നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം

നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം 

 

   ഹോട്ടലുകളുടെ വൃത്തിയും ഭക്ഷണത്തിന്റെ വിലയും തമ്മിൽ ഒരു ബന്ധവും ഇല്ല. വൃത്തിയുള്ളതും ഇല്ലാത്തതും എല്ലാ റേഞ്ചിലും ഉണ്ട്. 

ഹോട്ടലിന്റെ ഉമ്മറത്തെ വൃത്തിയും പിന്നാമ്പുറത്തെ വൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല. 

കാണാവുന്ന അടുക്കള ഉള്ളത് പൊതുവെ നല്ല ചിഹ്നം ആണ്. 

സ്ഥിരമായി പോകുന്ന ഹോട്ടൽ ആണെങ്കിൽ അവരുടെ അടുക്കള ഒന്ന് പോയി നോക്കണം. തനിക്കു താനും പുരക്ക് തൂണും എന്നാണല്ലോ.

ഹോട്ടലിൽ കുപ്പിവെള്ളം കുടിക്കുന്നതിലും ചൂട് വെള്ളം കുടിക്കുന്നതാണ് ബുദ്ധി (ഇവിടെ തന്നെ തിളപ്പിച്ച് ആറ്റുന്നതിന് പകരം കുറേ തണുത്ത വെള്ളത്തിലേക്ക് കുറച്ചു ചൂട് വെള്ളം ഒഴിച്ച് കുടിക്കാനുള്ള ചൂടുവെള്ളം ഉണ്ടാക്കുന്ന സംവിധാനം ഉണ്ട്, പക്ഷെ അല്പം ചൂടാണ് ഒട്ടും ചൂടില്ലാത്തതിലും നല്ലത്). കട്ടൻ ചായ ഒരു പോംവഴിയാണ്.

ഐസ് ഇട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി. 

സാലഡ് കഴിക്കുന്നത് ഒരിക്കലും ബുദ്ധിയല്ല 

ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ എന്തെങ്കിലും പഴകിയതാണോ മോശമാണോ എന്ന് തോന്നിയാൽ ഉടൻ കഴിക്കൽ നിർത്തണം. പഴകിയതാണോ എന്ന് ഹോട്ടലുകാരോട് ചോദിക്കുകയൊന്നും വേണ്ട, അങ്ങനെ ഒന്നും അവർ സമ്മതിച്ച ചരിത്രം ഇല്ല.  നിങ്ങളുടെ ചിന്ത ശരിയാവാനാണ് സാധ്യത, ഇല്ലെങ്കിലും കാശല്ലേ പോകൂ, ജീവൻ ഉണ്ടാകുമല്ലോ.

 

താൽക്കാലത്തെ സ്ഥിതി തുടരും, അതുകൊണ്ട്  കേരളത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിന് മുൻപ്  ആരോഗ്യ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും ഉണ്ടായിരിക്കുന്നത് നല്ലതാണ്.

Article Details

Article ID:
857
Category:
Date added:
2023-01-07 09:40:10
Rating :