ധനസഹായം - പെൻഷൻ

1. പെൻഷൻ

അറുപത് വയസ്സ് പൂർത്തിയായ അഞ്ച് വർഷത്തെ അംഗത്വമുള്ള തൊഴിലാളിക്ക് പ്രതിമാസം 1200 രൂപ വീതം പെൻഷൻ

2. കുടുംബ പെൻഷൻ

ക്ഷേമബോർഡിൽ നിന്നും പെൻഷൻ വാങ്ങികൊണ്ടിരിക്കുന്ന വ്യക്തി മരണപ്പെടുകയാണെങ്കിൽ ടിയാന്റെ ജീവിച്ചിരിക്കുന്ന ഭാര്യ അല്ലെങ്കിൽ ഭർത്താവിന് കുടുംബപെൻഷൻ

3. അവശത പെൻഷൻ

രോഗത്താലൊ അപകടം മൂലമോ സ്ഥായിയായ അവശത സംഭവിച്ച് സ്ഥിരമായി ജോലി ചെയ്യാൻ കഴിയാതെ വരുന്ന അംഗത്തത്തൊഴിലാളികൾക്ക് പ്രതിമാസം 1200 രൂപ അവശതപെൻഷൻ ലഭിക്കും

4. മരണാനന്തര ചിലവിനുള്ള ധനസഹായം

പെൻഷനർ /അംഗത്തൊഴിലാളി മരണപ്പെട്ടാൽ തീയാളുടെ നോമിനിക്ക് /ആശ്രിതർക്ക് മരണാനന്തര ചെലവുകൾക്കായി മൂവായിരം / നാലായിരം രൂപ അനുവദിക്കുന്നു

5. മരണാനന്തര ധനസഹായം

അംഗത്തൊഴിലാളി മരണപ്പെട്ടാൽ ടിയാന്റെ നോമിനിക്ക്/ആശ്രിതർക്ക് മരണാനന്തര അനുകൂല്യമായി 25000/-രൂപ നൽകുന്നതാണ്.

6.അപകട മരണ ധനസഹായം

അംഗത്തൊഴിലാളി തൊഴിൽ സ്ഥലത്ത് വെച്ച് തൊഴിൽ ചെയ്തുകൊണ്ടിരിക്കുമ്പോൾ അപകടത്തെത്തുടർന്ന് മരിക്കുകയാണെങ്കിൽ ടിയാന്റെ അവകാശിക്ക് മൂന്ന് ലക്ഷം രൂപ അപകടമരണ ധനസഹായമായി അനുവദിക്കുന്നു

7.സാന്ത്വന സഹായധനം

ബോർഡിൽ അംഗമായിരിക്കെ മരണമടയുന്ന അംഗത്തൊഴിലാളിയുടെ ഭാര്യ അല്ലെങ്കിൽ ‘അമ്മ അല്ലെങ്കിൽ മൈനർ നോമിനികളായ മക്കൾ ennivark പ്രതിമാസം 1200 രൂപ നിരക്കിൽ സാന്ത്വന ധനസഹായം

8.സാധാരണ രോഗ ചികിത്സ ധനസഹായം

ഒരു വർഷത്തെയെങ്കിലും സജീവ അംഗത്വമുള്ള തൊഴിലാളി, ബോർഡ് അംഗീകരിച്ച ആശുപത്രികളിൽ അഞ്ച് ദിവസം കിടന്ന് ചികിത്സ നടത്തിയാൽ ആദ്യത്തെ അഞ്ചു ദിവസത്തെ ചികിത്സയ്ക്കു എണ്ണൂറു രൂപയും തുടർന്നുള്ള ഓരോ ദിവസത്തേക്കും നൂറ്റമ്പത് രൂപ വീതവും പരമാവധി അഞ്ചായിരം രൂപ വരെ അനുവദിക്കുന്നു

9.അപകട ചികിത്സ ധനസഹായം

അപകടത്തെത്തുടർന്ന് ഇൻപേഷ്യന്റായോ ഔട്‍പേഷ്യന്റായോ സർക്കാരാശുപത്രിയിലോ ബോർഡ് അംഗീകൃത സ്വകാര്യ ആശുപത്രികളിലോ അഞ്ചു ദിവസത്തിനുമേൽ ചികിത്സ നടത്തുകയാണെങ്കിൽ ആദ്യ അഞ്ചു ദിവസത്തിന് ആയിരത്തി അഞ്ഞൂറ് രൂപയും തുടർന്നുള്ള ഓരോ ദിവസത്തിനും ഇരുന്നൂറു രൂപ വീതവും പരമാവധി ഇരുപതിനായിരം രൂപ വരെ അനുവദിക്കും

10.മാരകരോഗ ചികിത്സാ ധനസഹായം

മാരകരോഗങ്ങൾക്ക് ബോർഡ് അംഗീകരിച്ച ആശുപത്രികളിൽ ചികിത്സ തേടുന്ന അംഗത്തൊഴിലാളിക്ക് അൻപതിനായിരം രൂപ വരെ ചികിത്സ ധനസഹായം നൽകുന്നു. അംഗത്വ കാലയളവിൽ പരമാവധി അമ്പതിനായിരം മാത്രമേ അനുവദിക്കുകയുള്ളു

11.മാരകരോഗ ചികിത്സാ ധനസഹായം

മാരകരോഗങ്ങൾക്ക് ബോർഡ് അംഗീകരിച്ച ആശുപത്രികളിൽ ചികിത്സ തേടുന്ന അംഗത്തൊഴിലാളിക്ക് അൻപതിനായിരം രൂപ വരെ ചികിത്സ ധനസഹായം നൽകുന്നു. അംഗത്വ കാലയളവിൽ പരമാവധി അമ്പതിനായിരം മാത്രമേ അനുവദിക്കുകയുള്ളു

12. വിവാഹ ധനസഹായം

അംഗത്തൊഴിലാളികൾക്കും അവരുടെ രണ്ടു മക്കൾക്കും വിവാഹ ധനസഹായമായി പതിനായിരം രൂപ നല്കുന്നു.

13.പ്രസവാനുകൂല്യം

അംഗത്തൊഴിലാളികളായ സ്ത്രീകൾക്ക് പ്രസവാനുകൂല്യമായി പതിനഞ്ചായിരം രൂപ അനുവദിക്കുന്നു. ക്ഷേമബോർഡിൽ ഒരു വർഷത്തെ സർവീസ് പൂർത്തിയാക്കിയിരിക്കണം. രണ്ടു പ്രസവങ്ങൾക്ക് മാത്രമേ തുക അനുവദിക്കുകയുള്ളു.