വന്യ ജീവി ആക്രമണം മൂലം ഉണ്ടാകുന്ന നാശ നഷ്ടങ്ങൾക്കു നഷ്ട പരിഹാരം

വന്യ ജീവി ആക്രമണം മൂലം ഉണ്ടാകുന്ന നാശ നഷ്ടങ്ങൾക്കു നഷ്ട പരിഹാരം ഉയർത്തി 2018 ഫെബ്രുവരി ഒമ്പതാം തീയതിയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന  വനം  സെക്രട്ടറിമാർക്ക് കത്തയച്ചത് ( F.No. 14-2/2011 WL (PT -2) . ഇതേ തുടർന്ന് 2018 ഏപ്രിൽ അഞ്ചാം തീയതി കേരളത്തിലും നഷ്ട പരിഹാര തുക ഉയർത്തി ഉത്തരവിറങ്ങി ( സ .ഉ . (കൈ ) നം. 17/2018 / വനം ) കേന്ദ്ര ഉത്തരവിനെ തുടർന്ന് കേരളത്തിലും നഷ്ട പരിഹാരം ഉയർത്തി ഉത്തരവിട്ടു

കേന്ദ്ര ഉത്തരവ് പ്രകാരം വന്യ ജീവി അക്രമങ്ങളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്കും സ്ഥിരമായി കിടപ്പിലാവുന്നവർക്കും ഏറ്റവും കുറഞ്ഞത് അഞ്ച്‌ ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് പറയുമ്പോൾ കേരളത്തിൽ അത് മരണപ്പെടുന്നവരുടെ ആശ്രിതർക്കു മാത്രമായി പത്തു ലക്ഷം രൂപയായി നിജപ്പെടുത്തി.

കേന്ദ്ര നിയമ പ്രകാരം എല്ലാ വന്യ ജീവി ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കും ഏറ്റവും കുറഞ്ഞത് അഞ്ച്‌ ലക്ഷം രൂപ നഷ്ട പരിഹാരത്തിന് അർഹത ഉണ്ടെന്നിരിക്കെ, കേരളത്തിൽ പാമ്പ് കടിയേറ്റ്‌ മരിക്കുന്നവരുടെ ആശ്രിതർക്ക് അത് രണ്ട് ലക്ഷം രൂപയായി ചുരുക്കി.

കേന്ദ്ര ഉത്തരവ് വന്ന 2018 ഫെബ്രുവരി ഒമ്പതിന് ശേഷം പാമ്പ് കടിയേറ്റ്‌ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അഞ്ചു ലക്ഷം രൂപ നഷ്ട പരിഹാരം ലഭിക്കാൻ അര്ഹതയുണ്ട്. മേൽപ്പറഞ്ഞ കേന്ദ്ര ഉത്തരവിൽ തന്നെ ഗുരുതരമായി പരിക്കേൽക്കുന്നവർക്കു രണ്ട് ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് പറയുമ്പോൾ കേരളത്തിൽ അത് സ്ഥിരമായി അംഗവൈകല്യം സംഭവിച്ചവർക്ക് മാത്രമായി ചുരുക്കിയതും കേന്ദ്ര ഉത്തരവിന്റെ ലംഘനമാണ്.