വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത് മാതാപിതാക്കളുടെ സിബിൽ സ്കോറിനെ അടിസ്ഥാനമാക്കിയാണോ ?
വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത് മാതാപിതാക്കളുടെ സിബിൽ സ്കോറിനെ അടിസ്ഥാനമാക്കിയാണോ ?
_________
പ്രതീക്ഷകളോടെ വിദ്യഭാസവായ്പയ്ക്ക് സമർപ്പിച്ച അപേക്ഷ നിരസിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക വിഷമം പറഞ്ഞറിയിക്കാൻ കഴിയില്ല. എന്നാൽ മുൻകാലങ്ങളിൽ നൽകിയ വിദ്യാഭ്യാസ വായ്പകളിലുണ്ടായ തിരിച്ചടവ് നിരക്ക് കുറവാണെങ്കിൽ ബാങ്ക് വായ്പ്പ അനുവദിക്കുന്നതിൽ അത്ര വലിയ ശുഷ്‌കാന്തി കാണിക്കില്ല.
രാജേഷ് വിദ്യാർത്ഥിയാണ്. 7,30,000/- രൂപയുടെ വിദ്യാഭ്യാസ വായ്പയ്‌ക്കായി അപേക്ഷകൻ അപേക്ഷ ബാങ്കിൽ സമർപ്പിച്ചു. ആവശ്യപ്പെട്ട എല്ലാ രേഖകളും സമർപ്പിച്ചിരുന്നുവെങ്കിലും സഹ-അപേക്ഷകനായ പിതാവിന്റെ CIBIL സ്കോർ കുറവാണെന്ന കാരണത്താൽ അപേക്ഷ നിരസിച്ചു.
ജെസ്സി എംബിഎ ക്ക് ചേരുവാനായി ബാങ്കിൽ നിന്നും 3,96,000/- രൂപ വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിന് അപേക്ഷ സമർപ്പിച്ചു. എല്ലാ രേഖകളും സമർപ്പിച്ചെങ്കിലും സഹ-വായ്പക്കാരനായ പിതാവിന്റ CIBIL സ്കോർ 685-ൽ കുറവാണെന്ന കാരണത്താൽ ആ അപേക്ഷയും നിരസിച്ചു.
ജാമ്യക്കാരുടെ കുറഞ്ഞ ക്രെഡിറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്ന വിഷയത്തിൽ പ്രണവ് S. R v. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന കേസിൽ ഹർജിക്കാരന്റെ മാതാപിതാക്കളുടെ തൃപ്തികരമല്ലാത്ത ക്രെഡിറ്റ് സ്‌കോറുകൾ ഒരു വിദ്യാഭ്യാസ വായ്പാ അപേക്ഷ നിരസിക്കാനുള്ള കാരണമായിരിക്കില്ലായെന്ന് കേരള ഹൈക്കോടതി പ്രസ്താവിച്ചിട്ടുണ്ട്.
ദരിദ്രരും ഇടത്തരക്കാരുമായ വിദ്യാർത്ഥികൾക്ക് പണത്തിന്റെ പരിമിതികളില്ലാതെ അവർക്ക് ഇഷ്ടമുള്ള ഉന്നത വിദ്യാഭ്യാസം നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യാ ഗവൺമെന്റ് വിദ്യാഭ്യാസ വായ്പ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി സാമ്പത്തിക സേവന വകുപ്പ്, (ധനകാര്യ മന്ത്രാലയം), ഉന്നത വിദ്യാഭ്യാസ വകുപ്പ് (വിദ്യാഭ്യാസ മന്ത്രാലയം), ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (IBA) എന്നിവയുടെ മാർഗ്ഗനിർദ്ദേശത്തിൽ വിദ്യാലക്ഷ്മി പോർട്ടൽ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
വിദ്യാഭ്യാസ വായ്പകൾ നൽകുന്നതിന്റെ അടിസ്ഥാനം മാതാപിതാക്കളുടെ വായ്പാ തിരിച്ചടവ് ശേഷിയെ ആധാരമാക്കിയല്ലന്നും മറിച്ച് അവരുടെ വിദ്യാഭ്യാസത്തിനു ശേഷം ഭാവിയിൽ ലഭിക്കാവുന്ന ജോലിയിൽ പ്രതീക്ഷിക്കുന്ന വരുമാനത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കേണ്ടതതെന്നും സുപ്രീംകോടതി മറ്റൊരു കേസിൽ വ്യക്തമാക്കിയിട്ടുണ്ട്.
1949-ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്റെ സെക്ഷൻ സെക്ഷൻ 21, 35, 56 എ എന്നിവ നൽകുന്ന അധികാരങ്ങൾ വിനിയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, മുൻഗണന വായ്പാ മേഖലകൾ ഏതൊക്കെയാണെന്ന് 2020 ൽ പുറപ്പെടുവിച്ചിട്ടുണ്ട്. അതിലെ Direction 4 & 11 വിദ്യാഭ്യാസത്തെ മുൻഗണനാ മേഖലയായി പ്രഖ്യാപിക്കുകയും, 20 ലക്ഷം രൂപയിൽ കവിയാത്ത വൊക്കേഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾക്കായിട്ടുള്ള വ്യക്തി വായ്പകൾ മുൻഗണനാ വായ്പകളായി പരിഗണിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)