ആഡംബര നികുതി യും ഒപ്പം onetime tax ഉം അടക്കാൻ നോട്ടീസ്
സഹോദരി വീട് വച്ചു താമസം തുടങ്ങിയിട്ട് 2 വർഷമായി.. മുനിസിപ്പാലിറ്റി പരിധിയിലാണ് താമസം.3000 sqft കടന്നാൽ ആഡംബര നികുതി ബാധകമാകുമെന്നതിനാൽ 2800 sqft ഇൽ താഴെ ആണ് വീട് വച്ചത്.. പക്ഷെ അളക്കാൻ വില്ലേജിൽ നിന്ന് വന്നവർ double ഹൈറ്റിൽ ചെയ്ത cutout ഏരിയ കൂട്ടി അളന്നു 3000 sqft ഇന് മുകളിൽ ആണെന്നാണ് റിപ്പോർട്ട് എഴുതിയത്. ഇപ്പോൾ ആഡംബര നികുതി യും ഒപ്പം onetime tax ഉം അടക്കാൻ നോട്ടീസ് വന്നിട്ടുണ്ട്...ഇതിലെ യാഥാർഥ്യം ഒന്ന് അറിയുന്നവർ പറയാമോ? Cutout ഏരിയ കൂടെ അളന്നാണോ നികുതി കണക്കു കൂട്ടുന്നത്... Built ചെയ്യാത്ത ഏരിയ ക്കു കൂടെ അളന്നു നികുതി വാങ്ങുന്നതിലെ യുക്തി എന്താണ്? ആരോടാണ് ഇതിൽ പരാതിപ്പെടേണ്ടത്?
പ്ലാൻ വരച്ച എഞ്ചിനീയർ എത്ര square feet ആണ് കണക്കാക്കിയിട്ടുള്ളത് ?
അതാണ് ശരി. ആ പ്ലാൻ വച്ച് പരാതി കൊടുക്കണം
താങ്കൾക്ക് ഹിയറിങ് നോട്ടീസ് കിട്ടിയൊ ഹിയറിങിന് ഹാജരായോ എന്ന് വ്യക്തമാക്കിക്കാണുന്നില്ല.തുക അടക്കാൻ നോട്ടീസ് ലഭിച്ച സ്ഥിതിക്ക് ആഢംബര നികുതിയും ഒറ്റത്തവണ നികുതി യുടെ ആദ്യ ഗഡുവും അടച്ച് ബന്ധപ്പെട്ട ആർ.ഡി.ഒ. മുമ്പാകെ നിശ്ചിത ഫോറത്തിൽ അപ്പീലും സ്റ്റേ ഹരജിയും ( വെവ്വേറെ) നൽകുക