കുളം മണ്ണിട്ട് നികത്താൻ
ഇത് എന്റെ അമ്മക്കും സഹോദരിമാർക്കും ഭാഗം കിട്ടിയ property യുടെ സ്കെച്ച് ആണ്. ഇതിൽ 1.9 cent ഭാഗം കുളം ആണ്. ഈ കുളത്തിൽ നിന്നാണ് ഞങ്ങൾ തോട്ടം നന്നാക്കാൻ വെള്ളം എടുത്തിരുന്നത്(മോട്ടോർ പുര എതിർ കക്ഷിയുടെ പറമ്പിൽ ആയിരുന്നു ).
നിലവിൽ അയാൾ ഈ പറമ്പിന്റെ പകുതി ഭാഗം വിറ്റു (മോട്ടോർ പുര ഇല്ലാത്ത ഭാഗം ). കുളം ഉള്ളത് കൊണ്ട് ബാക്കി വിൽക്കാൻ പറ്റിയില്ല. ഇപ്പോൾ ഞങ്ങളെ കൊണ്ട് മോട്ടോർ പുര പൊളിപ്പിച്ചു (അത് കുഴപ്പമില്ല അവരുടെ സ്ഥലമല്ലെ )
ഇപ്പോൾ എതിർ കക്ഷി കുളം മണ്ണിട്ട് നികത്താൻ ശ്രമിക്കുകയാണ്. രണ്ട് ദിവസം മുന്നേ പണി തുടങ്ങിയിട്ടുണ്ട്.
കുളം പൊതുവായി എല്ലാവർക്കും എടുക്കാൻ ആണ് വാക്കാൽ കരാർ (ആധാരത്തിൽ ഇല്ല )
സ്കെച്ചിൽ കുളം പ്രേത്യേകം കാണിച്ചിട്ടുണ്ട്
ഞങ്ങളോട് അവരുടെ പറമ്പിലേക്ക് വഴി ഇടുക ആണ് എന്നാണ് പറഞ്ഞത്
പക്ഷെ വഴി ഇടൽ കഴിഞ്ഞ് പറമ്പിലെ തട്ടിലെ മണ്ണ് കുളത്തിലേക്ക് നീക്കി കൊണ്ടിരിക്കുകയാണ്
ഇതിൽ അവകാശം ഉള്ള ഞങ്ങളുടെ വാക്ക് അവർ കേൾക്കുന്നില്ല
ഇതിനെതിരെ എവിടെ ആണ് പരാതിപ്പെടുക?
ഇത് തണ്ണീർതട നിയമത്തിൽ പെടുമോ?(കായലിന്റെ അടുത്തുള്ള കുളം ആണ് )
നിലവിലുള്ള നിയമപ്രകാരം കുളമാരുടേതായാലും നികത്താൻ കഴിയില്ല.
.2008 ന് മുന്നേ നികത്തിയിട്ടുള്ള വസ്തു മാത്രമേ തരം മാറ്റാൻ നിലവിൽ നിയമം ഉള്ളൂ.
തണ്ണീർത്തട നിയമ പ്രകാരം നടപടി എടുക്കാൻ RDO യ്ക്ക് പരാതി നൽകാം
ഉടൻ നടപടിയ്ക്ക് കള്ക്ടറുടെ സ്ക്വാഡിനെ വിവരം അറിയിയ്ക്കാം
BTR ൽ ഉൾപ്പെട്ട കുളമാണ് എന്നാണ് രേഖകളിൽ നിന്ന് മനസ്സിലാകുന്നത്
ചട്ടപ്രകാരം അത് നികത്താൻ പാടുള്ളതല്ല
നികത്താൻ
അനുവാദം നൽകാനുമാവില്ല
അടിയന്തിരമായി ജില്ലാ കളക്ടർക്ക് പരാതി നല്കുക
കോപ്പി RDO , തഹസിൽദാർ , വില്ലേജ് ഓഫീസർ , കൃഷി ഓഫീസർ എന്നിവർക്ക് നൽകുക . വില്ലേജ് ഓഫീസർ കൃഷി ഓഫീസർ എന്നിവരെ നേരിൽ കണ്ടു പരാതി കോപ്പി കൊടുത്തു പ്രവർത്തി സ്റ്റോപ്പ് ചെയ്യിക്കുക . തണ്ണീർ തട നിയമപ്രകരം അനുമതി ഇല്ലാതെ നികത്താൻ കഴിയില്ല .
വാഹനത്തിൽ മണ്ണടിക്കുന്നു വെങ്കിൽ അതിന്റെ ഫോട്ടോയും പരാതിയോടൊപ്പം നൽകുക . വണ്ടി OR ജെസിബി നമ്പർ കാണിച്ചാൽ അത് RDO ക്ക് പിടിച്ചെടുക്കാനും നിയമമുണ്ട്
സിവിൽ കോടതിയെ സമീപിച്ചാൽ ഇഞ്ചക്ഷൻ ഉത്തരവ് ലഭിക്കും. സിവിൽ നിയമം നന്നായി കൈകാര്യം ചെയ്യുന്ന
ഒരു അഭിഭാഷകന്റെ സേവനം തേടുക