കാലാവധിക്ക് മുൻപ് തിരിച്ചടക്കുന്ന ഭവനവായ്പയ്ക്ക്

കാലാവധിക്ക് മുൻപ് തിരിച്ചടക്കുന്ന  ഭവനവായ്പയ്ക്ക്  Pre Payment Penalty / Fore Closure Charge / Pre Closure Charge എന്നിവ വാങ്ങുവാൻ ബാങ്കുകൾക്ക് അധികാരമുണ്ടോ ?

 

Consumer Complaints & Protection Society - Welcome Group:

https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL

 

_________

 

'സ്വന്തമായി ഒരു വീട് ' ഏത് മലയാളിയുടെയും സ്വപ്നമാണ്. വീടു പണിയുവാൻ വായ്പ ലഭിക്കുന്ന സന്തോഷത്തിൽ, ബാങ്ക് മുൻപിൽ വച്ച് തരുന്ന കരാറിലെ വ്യവസ്ഥകൾ  വായിച്ചു നോക്കുവാൻ പലരും മിനക്കെടാറില്ല. തിരിച്ചടവ്  തുടങ്ങി കഴിയുമ്പോൾ പ്രതീക്ഷിക്കാത്ത ചാർജുകൾ ഉപഭോക്താവിനുമേൽ വരുമ്പോഴാണ് തിരിച്ചറിവ് ഉണ്ടാവുന്നത്.

 

ദീർഘകാല വായ്പ കാലാവധിക്ക് മുമ്പ്, തന്നെ ബാങ്കിൽ അടച്ചു തീർക്കുവാൻ തയ്യാറായി വരുമ്പോഴാണ്, Pre Closure ചാർജ് ഉള്ള വിവരം ഉപഭോക്താവിനെ അറിയിക്കുന്നത്.

Pre Closure ചാർജ് കരാർ വ്യവസ്ഥകളിൽ എഴുതി ചേർക്കപ്പെട്ടില്ലെങ്കിൽ, അത്‌ കൊടുക്കുവാൻ ഉപഭോക്താവ് ബാധ്യസ്ഥനല്ല. 

 

Floating Rate ൽ എടുത്തിട്ടുള്ള ഭവനവായ്പ കാലാവധിക്ക് മുമ്പ് തിരിച്ചടക്കുകയാണെങ്കിൽ, യാതൊരുവിധ ചാർജുകളും  ഉപഭോക്താവിന്റെ പക്കൽ നിന്നും വാങ്ങാൻ പാടുള്ളതല്ലായെന്ന് റിസർവ് ബാങ്ക്  2012, 2014, 2019 എന്നീ വർഷങ്ങളിൽ ഔദ്യോഗികമായി ബാങ്കുകളെ അറിയിച്ചിട്ടുണ്ട്.

 

മാത്രവുമല്ല, Floating Rate ൽ എടുത്തിട്ടുള്ള ബിസിനസ് ആവശ്യത്തിനല്ലാതെയുള്ള എല്ലാ വ്യക്തിഗത വായപകൾക്കും Pre Closure ചാർജ് ബാധകമല്ലായെന്ന് റിസേർവ് ബാങ്ക് 2019 ലെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്

https://m.rbi.org.in/Scripts/NotificationUser.aspx?Id=11646&Mode=0

 

ബാങ്കിന്റെ സേവനത്തിൽ പരാതിയുണ്ടെങ്കിൽ ഓംബുഡ്സ്മാനെ അറിയിക്കാം....

........................................ 

 

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/L54tPOJ50KFIUOGHvxrhJL 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)