സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

നിലമ്പൂർ : കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ നിലമ്പൂർ മജ്മയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള  പരിശീലന ഉപ കേന്ദ്രത്തിൽ 2023 ജനുവരി മാസം ഒന്നിന് ആരംഭിക്കുന്നു. ആറ് മാസം ദൈർഘ്യമുള്ള സൗജന്യ പി.എസ്.സി പരിശീലന ബാച്ചുകളിലേക്ക് 2022 ഡിസംബർ 6 മുതൽ അപേക്ഷ സ്വീകരിക്കുന്നു. പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ബാങ്കിംഗ് തുടങ്ങി മൽസര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികളുടെ സൗകര്യമനുസരിച്ച് ഞായർ, രണ്ടാം ശനി ദിവസങ്ങളിലാണ് ക്ലാസുകൾ ഉണ്ടാവുക. താൽപര്യമുള്ളവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് കോപ്പി, ആധാർ കാർഡ് കോപ്പി, 2 പാസ് പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഫീസിൽ നേരിട്ട് അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഡിസംബർ 20  വൈകീട്ട് 5മണി വരെ. കൂടുതൽ വിവരങ്ങൾക്ക് 9495186556, 9497343788 എന്നീ  നമ്പറുകളിൽ ബന്ധപ്പെ ടാവുന്നതാണ്.