ആവശ്യപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നും നേരിൽ ചെന്ന് സ്വയം ശേഖരിക്കാവുന്നതാണെന്ന നിർദേശത്തിനെതിരെ സമർപ്പിക്കുന്ന ഒന്നാം അപ്പീൽ .:-

പ്രേഷകൻ 

Name

House Name, House number,

locality,

Place ,

Pin Code .

Mobile Number:

Email address

സ്വീകർത്താവ് 

ഡി ഐ ജി  ഓഫ് പ്രിസൺസ്( സൗത്ത് സോൺ)& ഡയറക്ടർ സിക്ക , 

പൂജപ്പുര ,തിരുവനന്തപുരം .

വിഷയം : വിവരാവകാശ നിയമം -2005 ആവശ്യപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നും നേരിൽ ചെന്ന് സ്വയം ശേഖരിക്കാവുന്നതാണെന്ന നിർദേശത്തിനെതിരെ സമർപ്പിക്കുന്ന ഒന്നാം അപ്പീൽ .:-

സൂചന  : 1 , 27 / 4 / 2022  ൽ ഞാൻ അയച്ച അപേക്ഷ .

                   2 , C P -12 -1905 / 2022 / C P  Tvm  dt 27 / 5 / 2022 നമ്പറിൽസെൻട്രൽ  പ്രിസൺ & കറക്ഷണൽ ഹോമിൽ നിന്നും  ലഭിച്ച കത്ത് .

സർ 

                                1 / 1 / 2011  മുതൽ 31 / 12  / 2021 വരെയുള്ള കാലയളവിൽ കൈക്കൂലി വാങ്ങിയതിന്റെയുംഅഴിമതി നടത്തിയതിന്റെയും പേരിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിഞ്ഞതിനുശേഷം മോചനം കിട്ടിയവരെയും സമാന കുറ്റങ്ങൾക്ക്  ശിക്ഷിക്കപ്പെട്ടു  നിലവിൽ ജയിലിൽ കഴിയുന്നവരുടെയും വിവരങ്ങൾ ആരാഞ്ഞുകൊണ്ട് സൂചന 1  പ്രകാരം സംസ്ഥാനത്തെ പ്രധാന ജയിലുകളിലേക്കു  രജിസ്റ്റേർഡ് തപാലിൽ ഞാൻ അപേക്ഷകൾ അയച്ചിരുന്നു .സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം കണ്ണൂർ , വിയ്യൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും വിവരങ്ങൾ ലഭിക്കുകയുണ്ടായി .

        പക്ഷെ , സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം , പൂജപ്പുരയിൽ നിന്നും അറിയിച്ചിരിക്കുന്നത് ,ആവശ്യപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ചു  സൂക്ഷിച്ചിട്ടില്ലെന്നും ആവശ്യമുള്ള വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ  ഞാൻ നേരിട്ടെത്തി  സ്വയം  ശേഖരിക്കണമെന്നുമാണ് .ഓഫീസ് രേഖകളും രജിസ്റ്ററുകളും സ്വയം  പരിശോധിച്ചു വിവരങ്ങൾ ശേഖരിക്കാൻ  വിവരാവകാശ നിയമമനുസ്സരിച്ചു അപേക്ഷകന്  അവകാശമുണ്ടെങ്കിലും അപേക്ഷകനോട്  അങ്ങനെ നിർദ്ദേശിക്കാൻ  നിയമത്തിൽ വ്യവസ്ഥയില്ല .

        ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ   പൊതു രേഖയെന്ന നിലയ്ക്ക് സ്വമേധയാ വെബ്   സൈറ്റിൽ പ്രദർപ്പിക്കേണ്ടതാണെന്നു  വിവരാവകാശ നിയമത്തിൽ വ്യവസ്ഥയുണ്ടായിട്ടും  അത് ചെയ്യാതിരിക്കുകയും ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്ന കാരണത്താൽ  അപേക്ഷകൻ സ്വയം  (എന്നെ സംബന്ധിച്ചിടത്തോളം  76  വയസായ ഞാൻ   200  ൽ അധികം കിലോമീറ്റർ യാത്രചെയ്ത്തിട്ടുവേണം അവിടെ എത്താൻ) 

വിവരങ്ങൾ ശേഖരിക്കണമെന്നു പറയുന്നത് ആക്റ്റിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നു മാത്രമല്ല ന്യായവുമല്ല.

       ആയതുകൊണ്ട് മേൽപ്പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തിൽ ഞാൻ ആവശ്യപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ  ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് ആവശ്യമായ നിർദേശം നൽകണമെന്ന് അപേക്ഷിക്കുന്നു .

അനുബന്ധം  1 . അപേക്ഷയുടെ പകർപ്പ് .                                                                   

                                  2  ലഭിച്ച മറുപടിയുടെ പകർപ്പ്

കടവന്ത്ര                                  നന്ദിപൂർവം                                                                                             ബഹുമാന പുരസ്സരം 

 

Date

                                                                                                                              Name , Signature