അറവുശാലകളും മാംസ വിൽപ്പന കേന്ദ്രങ്ങളും സംബന്ധിച്ച്
ഭരണഭാഷ - മാതൃഭാഷ"
2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സെക്ഷൻ 6(1),6(3) പ്രകാരം സമർപ്പിക്കുന്ന അപേക്ഷ
സ്വീകർത്താവ്
സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ വികസന സമിതി/പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ / മലിനീകരണ നിയന്ത്രണ ബോർഡ് എഞ്ചീനീയർ/ഭക്ഷ്യ- പൊതുവിതരണ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് / പോലീസ്
അപേക്ഷകൻറെ മുഴുവൻ പേര് മേൽവിലാസം
Mobile No.
email address:
വിഷയം : അറവുശാലകളും മാംസ വിൽപ്പന കേന്ദ്രങ്ങളും സംബന്ധിച്ച്
" പാർലമെന്റിനും നിയമ നിർമ്മാണ സഭകൾക്കും നിഷേധിക്കാത്ത ഒരു വിവരവും ഒരു വ്യക്തിക്കും ഒരു കാരണവശാലും നിഷേധിക്കാൻ പാടില്ല" എന്ന കേരള ഹൈക്കോടതിയുടെ 2007(3) KLT 550 നമ്പർ വിധിപ്രകാരവും വിവരാവകാശ നിയമം 8ആം വകുപ്പിലെ മേൽ പ്രസ്താവന പ്രകാരവും ഈ അപേക്ഷ പരിഗണിക്കേണ്ടതാണ്.
ഈ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കഴിവതും ആവശ്യപ്പെട്ട രീതിയിൽ തന്നെ നൽകേണ്ടതാണ്. അതിന് സാധിക്കാത്ത പക്ഷം വിവരം വകുപ്പ് 7(9) പ്രകാരവും, ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ TREESA IRISH Vs The CPIO WP(C)No.6532 of 2006 with regard to section 7(9)of RTI Act പ്രകാരവും ലഭ്യമായ രീതിയിൽ നൽകേണ്ടതാണ്.
ആവശ്യപ്പെടുന്ന വിവരങ്ങൾ മറ്റൊരു അധികാര സ്ഥാപനത്തിന്റെ പരിധിയിൽ ആണ് എങ്കിൽ അത്തരം വിവരങ്ങൾ വിവരാവകാശ നിയമം 6(3) പ്രകാരം അഞ്ചു ദിവസത്തിനകം പ്രസ്തുത അധികാര സ്ഥാപനത്തിലേക്ക് അയച്ചു കൊടുക്കേണ്ടതും ഇത്തരം അയച്ചു കൊടുക്കുന്ന വിവരം സമയ പരിധിക്കുള്ളിൽ തന്നെ അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.
ഈ പൊതുഅധികാര കേന്ദ്രത്തിന്റെ കൈവശമുള്ള മുഴുവന്‍ രേഖകള്‍ വിവരാവകാശ ചട്ടപ്രകാരം CD രൂപത്തില്‍നല്‍കുക
ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ
1 - ഈ പൊതുഅധികാര കേന്ദ്രത്തിന്റെ അധികാര പരിധിയിൽ എത്ര അറവുശാലകളും മാംസ വിൽപ്പന കേന്ദ്രങ്ങളും ഉണ്ട് ?
2. ഈ പൊതുഅധികാര കേന്ദ്രത്തിന്റെ അധികാര പരിധിയിൽ ഉള്ള എത്ര അറവുശാലകളും മാംസ വിൽപ്പന കേന്ദ്രങ്ങളും മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനാനുമതി കരസ്ഥമാക്കിയിട്ടുണ്ട് . അവയുടെ ലൈസെൻസിയുടെ പേരും , സ്ഥാപനത്തിന്റെ പേരും , വിലാസവും . ഓരോന്നിനും ഏർപ്പെടുത്തിയിരിക്കുന്ന മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ വിവരണം.
3. a. ഈ പൊതുഅധികാര കേന്ദ്രത്തിന്റെ അധികാര പരിധിയിൽ ഉള്ള എത്ര അറവുശാലകളും മാംസ വിൽപ്പന കേന്ദ്രങ്ങളും മലിനീകരണ സംവിധാനങ്ങൾ ഏർപ്പെടുത്താതെയാണ് പ്രവർത്തിക്കുന്നത് ? അവയുടെ ഉടമസ്ഥന്റെ പേരും , സ്ഥാപനത്തിന്റെ പേരും , വിലാസവും
3. b. ഈ പൊതുഅധികാര കേന്ദ്രത്തിന്റെ അധികാര പരിധിയിൽ ഉള്ള എത്ര അറവുശാലകളും മാംസ വിൽപ്പന കേന്ദ്രങ്ങളും ലൈസൻസില്ലാതെതെയാണ് പ്രവർത്തിക്കുന്നത് ? അവയുടെ ഉടമസ്ഥന്റെ പേരും , സ്ഥാപനത്തിന്റെ പേരും , വിലാസവും
4. ഈ പൊതുഅധികാര കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള അറവുശാലകളും മാംസ വിൽപ്പന കേന്ദ്രങ്ങളും എത്ര. ഓരോ അറവുശാലയുടെയും വിലാസം, മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനാനുമതി കരസ്ഥമാക്കിയിട്ടുണ്ടോ?, മലിനീകരണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ?
5. ഈ പൊതുഅധികാര കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള ഏതൊക്കെ കെട്ടിടങ്ങൾ, കടമുറികൾ, ഷോപ്പിംഗ് കോംപ്ലക്സ് , മാർക്കറ്റ്, സ്ഥലം മുതലായ വസ്തു വകകൾ വാടകക്ക് അല്ലെങ്കിൽ അതുപോലുള്ള കരാറിൽ അറവുശാലകളും മാംസ വിൽപ്പന കേന്ദ്രങ്ങളും നടത്താനായി നൽകിയിരിക്കുന്നു. ഓരോന്നിനും മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ? ഓരോന്നിനും ഏർപ്പെടുത്തിയിരിക്കുന്ന മലിനീകരണ നിയന്ത്രണ സംവിധാനങ്ങളുടെ വിവരണം.
6. ഈ പൊതുഅധികാര കേന്ദ്രത്തിന്റെ അധികാര പരിധിയിൽ ഉള്ള അറവുശാലകളും മാംസ വിൽപ്പന കേന്ദ്രങ്ങളും സംബന്ധിച്ച് കഴിഞ്ഞ ഒരു വർഷത്തിൽ എത്ര പരിശോധനകൾ നടത്തി. ഓരോ അറവു ശാലയും സംബന്ധിച്ചു ഇത് വരെ ശ്രദ്ധയിൽ പെട്ട കുടിശിക, കരാർ, നിയമ ലംഘനങ്ങൾ എന്നിവ വിശദമാക്കുക.
അപേക്ഷകൻറെ പേര്, ഒപ്പ്
സ്ഥലം..
തിയ്യതി:
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ഫീസ് ഇതോടൊപ്പം സ്റ്റാമ്പ് / _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ നമ്പർ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ആയി ഉള്ളടക്കം ചെയ്തിരിക്കുന്നു.