങ്ങളുടെ നീയ്യ ന്ത്രണങ്ങൾ ഏറ്റെടുക്കാം എന്നാൽ 30 മില്ലീ ആംപിയർ മുതൽ ഉള്ള വൈദ്യുതി പ്രവാഹം ഹൃദയത്തേ താളം തെറ്റിക്കുവാൻ കഴിവുള്ളതാകുന്നു.
30മില്ലീ ആമ്പിയര്‍ പ്രവാഹം അത് ഹൃദയത്തെയും കവര്ന്നാല്‍ ....... ശേഷം ചിന്ത്യം
അവിടെ 30 mA ELCB നമ്മുടെയും വീടുകളിൽ ആവശ്യമാകുന്നു
ELCB ലെ ടെസ്റ്റ് ബട്ടൺ അമർത്തി ട്രിപ്പാകുന്നുണ്ടോ എന്നും അത് പ്രവർത്തന ക്ഷമമാണോ എന്നും ഇടയ്ക്കിടയ്ക്ക് മാസത്തില്‍ ഒരിക്കലെങ്കിലും പരിശ്ശോധിക്കുന്നത് നല്ലതാണ്
AC Sabu 9447021428