ബാങ്ക് വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്കോർ കുറയുമോ ?
ബാങ്ക് വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്കോർ കുറയുമോ ?
__________
അത്യാവശ്യമായി ലോണെടുക്കുവാൻ ബാങ്കിൽ ചെല്ലുമ്പോഴാണ് മുമ്പ് എപ്പോഴോ സുഹൃത്തിന്റെ ലോണിനു വേണ്ടി ജാമ്യം നിന്ന വകയിൽ ക്രെഡിറ്റ് സ്കോർ കുറവുണ്ടെന്ന് കാര്യം മിക്ക ആളുകളും അറിയുന്നത്.
Credit Information Companies (Regulation )Act, 2005 സെക്ഷൻ 14 & 2(b), 2 (c)(i) പ്രകാരം വായ്പ എടുത്ത കടക്കാരനോടൊപ്പം തന്നെ വായ്പയ്ക്ക് ജാമ്യം നിന്ന ജാമ്യക്കാരനും ഒരുപോലെതന്നെ ബാങ്കിന്റെ കക്ഷിയാണ്. അതായത് ജാമ്യക്കാരന് വ്യക്തിപരമായി യാതൊരുവിധ കടബാധ്യതയും ബാങ്കുമായിട്ടി ല്ലെങ്കിൽപ്പോലും വായ്പ്പക്കാരൻ വായ്പ്പ തിരിച്ചടച്ചില്ലെങ്കിൽ, ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്കോറും കുറച്ചു കാണിക്കുവാൻ ബാങ്കിന്റെ റിപ്പോർട്ട് അനുസരിച്ച് Trans Union CIBIL Ltd പോലുള്ള ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നിയമപരമായ അധികാരമുണ്ട്.
എന്നാൽ ജാമ്യക്കാരൻ അറിയാതെ ബാങ്കും കടക്കാരനും തമ്മിൽ വായ്പത്തുകയുടെ കാര്യത്തിൽ ധാരണ എത്തുകയും, വായ്പ്പക്കാരൻ കുടിശ്ശിക പൂർണ്ണമായി അടക്കാതെ ബാക്കി വയ്ക്കുകയും ചെയ്താൽ, മേൽപ്പടി ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്കോറിൽ കുറവ് വരുത്തുവാൻ കമ്പനികൾക്ക് അധികാരം ഇല്ല. ജാമ്യക്കാരന് ഇതുമായി ബന്ധപ്പെട്ട വിവരം രേഖമൂലം ബാങ്കിൽ നിന്നും കിട്ടിയുട്ടുണ്ടെങ്കിൽ ഇത് ബാധകമല്ല.
.............................................
................................................
High Court Jn
Near Central Police Station
Ernakulam
Email : _ccpskerala@gmail.com
Ph:9847445075
(A REGISTERED NGO FOR CONSUMER RIGHTS & LEGAL AWARENESS)