സർക്കാർ വക സ്ഥലത്തെ മരം ശല്യമായാൽ ?
സർക്കാർ വക സ്ഥലത്തെ മരം ശല്യമായാൽ ?
_________
ഞാൻ 2016 ജൂണിൽ ഒരു വീടു വയ്ക്കാൻ ശ്രമം തുടങ്ങി. വീടു വയ്ക്കുന്ന സ്ഥലത്തേക്ക് അടുത്ത പുരയിടത്തിലെ (സർക്കാർ വക സ്ഥലം) ഒരു വലിയ മരത്തിന്റെ ശാഖകള്‍ താഴ്ന്നു നിൽക്കുന്നതിനാൽ അത് മുറിക്കാനായി ബന്ധപ്പെട്ട ഓഫിസർ (DFO) മുമ്പാകെ 2016 ജൂണിൽ അപേക്ഷ കൊടുത്തു. എന്നാൽ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. പല തവണ നേരിട്ടും ഇ–മെയിൽ വഴിയും ബന്ധപ്പെട്ടു. എങ്കിലും ഒരു പുരോഗതിയുമില്ല. അതേ സമയം എന്റെ വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇനി മരം മുറിക്കുമ്പോൾ നാശനഷ്ടമുണ്ടാകാം. പ്രശ്ന പരിഹാരത്തിന് ഞാൻ ആരെയാണ് സമീപിക്കേണ്ടത് ?
അടുത്ത പുരയിടത്തിലെ ‘സർക്കാർ വക സ്ഥലം’ എന്നു മാത്രം പറഞ്ഞിരിക്കുന്നതുകൊണ്ട് ഭൂമി ഏതു വകുപ്പിന്റെ അധീനതയിലാണെന്നു വ്യക്തമല്ല. 1957ലെ കേരള ഭൂസംരക്ഷണ നിയമത്തിൽ സർക്കാർ വക സ്ഥലവും പുറമ്പോക്കുകളും നിർവചിച്ചിട്ടുണ്ട്. പിഡബ്ലിയുഡിയുടെ അധീനതയിലുള്ള റോഡ് പുറമ്പോക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപന (പഞ്ചായത്ത്, മുനിസിപ്പാലിറ്റി) നിയന്ത്രണത്തിലുള്ള പുറമ്പോക്ക്, റവന്യൂ പുറമ്പോക്ക് തുടങ്ങി പുറമ്പോക്കു തന്നെ പലതരത്തിലുണ്ട്. ഇവയിൽ ഏതിൽപ്പെട്ടതാണ് വിവാദ മരം നിൽക്കുന്ന ഭൂമിയെന്നു വില്ലേജ് ഓഫിസിൽനിന്ന് അറിയാം. നേരിൽ ചോദിച്ചിട്ട് പറഞ്ഞില്ലെങ്കിൽ അറിയുവാൻ വഴിയുണ്ട്. അത് അറിഞ്ഞാൽ ബന്ധപ്പെട്ട അധികാരിക്കു പരാതി കൊടുക്കാം.
സബ് ഡിവിഷണൽ
മജിസ്ട്രേട്ടിനും (ആർ.ഡി.ഒ) ശല്യം ഒഴിവാക്കിത്തരുവാൻ അധികാരമുണ്ട്. ജില്ലാ കലക്ടർക്കും ബന്ധപ്പെട്ട വകുപ്പിന് നിർദേശം കൊടുക്കാം. ഇതുകൊണ്ടൊന്നും പരിഹാരമാകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കേണ്ടിവരും. സർക്കാർ വക സ്ഥലത്തെ മരങ്ങളുടെ ശാഖകൾ വെട്ടിമാറ്റുന്നതിന് സ്വകാര്യ വ്യക്തിക്ക് അവകാശമില്ലായെന്ന് ഓർമിപ്പിക്കുന്നു.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)