നിർമ്മാണ പ്രവർത്തികളുടെ വിവരങ്ങൾ വോട്ടറായ നിങ്ങൾ അറിയാറുണ്ടോ ?

നിങ്ങളുടെ പഞ്ചായത്തിലെ /മുൻസിപ്പാലിറ്റിയിലെ /കോർപ്പ റേഷനിലെ  നിർമ്മാണ പ്രവർത്തികളുടെ  വിവരങ്ങൾ വോട്ടറായ നിങ്ങൾ അറിയാറുണ്ടോ ?

____________

 

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മരാമത്ത് പ്രവർത്തികളുടെ  നിർമ്മാണ പ്രവർത്തങ്ങളിൽ കേരള പഞ്ചായത്ത് രാജ് ആക്ട്  (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ 1997, കേരള മുനിസിപ്പാലിറ്റി (പൊതുമരാമത്ത്   പണികളുടെ നടത്തിപ്പും സാധനങ്ങൾ വാങ്ങലും) ചട്ടങ്ങൾ, കാലാകാലങ്ങളിലെ സർക്കാർ ഉത്തരവുകൾ എന്നിവയാണ് അധികാരികൾ  പിന്തുടരേണ്ടത്...

 

നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ടെൻഡർ പ്രവർത്തികളിൽ മത്സരം ഉറപ്പ് വരുത്താതിരിക്കുക, എസ്റ്റിമേറ്റ് നിരക്കിനേക്കാൾ കൂടുതൽ തുക രേഖപ്പെടുത്തിയ ഏക ടെൻഡർ ചട്ടവിരുദ്ധമായി അംഗീകരിക്കുക, ചെയ്യാൻ പോകുന്ന  പണികളുടെ വിശദാംശങ്ങൾ പണിസ്ഥലത്ത് എഴുതി പ്രദർശിപ്പിക്കാതിരിക്കുക എന്നീ നടപടികൾ ചട്ട  വിരുദ്ധമാണ്.

 

ഒരിക്കൽ നിർമ്മാണ പ്രവർത്തികൾ അംഗീകരിക്കപ്പെട്ടാൽ ആ നിർമ്മാണ പ്രവർത്തികളെ കുറിച്ചുള്ള വിവരങ്ങൾ, പണി ഏറ്റെടുത്തിട്ടുള്ള കോൺട്രാക്ടർ, പണി നടക്കുന്ന സ്ഥലത്ത് എഴുതി പ്രദർശിപ്പിക്കണമെന്ന് കേരള പഞ്ചായത്ത് രാജ് ആക്ട് (Execution of Public Works) Rules, Section 17 പ്രകാരവും Kerala Municipality (Execution of Public works) Rules 1997, Section 17 പ്രകാരവും നിർദേശിക്കപ്പെട്ടിട്ടുള്ളതാണ്.

 

താഴെ കാണുന്ന വിവരങ്ങളാണ് പണിസ്ഥലത്ത് എഴുതി പ്രദർശിപ്പിക്കേണ്ടത്.

 

1) പ്രവർത്തിയുടെ പേര്.

 

2) നടക്കുവാൻ പോകുന്ന പ്രവർത്തി പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ നേരിട്ടാണോ അതോ കോൺട്രാക്ടർ മുഖേനയാണോ നടപ്പിലാക്കുന്നത്.

 

3) കരാറുകാരന്റെ പേരും മേൽവിലാസവും, ഗുണഭോക്ത കമ്മിറ്റി മുഖേനയാണെങ്കിൽ ആ വിവരങ്ങൾ.

 

4) എസ്റ്റിമേറ്റ് തുകയും, നിർമ്മാണ കാലാവധിയും.

 

5) പ്രവർത്തി തുടങ്ങേണ്ടതും, അവസാനിപ്പിക്കേണ്ടതുമായ തീയതികൾ.

 

6) നിർമ്മാണ പ്രവർത്തികൾക്ക് വേണ്ട സാധനസാമഗ്രികളുടെ ഗുണനിലവാരം, വേണ്ട അളവ്.

 

7) ടെണ്ടർ തുക.

 

8) കോൺട്രാക്ടർക്ക് അഡ്വാൻസ് ലഭിച്ചിട്ടുള്ള തുക മുതലായ കാര്യങ്ങൾ എഴുതി നിർബന്ധമായും പ്രദർശിപ്പിക്കേണ്ടതാണ്.

 

റോഡ് നിർമ്മാണ പ്രവർത്തികളിൽ ജന പങ്കാളിത്തം ഉറപ്പു വരുത്തുവാനും, നിർമ്മാണ പ്രവർത്തികളിൽ നിലവാരം ഉറപ്പു വരുത്തുവാനും പൊതുജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഗുണഭോക്ത കമ്മിറ്റി ഉണ്ടാക്കുവാനും, ആ കമ്മിറ്റിയുടെ കൺവീനർ നിർമ്മാണ പ്രവർത്തികളുടെ മോണിറ്ററിംഗ് നടത്തണമെന്നും നിയമത്തിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്.

 

സെക്ഷൻ 17 (4) പ്രകാരം നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള ബില്ലുകൾ, ടെണ്ടർ എസ്റ്റിമേറ്റ്, ഡോക്യുമെന്റുകൾ എന്നിവ ഏതൊരാൾക്കും നിശ്ചിത ഫീസ് അടച്ചാൽ പഞ്ചായത്തിൽ നിന്നും ലഭിക്കുന്നതായിരിക്കും.

 

മേൽപ്പറഞ്ഞ കാര്യങ്ങൾ പഞ്ചായത്തിന്റെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുകയും ഗ്രാമസഭയുടെ അടുത്ത മീറ്റിങ്ങിൽ  അവതരിപ്പിക്കുകയും വേണം. നിർമ്മാണപ്രവർത്തനങ്ങളിൽ ഇത്തരം കാര്യങ്ങൾ നടപ്പിലാവുന്നില്ലെങ്കിൽ വിവരങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.

........................................... 

 

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)