കേരള സംസ്ഥാനത്ത് വിൽക്കപ്പെടുന്ന ഭക്ഷ്യ എണ്ണ കളിലെ വിഷാംശം സംബന്ധിച്ച്‌

ഭരണഭാഷ - മാതൃഭാഷ"

 2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സെക്ഷൻ  6(1),6(3) പ്രകാരം സമർപ്പിക്കുന്ന അപേക്ഷ

സ്വീകർത്താവ്

സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഭക്ഷ്യ സുരക്ഷാ  കമ്മീഷണറുടെ കാര്യാലയം 

 

 

 

 അപേക്ഷകൻറെ മുഴുവൻ  പേര് മേൽവിലാസം

 

 

 

 phone:

email:

വിഷയം : കേരള സംസ്ഥാനത്ത് വിൽക്കപ്പെടുന്ന ഭക്ഷ്യ എണ്ണ കളിലെ വിഷാംശം സംബന്ധിച്ച്‌ 

" പാർലമെന്റിനും നിയമ നിർമ്മാണ സഭകൾക്കും നിഷേധിക്കാത്ത  ഒരു വിവരവും ഒരു വ്യക്തിക്കും ഒരു കാരണവശാലും  നിഷേധിക്കാൻ പാടില്ല" എന്ന കേരള ഹൈക്കോടതിയുടെ 2007(3) KLT 550 നമ്പർ വിധിപ്രകാരവും വിവരാവകാശ നിയമം 8ആം വകുപ്പിലെ മേൽ പ്രസ്താവന പ്രകാരവും ഈ അപേക്ഷ പരിഗണിക്കേണ്ടതാണ്.

ഈ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കഴിവതും ആവശ്യപ്പെട്ട രീതിയിൽ തന്നെ നൽകേണ്ടതാണ്. അതിന് സാധിക്കാത്ത പക്ഷം വിവരം വകുപ്പ് 7(9) പ്രകാരവും, ബഹുമാനപ്പെട്ട    കേരള ഹൈക്കോടതിയുടെ TREESA IRISH Vs The CPIO WP(C)No.6532 of 2006 with regard to section 7(9)of RTI Act പ്രകാരവും ലഭ്യമായ രീതിയിൽ നൽകേണ്ടതാണ്.

ആവശ്യപ്പെടുന്ന  വിവരങ്ങൾ  മറ്റൊരു അധികാര സ്ഥാപനത്തിന്റെ പരിധിയിൽ ആണ് എങ്കിൽ അത്തരം  വിവരങ്ങൾ വിവരാവകാശ നിയമം 6(3) പ്രകാരം അഞ്ചു ദിവസത്തിനകം  പ്രസ്തുത അധികാര സ്ഥാപനത്തിലേക്ക് അയച്ചു കൊടുക്കേണ്ടതും ഇത്തരം അയച്ചു കൊടുക്കുന്ന വിവരം സമയ പരിധിക്കുള്ളിൽ തന്നെ  അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.

ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ ( ഈ മാസത്തിനു മുൻപുള്ള പന്ത്രണ്ട് മാസത്തെ വിവരങ്ങൾ)

1. ഭക്ഷ്യ സുരക്ഷാ നിയമപ്രകരം കേരള സംസ്ഥാനത്ത് എത്ര ഭക്ഷ്യ എണ്ണ   കമ്പനികൾക്ക് ലൈസൻസ് നൽകിയിട്ടുണ്ട്?

2. ഏതൊക്കെ ഭക്ഷ്യ എണ്ണ   ബ്രാൻഡുകളുടെ ഏതൊക്കെ ഭക്ഷ്യ എണ്ണ   വിഷപദാർത്ഥങ്ങൾ  അടങ്ങിയിട്ടുണ്ടോ എന്ന പരിശോധനക്ക് വിധേയമാക്കി?

3.a. ഏതൊക്കെ ഭക്ഷ്യ എണ്ണ  ബ്രാൻഡുകളിൽ വിഷപദാർത്ഥങ്ങൾ കണ്ടെത്തി?

3. b.  വിഷപദാർത്ഥങ്ങൾ കണ്ടെത്തിയ  ഭക്ഷ്യ എണ്ണ ബ്രാൻഡുകളുടെ ഏതൊക്കെ ബാച്ചുകൾ വിപണിയിൽ നിന്ന് പിൻവലിച്ചു?

3. c. വിപണിയിൽ നിന്ന് പിൻവലിക്കാത്ത ബാച്ചുകൾ.

3. d. ഏതെങ്കിലും ബാച്ചുകൾ ഇത് വരെ പിൻവലിച്ചില്ല എങ്കിൽ ആ ബാച്ചുകൾ സംബന്ധിച്ച ഫയലുകളുടെ പകർപ്പു നൽകുക. 

4. ഏതൊക്കെ ഭക്ഷ്യ എണ്ണ   ബ്രാൻഡുകളുടെ ഏതൊക്കെ ഭക്ഷ്യ എണ്ണ   പരിശോധിച്ചിട്ടും  വിഷപദാർത്ഥങ്ങൾ കണ്ടെത്തിയില്ല ?

5. ഏതൊക്കെ ഭക്ഷ്യ എണ്ണ   ബ്രാൻഡുകളുടെ ഏതൊക്കെ ഭക്ഷ്യ എണ്ണ   പരിശോധിച്ചിട്ടില്ല . 

6. ഏതൊക്കെ വിഷാംശങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത് . 

അപേക്ഷകൻറെ പേര്

സ്ഥലം..

തിയ്യതി: