ksrtc യുടെ ബസ്സുകളും വരുമാനവും

2005 ലെ വിവരാവകാശ നിയമത്തിൻ കീഴിൽ വിവരങ്ങൾ ലഭിക്കാൻ സെക്ഷൻ  6(1),6(3) പ്രകാരം സമർപ്പിക്കുന്ന അപേക്ഷ

 സ്വീകർത്താവ്

 സ്റ്റേറ്റ്പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഗതാഗത വകുപ്പ് മന്ത്രിയുടെ കാര്യാലയം 

സെക്രട്ടറിയേറ്റ്, തിരുവനന്തപുരം 

അപേക്ഷകൻറെ മുഴുവൻ  പേര് മേൽവിലാസം

 

 

വിഷയം :                                                                                         സംബന്തിച്ച്

" പാർലമെന്റിനും നിയമ നിർമ്മാണ സഭകൾക്കും നിഷേധിക്കാത്ത  ഒരു വിവരവും ഒരു വ്യക്തിക്കും ഒരു കാരണവശാലും  നിഷേധിക്കാൻ പാടില്ല" എന്ന കേരള ഹൈക്കോടതിയുടെ 2007(3) KLT 550 നമ്പർ വിധിപ്രകാരവും വിവരാവകാശ നിയമം 8ആം വകുപ്പിലെ മേൽ പ്രസ്താവന പ്രകാരവും ഈ അപേക്ഷ പരിഗണിക്കേണ്ടതാണ്.

ഈ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുള്ള എല്ലാ വിവരങ്ങളും കഴിവതും ആവശ്യപ്പെട്ട രീതിയിൽ തന്നെ നൽകേണ്ടതാണ്. അതിന് സാധിക്കാത്ത പക്ഷം വിവരം വകുപ്പ് 7(9) പ്രകാരവും, ബഹുമാനപ്പെട്ട    കേരള ഹൈക്കോടതിയുടെ TREESA IRISH Vs The CPIO WP(C)No.6532 of 2006 with regard to section 7(9)of RTI Act പ്രകാരവും ലഭ്യമായ രീതിയിൽ നൽകേണ്ടതാണ്.

ആവശ്യപ്പെടുന്ന  വിവരങ്ങൾ  മറ്റൊരു അധികാര സ്ഥാപനത്തിന്റെ പരിധിയിൽ ആണ് എങ്കിൽ അത്തരം  വിവരങ്ങൾ വിവരാവകാശ നിയമം 6(3) പ്രകാരം അഞ്ചു ദിവസത്തിനകം  പ്രസ്തുത അധികാര സ്ഥാപനത്തിലേക്ക് അയച്ചു കൊടുക്കേണ്ടതും ഇത്തരം അയച്ചു കൊടുക്കുന്ന വിവരം സമയ പരിധിക്കുള്ളിൽ തന്നെ  അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.

ആവശ്യപ്പെടുന്ന വിവരത്തിൻറെ വിശദാംശങ്ങൾ

 

സർ, 

  1. നിലവിൽ കെ എസ്  ആർ ടി സി  ക്ക് ആകെ എത്ര യാത്രാ ബസ് സ്വന്തമായുണ്ട്. 
  2. ഇതിൽ എത്ര ബസ്സുകൾ സർവീസ് നടത്തുന്നുണ്ട് 
  3. തകരാറുകൾ മൂലം സർവീസ് നടത്താത്ത എത്ര ബസ്സുകൾ ഉണ്ട് 
  4. കെ. സ് ആർ ടി സി യിൽ എത്ര ജീവനക്കാർ ഉണ്ട് 
  5. ഓരോ തസ്തികയിലും ഉള്ള ജീവനക്കാരുടെ എണ്ണം തരുക 
  6. നിലവിൽ ആകെ എത്ര പേർക്ക് പെൻഷൻ നൽകുന്നുണ്ട് 
  7. ഒരു മാസം ജീവനക്കാർക്ക് ശമ്പള ഇനത്തിലായി എത്ര രൂപ ശരാശരി ചിലവഴിക്കുന്നുണ്ട് 
  8. ഒരു മാസം പെൻഷൻ നൽകാനായി  എത്ര രൂപ ശരാശരി ചിലവഴിക്കുന്നുണ്ട് 
  9. കെ. സ് ആർ ടി സി യുടെ കഴിഞ്ഞ മാസത്തെ വരുമാനമെത്ര 
  10. കെ. സ് ആർ ടി സി യുടെ കഴിഞ്ഞ മാസത്തെ ചിലവ് എത്ര. 

അപേക്ഷകൻറെ പേര്

സ്ഥലം..

തിയ്യതി: