കാറിൽ കേരളം മൊത്തം ചുറ്റി കാണാൻ ഉദ്ദേശിക്കുന്നു. യാത്രയിൽ മറ്റു എന്തൊക്കെ കാര്യങ്ങൾ ശ്രെദ്ധിക്കണം
രാത്രി യാത്ര ഒഴിവാക്കുക
ഒരു ഫയർ എസ്റ്റിങ്ക്യുഷർ വണ്ടിയിൽ കരുതുക
ഒറിജിനൽ ഡോക്യുമെന്റ്സ് കരുതുക
ലഗ്ഗേജ് കുറക്കുക
അതാത് ദിവസം ഉടുക്കുന്ന ഡ്രെസ്സുകൾ അന്ന് തന്നെ താമസിക്കുന്ന സ്ഥലത്ത് വെച്ച് കഴുകി ഫാനിനടിയിൽ ഉണക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ വാഹനത്തിൽ മണവും നെഗറ്റീവ് എനർജ്ജിയുമായിരിക്കും
മിതമായ ഭക്ഷണങ്ങൾ കഴിക്കുക
ഉൾ ഗ്രാമങ്ങൾ സന്ദർശ്ശിക്കുവാനും അവിടുത്തുകാരുമായി ബന്ധമുണ്ടാക്കാനും ശ്രമിക്കുക
കേരളത്തിൽ മിക്കയിടങ്ങളിലും ആശ്രമങ്ങൾ ( നല്ല ഹൈജീനിക്ക് ആയ, ഡോർമ്മറ്ററി സെറ്റപ്പ് ഉള്ളത്) ഒക്കെ ഉണ്ട്, അവയൊക്കെ അന്വേഷിച്ച് വെക്കുക
ഓരോ ജില്ലയിലുള്ള അത്യാവശ്യം യാത്രയൊക്കെ ചെയ്യുന്ന ഒരാളുമായി സംസാരിച്ച് ആ ജില്ലയിലെ യാത്ര പ്ലാൻ ചെയ്യുക
പഞ്ചർ അടക്കുന്നത് പഠിക്കുകയാണെങ്കിൽ നല്ലതായിരിക്കും, കിറ്റും എയർ പമ്പും സൂക്ഷിച്ചാൽ മതി)
കത്തി, ന്യ്യുസ് പേപറുകൾ, കുറച്ച് വേസ്റ്റ് തുണി ഇവയൊക്കെ യാത്രയിൽ ആവശ്യം വരും, കരുതുക
ഭക്ഷണം ഹോട്ടലിൽ നിന്നാണെങ്കിലും കയ്യിൽ പ്ലേറ്റ് ഗ്ലാസ് സ്പെയർ കരുതുക
വേയ്സ്റ്റ് വഴിയിൽ വലിചെറിയാതെ കൃത്യമായ സ്ഥലത്ത് നിക്ഷേപിക്കുക
മത്സരയോട്ടം ഒഴിവാക്കുക
പിന്നെ ഒരു കാര്യം എന്താണെന്ന് വെച്ചാൽ
ഇനി പറയാനുള്ളത് ചിലർക്ക് ഉൾക്കൊള്ളണമെന്നില്ല പക്ഷെ അനുഭവത്തിൽ പറയുന്നതാണു,
ഒരു നല്ല വടി( നല്ല ചൂരൽ ആയാലും മതി) സ്വയം രക്ഷക്ക് കയ്യിൽ കരുതുക, അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാം
ഒരു ടോർച്ചും കൂടെ കരുതാം
Head Torch ആണു നല്ലത്
All docs
Tax
Insure
Pollution
Dl
എല്ലാം valid ആണ് എന്ന് ഉറപ്പ് വരുത്തുക
സ്റ്റെപ്പിനി ഇടാൻ പഠിക്കുക സ്പാനർ സെറ്റ് ഉറപ്പാക്കുക. ഗൂഗിൾ അല്ലാതെ മറ്റൊരു മാപ് കൂടെ സേവ് ചെയ്യുക
xiaomi 70mai Dash cam must
Fastag ഇല്ലേൽ എടുത്തോ അല്ലേൽ ഇരട്ടി ചാർജ് പോകും
FIRST AID, JUMB START CABLE കിട്ടുമെങ്കിൽ വെക്കുന്നത് നല്ലതാണ്.
വെള്ളം കരുതാൻ ഉള്ള ക്യാൻ വെക്കുന്നത് നല്ലതു ആണ്.
പരിവാഹനിൽ സൂക്ഷിക്കാൻ ആണേൽ ,3 പേരുടെയും ഡീറ്റൈൽസ് SAVE വെക്കുന്നത് നല്ലതാണ്. ENGINE നമ്പർ CHASE നമ്പർ എന്നിവ കൊടുത്താൽ ഫുൾ ഡീറ്റൈൽ ആക്കി സൂക്ഷിക്കാൻ പറ്റും.
ലൈസെൻസ്, ഇൻഷുറൻസ്, polution, RC ഇത്രേം പേപ്പർ ഒറിജിനൽ വണ്ടിയിൽ വെക്കുക. ദൂരം വഴി പോവുമ്പോൾ ഒറിജിനൽ കയ്യിൽ വെക്കുന്നെ നല്ലതാണ്, ആപ്പുകൾ എപ്പോഴാ പണി തരിക എന്നു പറയാൻ പറ്റില്ല.
വിലാസവും blood ഗ്രൂപ്പും എഴുതി കാറിൽ വെക്കുക. നിങ്ങളുടെ ലൊക്കേഷൻ യാത്ര ചെയ്യാത്ത ആർക്കെങ്കിലും share ചെയ്യുക.
ടയർ പഴയതാണെങ്കിൽ മാറ്റുക.