കാഴ്ചയില്ലാത്തയാൾക്ക് സൗജന്യ കുടിവെള്ള കണക്ഷൻ
KERALA STATE HUMAN RIGHTS COMMISSION
e-mail : hrckeralatvm@gmail.com, Phone No. 0471-2307263.
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു:
കാഴ്ചയില്ലാത്തയാൾക്ക് സൗജന്യ
കുടിവെള്ള കണക്ഷൻ
കണ്ണൂർ : പൂർണമായും കാഴ്ച നഷ്ടപ്പെട്ടയാൾക്ക് സൗജന്യമായി കുടിവെള്ള കണക്ഷൻ നൽകാമെന്ന് ജല അതോറിറ്റി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
20120 രൂപ മുടക്കി കണക്ഷനെടുക്കാൻ സാമ്പത്തിക ശേഷിയില്ലെന്ന് ചൂണ്ടിക്കാണിച്ച് കണ്ണൂർ പൂക്കോട് തൃക്കണ്ണാപുരം സ്വദേശി എൻ. പ്രദീപ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിൻ്റെ ഇടപെടൽ ഫലം കണ്ടത്.
ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ കൂത്തുപറമ്പ് നഗരസഭയിൽ ആരംഭിക്കുന്ന അമ്യത് 2.0 പ്രവൃത്തിയിൽ ഉൾപ്പെടുത്തി സൗജന്യ കണക്ഷൻ നൽകാമെന്ന് പറയുന്നു. പ്രവൃത്തിയുടെ ഉത്തരവ് ലഭിച്ചിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷൻ കേസ് തീർപ്പാക്കി.

പി.ആർ.ഒ.
2904/ 23