റിയൽ എസ്റ്റേറ്റ് ബിസിനസ്‌കാര് വയൽ മേടിച്ചു നികത്താൻ ഉള്ള ഒരുക്കത്തിൽ
റിയൽ എസ്റ്റേറ്റ് ബിസിനസ്‌കാര് വയൽ മേടിച്ചു 12 അടി വീതി യിൽ,രണ്ടു സൈഡും കയർ കെട്ടി,വഴി പോലെ ആക്കി നികത്താൻ ഉള്ള ഒരുക്കത്തിൽ ആണ്
വില്ലജ് ഓഫീസർക്കു ഞാൻ പരാതി കൊടുത്തു, അദ്ദേഹം വന്നു കണ്ടപ്പോൾ പറയുന്നത് ഒരു ലോഡ് മണ്ണെങ്കിലും അടിക്കാതെ എനിക്ക് നടപടി എടുക്കാൻ പാടില്ല എന്നാണ്, ഏതേലും ഒരുമിച്ച് പബ്ലിക് ഹോളിഡേ വരുന്ന ദിവസം ( വില്ലജ് ഓഫീസ് ) അവധി വരുന്ന ദിവസം അവർ ഇതു ഒറ്റയടിക്ക് നികത്താൻ ആണ് അവരുടെ പ്ലാൻ
വില്ലജ് ഓഫീസർക്കു വഴി ഉണ്ടാക്കാൻ ആണെന്ന് ബോദ്യം ആയിട്ടും നടപടി പറ്റില്ലെന്ന് പറയുന്നു )ഞാൻ എന്ത് ചെയ്യും ?
പരാതി കൊടുത്തതിനു രസീത് വാങ്ങുക. നിലവിലുള്ള ഭൂമിയുടെ അവസ്ഥയിൽ ഫോട്ടോയെടുത്ത് കൊടുക്കുക. തഹസീൽദാർ,പഞ്ചായത്ത് എന്നിവർക്ക് കൂടി പരാതി കൊടുക്കുക.ഇടുന്ന മണ്ണ് അവരെക്കൊണ്ട് തന്നെ കൊരി മാറ്റിച്ച സംഭവങ്ങൾ ഉണ്ട്
താലൂക്ക് ഓഫീസുകളിൽ പൊതു അവധി ദിവസങ്ങളിൽ പോലും ഇതിനെതിരെയുള്ള സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. അവരെ അറിയിച്ചാൽ മതി. മണ്ണടിക്കുമ്പോൾ ആ വണ്ടി തടഞ്ഞു നിർത്തി അവർക്ക് കൈമാറിയാൽ വളരെയധികം ഉപകാരപ്രദമാകും. താലൂക്കിൽ നിന്നും ഉദ്യോഗസ്ഥർ എത്താൻ വൈകുന്ന അവസ്ഥ വന്നാൽ ആർ ഡി ഒ - യേയോ കലക്ടറേറ്റിലേക്ക് വിളിച്ച് കാര്യം പറയാവുന്നതാണ്. കൂടാതെ ഫേസ്ബുക്ക് ലൈവ് ഇടുന്നത് നല്ലതാണ്.