വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത് വിൽക്കുന്ന ഉൽപ്പന്നത്തിന് Warranty തരുവാൻ കച്ചവടക്കാരന് ബാധ്യതയുണ്ടോ ?

വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത് വിൽക്കുന്ന ഉൽപ്പന്നത്തിന് Warranty തരുവാൻ കച്ചവടക്കാരന്  ബാധ്യതയുണ്ടോ ?

____________

 

അർജുൻ തന്റെ കുട്ടിക്ക് വേണ്ടി ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത വിലപിടിപ്പുള്ള കളിപ്പാട്ടം വാങ്ങി. രണ്ടുമാസം ഉപയോഗിച്ചപ്പോൾ തന്നെ ഉൽപ്പന്നം തകരാറിലായി. സർവീസിനു വേണ്ടി കച്ചവടക്കാരനെ സമീപിച്ചപ്പോൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത ഉത്പന്നമാ യതുകൊണ്ട് സർവീസ് ഇല്ലായെ ന്നും ഉത്പന്നം തിരിച്ചെടുക്കുവാൻ സാധ്യമല്ലായെന്നും കച്ചവടക്കാരൻ അറിയിച്ചു.

 

Consumer Protection Act section 2(37) അനുസരിച്ചു ഉൽപ്പന്നം  ഇറക്കുമതി, വിതരണം, വിൽപ്പന  ചെയ്യുന്നത് ആരായാലും, അയ്യാൾ Product Seller ആണ്. ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നത്തിന്റെ വില്പനാന്തര സേവനത്തിൽ നിന്നും മേൽപ്പടി  Product Seller ന് ഒഴിവായി നിൽക്കുവാൻ ഉപഭോക്ത നിയമപ്രകാരം സാധ്യമല്ല. അങ്ങനെ മാറിനിന്നാൽ അത് സെക്ഷൻ 2(11) പ്രകാരം സേവനത്തിൽ വന്ന അപാകതയായി കണക്കാക്കപ്പെടുന്നു.

 

 മാത്രവുമല്ല നിയമത്തിലെ സെക്ഷൻ 86 പ്രകാരം  ഉൽപ്പന്നം നിർമ്മിച്ച  നിർമാതാവിനെ കുറിച്ച്  വിവരങ്ങൾ അറിയില്ലെങ്കിൽ പോലും താൻ വിൽക്കുന്ന ഉൽപ്പന്നത്തിന്റെ  വിൽപ്പനാനന്തര സേവനം കൊടുക്കുവാൻ കച്ചവടക്കാരൻ ബാധ്യസ്ഥനാണ്.

 

 കളിപ്പാട്ടം നിർമ്മിച്ച ചൈനയിലെ കമ്പനിയെ കുറിച്ച് വിവരങ്ങൾ ഒന്നും തന്നെ അറിയില്ലെങ്കിൽ പോലും, താൻ വിറ്റ  ചൈനീസ് കളിപ്പാട്ടത്തിന്റെ വില്പനന്തര സേവനം കൊടുക്കുവാൻ കച്ചവടക്കാരൻ ബാധ്യസ്ഥനാണ്. ടി ബാധ്യതയിൽ നിന്നും  ഒഴിവായി നിൽക്കുവാൻ ഉപഭോക്ത   നിയമപ്രകാരം കച്ചവടക്കാരന് സാധിക്കില്ല.

........................................ 

 

 

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6 

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)