1970 ൽ മരിച്ചയാളുടെ മരണസർട്ടിഫിക്കേറ്റ് ഉടൻ നൽകണം : മനുഷ്യാവകാശ കമ്മീഷൻ
HRMP NO : 6450/2022
1970 ൽ മരിച്ചയാളുടെ മരണസർട്ടിഫിക്കേറ്റ് ഉടൻ നൽകണം : മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ : 1970 ഫെബ്രുവരി 28 ന് മരിച്ചയാളുടെ മരണസർട്ടിഫിക്കേറ്റ്, ആവശ്യമായ അനമതികൾ ലഭ്യമാക്കി മരണം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കേറ്റ് ലഭ്യമാക്കാൻ കാടുകുറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
തൃശ്ശൂർ പഞ്ചായത്ത് ഉപ ഡയറക്ടർക്കാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി പരാതി നൽകിയത്.
അന്നമനട കല്ലൂർ കുഴിപ്പിള്ളിയത്ത് വീട്ടിൽ തങ്കമ്മ പാപ്പു സമർപ്പിച്ച പരാതിയിലാണ് നടപടി. 2018 മേയ് 16 നാണ് പരാതിക്കാരി അമ്മയുടെ മരണസർട്ടിഫിക്കേറ്റിനായി കാടുകുറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. കാടുകുറ്റി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. ഒരു വർഷം കഴിഞ്ഞുള്ള ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റിന്റെയോ ആർഡിഒയുടെയോ അനുമതി ആവശ്യമാണെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
എന്നാൽ തനിക്ക് 82 വയസ്സുണ്ടെന്നും എത്രയും വേഗം അമ്മയുടെ മരണസർട്ടിഫിക്കേറ്റ് അനുവദിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടു. അപേക്ഷ നൽകി 5 വർഷം കഴിഞ്ഞിട്ടും സർട്ടിഫിക്കേറ്റ് അനുവദിക്കാത്തത് ഖേദകരമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി മനപൂർവ്വം കാലതാമസമുണ്ടാക്കിയെന്ന പരാതിക്കാരിയുടെ ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കണം. അടുത്ത മാസം കേസ് വീണ്ടും പരിഗണിക്കും. അറിവില്ലായ്മ കാരണമാണ് സർട്ടിഫിക്കേറ്റിന് അപേക്ഷ നൽകാൻ വൈകിയതെന്ന് പരാതിക്കാരി അറിയിച്ചു.
പബ്ലിക് റിലേഷൻസ് ഓഫീസർ
09/06/2023.
#KeralaStateHumanRightsCommission