പേഴ്‌സ്
ഇന്നലെ കൂടെ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഒരുത്തൻ പേഴ്‌സ് മോഷ്ടിച്ചോണ്ട് മുങ്ങി.അതിൽ 2 ATM Card,1 Credit Card,Aadhar,Pan,Driving License എല്ലാം ഉണ്ടായിരുന്നു.കാർഡുകൾ എല്ലാം ബ്ലോക്ക് ആക്കി.
1.Aadhar, Pan ,License വെച്ച് എന്തെങ്കിലും പണി എനിക്ക് വരുമോ?
2.Driving License ഫോട്ടോ കയ്യിൽ ഉണ്ട് അത് പോലെ തന്നെ പരിവാഹൻ സ്ക്രീൻഷോട്ട് ഒക്കെ ഉണ്ട്.അന്നേരം ഡ്യൂപ്ലിക്കേറ്റ് എടുക്കേണ്ടതിന്റെ ആവശ്യം ഉണ്ടോ അതോ ഡിജിറ്റൽ മതിയോ?
പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിട്ടുണ്ട്...
പേഴ്സ് നഷ്ടപ്പെടുമ്പോൾ എന്തൊക്കെ ഒറിജിനൽ രേഖകൾ ഉണ്ടായിരുന്നോ അതിന്റെയെല്ലാം നമ്പർ ഉൾക്കൊള്ളിച്ചു വേണം സ്റ്റേഷൻ ൽ നിന്ന് affidavit വാങ്ങാൻ... ഇത് ഭാവിയിൽ ഉണ്ടാകുന്ന പ്രശ്നത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും...
വേറെ എടുക്കാൻ അക്ഷയയിൽ ചെന്നാൽ മതി... പുതിയതിന് അപേക്ഷിക്കാം...
ലൈസൻസ് എടുക്കാൻ ഒന്നുകിൽ ഡയറക്റ്റ് rto ഓഫീസുമായി ബന്ധപ്പെട്ടാൽ മതി... കുറഞ്ഞ ചിലവിൽ കിട്ടും. അതല്ലെങ്കിൽ ഡ്രൈവിംഗ് സ്കൂൾ വഴി അപേക്ഷിക്കാം...\
കൃത്യം ഇന്ന ദിവസം / ഇന്ന സമയം
ഈ രേഖകൾ നഷ്ടമായി, ആ സമയം മുതൽ ഇവ താങ്കളുടെ കൈവശമില്ല എന്നതിന്റെ തെളിവാണ് പോലീസിൽ നല്കുന്ന പരാതി.
മോഷ്ടാവ് ഈ സാധനങ്ങളുമായി ആരെയെങ്കിലും കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ കൊള്ളയടിക്കുകയോ ചെയ്തിടത്ത് താങ്കളുടെ രേഖകൾ വീണുകിടന്നാൽ കുറ്റം താങ്കളുടെ ചുമലിൽ വരാതിരിക്കാൻ പോലീസ് സ്റ്റേഷനിൽ നല്കിയ പരാതിയുടെ രസീത് തെളിവായി ഉപയോഗപ്പെടും.
അല്പം മെനക്കെട്ടാലും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ അപക്ഷേനല്കി നഷ്ടപ്പെട്ട ഒറിജിനൽ രേഖകൾക്ക് പകരമായി പുതിയത് കൈപ്പറ്റിയാൽ അതാണ് നല്ലത്
കേസ് കൊടുത്തിട്ടുണ്ടല്ലോ. അതിന്റെ രേഖകൾ ഡൂപ്ളിക്കേറ്റ് എടുക്കാൻ ആവശ്യം വരും .