സ്ഥലമുടമസ്ഥന്റെ സമ്മതപത്രമില്ലാതെ പഞ്ചായത്ത് സെക്രട്ടറി സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിർമാണപ്രവൃത്തി നടത്തുന്നത് നിയമാനുസൃതമാണോ ?

സ്ഥലമുടമസ്ഥന്റെ സമ്മതപത്രമില്ലാതെ പഞ്ചായത്ത് സെക്രട്ടറി സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് നിർമാണപ്രവൃത്തി നടത്തുന്നത് നിയമാനുസൃതമാണോ ?

 

പഞ്ചായത്തിന് ഉടമസ്ഥാവകാശമില്ലാത്ത സ്ഥലത്ത് പഞ്ചായത്ത് ഫണ്ട് ചെലവഴിച്ചു നിർമാണപ്രവൃത്തി നടത്താൻ സെക്രട്ടറിക്ക് അധികാരമുണ്ടോ ?

 

ഈ റോഡിനു മേൽ പഞ്ചായത്തിനുള്ള അവകാശം സംബന്ധിച്ച രേഖ ആവശ്യപ്പെട്ടപ്പോൾ സെക്രട്ടറി നൽകിയ മറുപടിയിൽ ഈ റോഡ് പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉണ്ട് എന്നതല്ലാതെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള മറ്റൊരു രേഖയും പഞ്ചായത്തിൽ ഇല്ലെന്നാണു പറയുന്നത്. പഞ്ചായത്തിന്റെ ആസ്തിറജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്ന ഒറ്റക്കാരണത്താൽ ഒരു സ്വത്തിന്മേൽ പഞ്ചായത്തിന് ഉടമസ്ഥാവകാശം ലഭിക്കുമോ ?

__________

 

 

ഒരു സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലും കൈവശത്തിലും ഇരിക്കുന്ന സ്ഥലത്ത് ബലമായി പ്രവേശിക്കുന്നതിനോ എന്തെങ്കിലും അനധികൃത നിര്‍മാണം നടത്തുന്നതിനോ പഞ്ചായത്തിന് അധികാരമില്ല.

 അങ്ങനെ ചെയ്താൽ അത് നഗ്നമായ കയ്യേറ്റമാകും.

 

എന്നാൽ ദേശീയപാതയോ സംസ്ഥാനപാതയോ മേജർ ജില്ലാ റോഡോ ആയി തരംതിരിച്ചിട്ടുള്ള റോഡുകൾ ഒഴികെ പഞ്ചായത്ത് പ്രദേശത്തുള്ള എല്ലാപൊതുവഴികളും മറ്റു വില്ലേജ് റോഡുകളും പാതകളും വഴിയും പൂർണമായി കൈമാറ്റം ചെയ്തതായും പഞ്ചായത്തിൽ നിക്ഷിപ്തമായതായും കണക്കാക്കണമെന്നാണ് പഞ്ചായത്ത് നിയമം 169–ാം വകുപ്പിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെ പഞ്ചായത്തിൽ നിക്ഷിപ്തമായ വഴികളാണ് ആസ്തി റജിസ്റ്ററിൽ ചേർക്കുക. പൊതുവഴി പഞ്ചായത്ത് നിയമത്തിൽ നിർവചിച്ചിട്ടുണ്ട്. ‘‘ഒരു പൊതുനിരത്തിലായിരുന്നാലും അല്ലെങ്കിലും പൊതുജനങ്ങൾക്ക് വഴിയായി ഉപയോഗിക്കുവാൻ അവകാശമുള്ളതായ ഏതെങ്കിലും തെരുവ്, റോ‍ഡ്,  മുറ്റം, ഇടവഴി, വണ്ടിപ്പാത, നടപ്പാത അഥവാ സവാരിപ്പാത പൊതുവഴി എന്നർഥമാകുന്നു’’ എന്നാണ് നിർവചനം.

അതായത്, പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ 169–ാം വകുപ്പനുസരിച്ച് അവകാശമുള്ള പൊതുവഴിയാണോ എന്നുള്ളതാണ് പ്രധാന പ്രശ്നം. പൊതുവഴികളെല്ലാം പഞ്ചായത്ത് നിയമം അനുസരിച്ച് പഞ്ചായത്തിൽ നിക്ഷിപ്തമാകുന്നതുകൊണ്ടാണ് പഞ്ചായത്തിന്റെ സ്വത്തുവിവരം കാണിക്കുന്ന റജിസ്റ്ററിൽ ചേർക്കുന്നത്. ആസ്തി റജിസ്റ്ററിൽ ചേർത്തിട്ടുള്ള വഴി പഞ്ചായത്തിൽ നിക്ഷിപ്തമായ പൊതുവഴിയല്ലെന്നും വ്യക്തികൾ മാത്രം ഉപയോഗിക്കുന്ന സ്വകാര്യവഴിയാണെന്നും തർക്കമുണ്ടായാൽ അത് തീരുമാനിക്കുന്നത് പ്രസക്തമായ തെളിവുകളും സാഹചര്യവും കണക്കിലെടുത്താണ്. അല്ലാതെ ആസ്തി റജിസ്റ്ററിനെ മാത്രം ആശ്രയിച്ചല്ല. പൊതുജനങ്ങളുടെ ആവശ്യത്തിനാണെങ്കിൽ തന്നെ ഒരു സ്വകാര്യവസ്തുവിൽകൂടി വഴി വെട്ടാന്‍ ആർക്കും അവകാശമില്ല. അതിന് ഉടമസ്ഥന്‍ പൂർണമായി സമ്മതിച്ച് സ്ഥലം നിരുപാധികം വിട്ടുകൊടുക്കണം. ഈ

ഈ വിഷയത്തിൽ  പ്രസക്തമായ  ഹൈക്കോടതി വിധിയുമുണ്ട്.

..........................................

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)