സ്വകാര്യ വഴിയിലൂടെ ജലഅതോറിറ്റി കുടിവെള്ള കണക്ഷൻ
HRMP No: 5305/2022
Kerala State Human Rights commission
Thiruvananthapuram
മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു:
സ്വകാര്യ വഴിയിലൂടെ ജലഅതോറിറ്റി കുടിവെള്ള കണക്ഷൻ നൽകി
തിരുവനന്തപുരം : (നെയ്യാറ്റിൻകര) സ്വകാര്യ വഴിയാണെന്ന തടസ്സവാദം ഉന്നയിച്ച് വയോധികയുടെ വീട്ടിലേക്കുള്ള കുടിവെള്ള കണക്ഷൻ സ്വകാര്യ വ്യക്തി തടഞ്ഞെങ്കിലും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിലൂടെ വയോധികയ്ക്കും അവരുടെ അമ്മക്കും കുടിവെള്ള കണക്ഷൻ ലഭിച്ചു.
പൊതുവഴിയിലൂടെയോ അല്ലെങ്കിൽ അനുമതിയോടു കൂടി സ്വകാര്യ വഴികളിലൂടെയോ മാത്രമേ കുടിവെള്ള കണക്ഷൻ നൽകാൻ കഴിയുകയുള്ളൂവെന്ന ജല അതോറിറ്റിയുടെ നി ലപാടാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിലൂടെ അതോറിറ്റി തിരുത്തിയത്.
നെയ്യാറ്റിൻകര പെരുങ്കടവിള അങ്കോട് നെടുവൻകോണത്തു വീട്ടിൽ സരളാ നായർക്കും അമ്മക്കുമാണ് കുടിവെള്ള കണക്ഷൻ ലഭ്യമായത്. സരളാനായരുടെ മകൻ കെ. അജേഷ്കുമാർ സമർപ്പിച്ച പരാതിയിൽ നടപടിയെടുക്കാൻ കമ്മീഷൻ ജലഅതോറിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു.
പബ്ലിക് റിലേഷൻസ് ഓഫീസർ
11/04/2023.
#KeralaStateHumanRightsCommission