ഞ്ചായത്തിൽ എവിടേയല്ലാം ടോയ്ലറ്റ് സംവിദാനം ഉണ്ടാക്കീട്ടുണ്ട്

2005 ലെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
അപേക്ഷകൻ,.                                                                                      തിയ്യതി . 01/08/2023.
 XXXX
 XXXXhouse. XXXX.p.o. 676123.
           To,
              Public information officer,
             Edavanna Gramapanjayath.Edavanna..


വിഷയം :- 2005 ലെ വിവരാവകാശ നിയമം 6(1),6(3) പ്രകാരമുള്ള അപേക്ഷ.
സൂചന :  എടവണ്ണ ഗ്രാമ പഞ്ചായത്ത് അതിർത്തിയായ മഞ്ചേരി - നിലബൂർ റോഡിലെ ച്ചീനിക്കൽ പാലത്തിന്റെ അടുത്ത് സ്ഥാപിച്ച വെളിയിട വിസ്സർജന മുക്തമായ (ISO 9001-2015) എടവണ്ണ . എന്ന ബോർഡ് സംബനധിച്ച്.


     വിവരാവകാശം  ഭരണഘടനയുടെ ആർട്ടിക്കിൾ 19(1) പ്രകാരം മൗലികാവകാശത്തിന്റെ പദവി നൽകിയിട്ടുണ്ട്.
ആർട്ടിക്കിൾ 19 (1) പ്രകാരം ഓരോ പൗരനും സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു, എന്ത് പങ്കാണ് വഹിക്കുന്നത്, അതിന്റെ പ്രവർത്തനങ്ങൾ എന്തൊക്കെയെന്നും മറ്റും അറിയാനുള്ള അവകാശവും ഉണ്ട് .
സർ ,
     ആവശ്യപെടുന്ന വിവരങ്ങൾ ക്രമനമ്പർ പ്രകാരം ചുവടെ ചേർക്കുന്നു.
01. സൂചനയിൽ പറഞ്ഞ ബോർഡ് സ്ഥാപിച്ച വർഷവും , തിയ്യതിയും അനുവദിച്ച് തരണം.
02. സൂചനയിൽ പറഞ്ഞ ബോർഡ് വെക്കുന്നതിനായി എത്ര രൂപ ചിലവഴിച്ചു എന്ന വിവരം.
2A. ആയത് തെളിയ്ക്കുന്ന രേഖകളുടെ പകർപ്പുകൾ അനുവദിച് തരണം.
03. സൂചനയിൽ പറഞ്ഞ പദ്ധതി പ്രകാരം സൂചനയിൽ പറഞ്ഞ പഞ്ചായത്തിൽ എവിടേയല്ലാം ടോയ്ലറ്റ് സംവിദാനം ഉണ്ടാക്കീട്ടുണ്ട് എന്ന വിവരം.
3A. ആയത് തെളിയ്ക്കുന്ന രേഖകളുടെ പകർപ്പുകൾ അനുവദിച്ച് തരണം.
3B. ആയതിന് ചിലവഴിച്ച തുക കളുടെ വിവരങ്ങൾ അനുവദിച്ച് തരണം.
3C. ആയത് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടോ എന്ന വിവരം.
04. സൂചനയിൽ പറഞ്ഞ ബോർഡിൽ ഉള്ള ISO 9001-2015 സർട്ടിഫിക്കിന്റെ പകർപ്പ് .
05. സൂചനയിൽ പറഞ്ഞ ബോർഡ് സ്ഥാപിക്കുന്നതിന് സർക്കാർ ഉത്തരവ് / സർക്കുലർ ഇറക്കീട്ടുണ്ടോ എന്ന വിവരം.
5A. ഉണ്ടെങ്കിൽ ആയതിന്റെ രേഖകളുടെ പകർപ്പുകൾ അനുവദിച്ച് തരണം.
5B. ഇല്ലാ എങ്കിൽ ഏതിന്റെ / എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബോർഡ് സ്ഥാപിച്ചത് എന്ന വിവരം.
5C. ആയത് തെളിയ്ക്കുന്ന രേഖകളുടെ പകർപ്പുകൾ .
06.  പൊതു ജനങ്ങൾക്ക് / യാത ചെയ്യുന്ന ആ ളുകൾക്ക് / TAXI  ഡ്രൈവർ മാർക്ക് ബോർഡിൽ പറഞ്ഞ കാര്യം സാദിക്കണം എങ്കിൽ സൂചനയിൽ പറഞ്ഞ പഞ്ചായത്തിൽ എന്ത് സംവിദാനം ആണ് ഒരുക്കി ട്ടുള്ളത് എന്ന വിവരം.
 6A. ആയത് തെളിയ്ക്കുന്ന രേഖകളുടെ പകർപ്പുകൾ .
07. സൂചനയിൽ പറഞ്ഞ പദ്ധതി പ്രകാരം എത്ര രൂപ 31/07/2023 തിയതി വരെ കേരള സർക്കാരിൽ നിന്നും ലഭിച്ചിട്ടുണ്ട് എന്ന വിവരം.
7A. ആയത് തെളിയ്ക്കുന്ന രേഖകളുടെ പകർപ്പുകൾ .
7B. ആ തുക ഏതല്ലാം ആവിശ്യങ്ങൾക്ക് ഉപയോഗിച്ചു എന്ന വിവരം.
7C. ആയത് തെളിയ്ക്കുന്ന രേഖകളുടെ പകർപ്പുകൾ.
     മകളിൽ ആവിശ്യ പ്പെട്ട വിവരങ്ങൾ 2005 ലെ വിവരാവ കാശ നിയമപ്രകാരം അനുവദിച്ചു തരണം.
01/08/2023.