ശബ്ദ - പരിസര മലിനീകരണം നടത്തുകയാണെന്ന പരാതിയിൽ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

Kerala State Human Rights  commission

Thiruvananthapuram

08 /O2/2023 

കാർ കെയർ സെന്റർ നിയമവിരുദ്ധം  :  പരിശോധന വേണമെന്ന്   മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം : ഹൈസ്ക്കൂൾ ജംഗ്ഷൻ കോട്ടമുക്ക് റോഡിൽ പ്രവർത്തിക്കുന്ന ‘93 ഓട്ടോബ്രാന്റ് കംപ്ലീറ്റ് കാർ കെയർ’ എന്ന സ്ഥാപനം ശബ്ദ  -  പരിസര മലിനീകരണം നടത്തുകയാണെന്ന പരാതിയിൽ പരിശോധന നടത്തി കർശന നടപടി സ്വീകരിച്ച് വിവരം രേഖാമൂലം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. 

     കൊല്ലം നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയറുടെ സഹായത്തോടെ പരാതിക്കാരുടെ സാന്നിധ്യത്തിൽ പരിശോധന നടത്തണമെന്നാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ ഉത്തരവ്.  നിശ്ചിത സമയക്രമമോ ശബ്ദമലിനീകരണ നിയന്ത്രണ സംവിധാനമോ ഇല്ലാതെ നഗരമധ്യത്തിൽ ഇത്തരമൊരു സ്ഥാപനം രാവും പകലും പ്രവർത്തിക്കുന്നത് കൊല്ലം നഗരസഭയുടെയും മലിനീകരണ നിയന്ത്രണ ബോർഡിന്റെയും ജാഗ്രതക്കുറവു കാരണമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

     സ്ഥാപനം പ്രവർത്തിക്കുന്നത് പ്രവർത്തനാനുമതിയില്ലാതെയാണെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്മീഷനെ അറിയിച്ചു.  മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപനത്തിലുണ്ടായിരുന്നില്ല.  പിന്നീട് ബോർഡ് നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കിയതിനെ തുടർന്ന് പ്രവർത്തനാനുമതി നൽകി.

    എന്നാൽ ബോർഡിന്റെ വിശദീകരണം അവാസ്തവമാണെന്ന് പരാതിക്കാരി   കമ്മീഷനെ അറിയിച്ചു.  പരാതി നൽകുന്ന സമയത്ത് സ്ഥാപനത്തിന് പ്രവർത്തനാനുമതി ഇല്ലായിരുന്നു. സ്പ്രേ പെയിന്റിംഗ് നടത്തുമ്പോൾ ഉണ്ടാകുന്ന മണം ശാരീരികാസ്വസ്ഥത തകൾക്ക് കാരണമാവുന്നതായി പരാതിയിൽ പറയുന്നു.