വിജിലൻസ് പോലിസ് സൂപ്രണ്ട് , കോട്ടയം മുമ്പാകെ
ബഹു.കിഴക്കൻ മേഖല വിജിലൻസ് പോലിസ് സൂപ്രണ്ട് , കോട്ടയം മുമ്പാകെ !
പരാതിക്കാർ
1. പാലാ മുൻസിപാലിറ്റി ചെത്തിമറ്റം ഭാഗത്ത് XXXX നിവാസ് XXXX,
Mob. XXX
2. പാലാ മുൻസിപാലിറ്റി മൂന്നാനി ഭാഗത്ത് XXX പി.XXX,
Mob. XXXX
3. പാലാ മുൻസിപാലിറ്റി കവികുന്ന് ഭാഗം XXXX റ്XXXX.
Mob.9XXXXX
വിഷയം: പാലാ മുൻസിപാലിറ്റി 9-ാം വാർഡ് ചെത്തിമറ്റം കോടതിക്ക് എതിർവശം മൂന്നാനി ഭാഗത്ത് വെള്ളപ്പൊക്കo ഉണ്ടാകുന്ന സ്ഥലത്ത് കുടിവെള്ള സ്ത്രോസ്സുകളെ മുഴുവൻ മലിനമാക്കുന്ന ഓട്ടോമൊബൈൽ സർവ്വിസ് സ്റ്റേഷന് അനധിക്യതമായി അനുമതി നൽകിയത് സംബന്ധിച്ച്:
സർ,
1. മേൽ വിഷയം സംബന്ധിച്ച് പാലാ മുൻസിപ്പൽ അധികൃതർക്കും മറ്റ് വിവിധ അധികാര കേന്ദ്രങ്ങളിലും തദ്ദേശവാസികൾ നൽകിയ പരാതിയുടെ പകർപ്പ്.
2. വിവരവകാശ നിയമപ്രകാരം പാലാ മുൻസിപാലിറ്റിയിൽ നിന്നും ലഭിച്ച രേഖകൾ '
3 . പാലാ മൻസിപാലിറ്റി സംബന്ധിച്ച അംഗികരിച്ച മാസ്റ്റർ പ്ലാൻ.
ഇവയുടെ പകർപ്പുകൾ ഇതാടൊപ്പം സമർപ്പിക്കുന്നു.
അതിരമ്പുഴ - പൂഞ്ഞാർ സംസ്ഥാന പാതയിൽ മൂന്നാനി ഭാഗത്ത് XXXX മോട്ടോഴ്സ് എന്ന സ്ഥാപനം നടത്തുന്നതിന് കൊമേഴ്സ്യൽ പർപ്പോസായി കെട്ടിടം പണിയുന്നതിന് അമ്പാറ നിരപ്പേൽ XXXX XXXഫ്, ജെXXXXഫ് എന്നിവർക്ക് പാലാ മുൻസിപാലാറ്റിയിൽ നിന്നും പെർമിറ്റ് നൽകിയിരുന്നു. ഈ പെർമിറ്റ് പ്രകാരം കെട്ടിടം പണി പൂർത്തിയാക്കിയതിനു ശേഷം 6/3/2023 ന് ടി സ്ഥലം ഉടമകളുടെ അപേക്ഷപ്രകാരം ഇൻഡസ്ട്രിയിൽ പർപ്പോസായി മാറ്റുന്നതിന് വീണ്ടും പെർമിറ്റ് മാറ്റി നൽകി.
ഈ പെർമിറ്റിലാണ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പും സർവ്വിസ് സ്റ്റേഷനും തുടങ്ങുന്നതിന് അനുമതി നൽകിയത് .
KMBR ചട്ടം 31 (7) പ്രകാരം രണ്ടു പെർമിറ്റിൻ്റെയും പ്ലാനുകൾ പൊതുജനങ്ങൾക്ക് കാണുന്നതിനായി പരസ്യമായി പ്രസിദ്ധപ്പെടുത്തേണ്ടതായിരുന്നു.മനപൂർവ്വം അതു ചെയ്തില്ല.
മീനച്ചിൽ ആറിനോടു ചേർന്നുള്ള പ്രദേശമാണിത്. പാലാ ടൗണിൽ വെള്ളപ്പൊക്കം ഉണ്ടായാൽ ആദ്യം വെള്ളം കയറുന്നതും അവസാനം വെള്ളം ഇറങ്ങുകയും ചെയ്യുന്ന പ്രദേശമാണിത്.
2018 - ൽ മൂന്നാനിയിൽ 20 അടിയോളം വെള്ളം ഉയർന്ന പ്രദേശമാണിത്.
ഈ സ്ഥലം നെൽകൃഷി ചെയ്തു കൊണ്ടിരുന്ന വയൽ അയാരുന്നു. സ്ഥലം ഉടമ വലിയ സമ്പന്നനും ഉന്നത രാഷട്രിയ സ്വാധീനം ഉള്ള ആളായതുകൊണ്ട് ഈ വയൽ തരം മാറ്റി അനുമതി വാങ്ങിയിരിക്കാം. ആയതു പരിശോധിക്കേണ്ടിയിരിക്കുന്നു.
പാലാ മുൻസിപാലിറ്റിയുടെ മാസ്റ്റർ പ്ലാൻ പ്രകാരം ടി പ്രദേശം റെസിഡൻഷ്യൽ സോൺ ആണ്.
സ്ഥലം ഉടമകളുടെ അപേക്ഷ പ്രകാരം മുൻസിപ്പൽ ഉദ്യോഗസ്ഥർ ഈ പ്രദേശം റെസിഡൻഷ്യൽ സോൺ ആയതു കൊണ്ട് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് അനുവദിനിയമല്ല എന്ന് റിപ്പോർട്ട് എഴുതിയതിനു ശേഷം Multi Purpose Scheme ൽ പെടുത്തി വേണമെങ്കിൽ അനുമതി കൊടുക്കാം എന്ന് രേഖപ്പെടുത്തി നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽ പറത്തി അനുമതി നൽകിയത് തികച്ചും അഴിമതിയാണ്.
KMBR ചട്ടം 22 (3) ൽ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ആരോഗ്യത്തിന് ഹാനികരമായ കെട്ടിടങ്ങൾ നിർമ്മിക്കാൻ പാടില്ലയെന്ന് നിയമം അനുശാസിക്കുന്നുണ്ട്. അതു കൊണ്ട് ടി സർവ്വിസ് സ്റ്റേഷൻ്റെ ബിൽഡിംഗ് സുരക്ഷിതമായി നിർമ്മിച്ചു. വാഷിംഗ് ഏരിയ, Septic tank എല്ലാം യാതൊരുവിധ സുരക്ഷിതവുമില്ലാതെ ചുറ്റുപാടുമുള്ള നുറുകുന്നക്കിന് കുടുംബങ്ങളുടെ ജല സ്രോതസുകളെയും കോട്ടയം ജില്ലയുടെ പ്രധാന കുടിവെള്ള സോത്രാസായ മീനച്ചിൽ ആറിനെയും മലിനപ്പെടുത്തുന്ന രീതിയാലാണ്.
Govt. Of Kerala ,Dept.of Revenu (ILDM) Max Flood level 2018 : 2.351 level എന്ന് കാണിക്കുന്ന sign board ജനങ്ങൾക്ക് മുന്നറിയിപ്പായി മൂന്നാനി റോഡിൽ സ്ഥാപിച്ചിട്ടുണ്ട്.'
കൂടാതെ കേരള ഗവൺമെൻ്റിൻ്റെ ദുരന്തനിവാരണ ആസൂത്രണ രേഖയിൽ പാലാ മുൻസിപാലിറ്റിയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശമായി 9-ാം വാർഡ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പൊലുഷ്യൻ കൺട്രോൾ ബോർഡ് ഉൾപ്പെടെ ഈ സ്ഥാപനത്തിന് അനുമതി നൽകിയ എല്ലാ ഉദ്യോഗസ്ഥരും ഈ പ്രദേശം വെള്ളപൊക്ക ബാധിത പ്രദേശമാണന്ന കാര്യം മറച്ചു വച്ചത് പരിശോധിക്കേണ്ടതാണ്.
ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൻ്റെ പ്രവർത്തനം ആരംഭിച്ചാൽ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ വളരെ ഗൗരവമുള്ളതാണ്. പെടോൾ, ഡീസൽ, കരി ഓയിൽ, മറ്റ് മലിന രാസപദാർത്ഥങ്ങൾ ഇവ മണ്ണിൽ ചേർന്ന് വെള്ളം പൊങ്ങുമ്പോൾ ആയത് വെള്ളത്തിൽ പടർന്ന് കുടിവെള്ള സ്രോതസുകളിൽ എത്തി വെള്ളം മലിനമാകുകയും ജനങ്ങളുടെ ആരോഗ്യത്തെയും ജീവനയും ബാധിക്കും.
ടി സ്ഥാപനത്തിൽ നിന്ന് 15 മീറ്റർ ദൂരമേയുള്ളൂ മീനച്ചിൽ ആറിൻ്റെ കൈവഴിയായ മൂന്നാനി തോടും സെമിനാരിയുടെ കുടിവെള്ള സ്രോതസും . 150 മീറ്റർ ദൂരമേയുള്ളു ഭരണങ്ങാനം മുതൽ പാലാവരെയുള്ളവരുടെ കുടിവെള്ള സ്രോതസായ കളരിയാമാക്കൽ ചെക്ക്ഡാം , നാനുറോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന കവി കവിക്കുന്ന് കുടിവെളള പദ്ധതിയുടെ സംഭരണ ടാങ്ക് എല്ലാം.
നുറുകണക്കിന് ആളുകൾ പ്രാർത്ഥനയക്കും ധ്യാനത്തിനുമായി വന്ന് താമസിക്കുന്ന ക്രിസ്തു ജ്യോതി ധ്യാനകേന്ദ്രത്തിൻ്റെയും കാൺസിലിംഗ് സെൻററിൻ്റെയും കുടിവെള്ള സോത്രസ് ടി സ്ഥാപനത്തിൻ്റെ വാഷിംഗ് ഏരിയായോട് തൊട്ടു ചേർന്നാണ്.
കോൺവെൻ്റ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയോട് ചേർന്ന് ഇൻഡസ്ട്രിയിൽ പർപ്പോസിന് അനുമതി നൽകുവാൻ പാടില്ല എന്ന് മാസ്റ്റർ പ്ലാനിൽ വ്യവസ്ഥ ഉള്ളതാണ്.
ഈ സ്ഥാപനത്തിൻ്റെ രണ്ട് അതിർത്തികളും കോൺവെൻ്റ് വക സ്ഥലമാണ്. എന്നാൽ ഇവർ നൽകിയ പ്ലാനിൽ ആയത് തെറ്റായി രേഖപ്പെടുത്തിയത് മുൻ സിപ്പൽ അധികൃതർ മനപൂർവം കണ്ടെന്ന ഭാവം നടിച്ചില്ല.
Site Plan ൽ വ്യാപകമായ ക്രമകേടുകൾ ഉണ്ട്.
1. KMBR Rule 6 (7)
ഗ്രൂപ്പ് G - 2 വ്യവസായ ഒക്യുപൻസിയിൽ HP, തൊഴിലാളികളുടെ എണ്ണം, ഉപയോഗിക്കുന്ന അസംസ്ക്യത വസ്തുക്കൾ, പ്രക്രിയ സൂചിപ്പിക്കുന്ന ഫ്ളോ ചാർട്ട്, ഉല്പാദിപ്പിക്കുന്ന മാലിന്യത്തിൻ്റെ വിശദാംശം, അളവ്, മാലിന്യ സംസ്കരണ മാർഗ്ഗങ്ങൾ നിർബന്ധമായും കാണിക്കേണ്ടതാണെങ്കാലും മനപൂർവം ഒന്നും കാണിച്ചിട്ടില്ല.
2. KM BR Rule 79 waste Disposal :
ഇവിടെ മുൻസിപാലിറ്റി സെക്രട്ടറി അവിശ്യമായ വിശദാംശങ്ങൾ ഒന്നും ശേഖരിക്കാതെ എല്ലാ നിയമങ്ങളും ലംഘിച്ചാണ് Permit കൊടുത്തിരിക്കുന്നത്.
ഗ്രൂപ്പ് G - 2 യിൽ permit കൊടുക്കുമ്പോൾ ഒരു ദിവസം എത്ര quantity waiste ഉണ്ടാകും, എത്ര ലിറ്റർ waiste water ഉണ്ടാകും എന്ന് കാണിക്കണം. അത് calculate ചെയ്താണ്
Waste management treatment plant type, Size എന്നിവ കണക്കാക്കേണ്ടത്. site plan ൽ Group G-2 Auto mobile service station ൻ്റെ waiste water treatment plant കാണിച്ചിട്ടില്ല ഈ കാര്യങ്ങൾ പരിശോധിക്കാതെ പെർമിറ്റും, ഒക്യുപൻസി യും , ബിൽഡിംഗ് നമ്പറും കൊടുത്തത് വലിയ അഴിമതിയാണന്ന് ഞങ്ങൾ സംശയിക്കുന്നു.
Site പ്ലാനിൽ single type septic tank ആണ് കൊടുത്തിരിക്കുന്നത്.
ഇത് വീട്ടിൽ ചെയ്യുന്ന Re-use ചെയ്യുന്നില്ലാത്ത ബാക്റ്റരിയ പ്രവർത്തനത്താൽ
Bio -degradable waiste management system ആണ്.
എന്നാൽ സർവിസ് സെൻ്ററിൽ നിന്ന് Septic tank ലേക്ക് oil എത്തുമ്പോൾ ബാക്ടിരിയ ചത്തു പോകും. അത് function ചെയ്യുകയില്ല. മലിനജലവും, വെയിസ്റ്റുകളും എങ്ങനെ dispose ചെയ്യുന്നത്. അതിൻ്റെ capacity എത്ര ഇത് ഒന്നും പ്ലാനിൽ കാണിച്ചിട്ടില്ല.
Service station ൻ്റെ പ്രധാന പ്രവർത്തനം വാഷിംഗ് ആണ്. അതിൻ്റെ മലിനജലം എങ്ങനെ dispose ചെയ്യുെമെന്നത് സംബന്ധിച്ച് യാതൊന്നും Site പ്ലാനിൽ കാണിച്ചിട്ടില്ല. Waiste water treatment plant ഇല്ലാതെ occupancy കൊടുത്തത് ഭയങ്കര വിഴ്ചയാണ്.
തെറ്റായിട്ട് site plan, float boundry എന്നിവ കാണിച്ചാണ് പെർമിറ്റ് വാങ്ങിയിരിക്കുന്നത്. അത് KMBR ചട്ടങ്ങൾക്ക് എതിരാണ്.
ഞങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പരിശോധന നടത്തായതാ ശേഷം മാത്രമേ ബിൽഡിംഗ്
നമ്പർ നൽകാവു എന്നും അതിനു മുൻപായി മുൻസിപ്പൽ ചെയർപേഴ്സനെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയതിനു ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കാവു എന്നും ഉദ്യോഗസ്ഥർക്ക് ചെയർപേഴ്സനും മുൻസിപ്പൽ കൗൺസിലർ അഡ്വ. ബിനു പുള്ളിക്ക കണ്ടവും നിർദ്ദേശിച്ചതാണ്.
അവരുടെ നിർദ്ദേശം പാലിക്കാതെ എറ്റവും അടുത്ത ദിവസം ഉദ്യോഗസ്ഥർ ബിൽഡിംഗ് നമ്പർ നൽകിയതായി അറിയുന്നു.
ഇതിൻ്റെ പിന്നിൽ ലക്ഷങ്ങളുടെ കൈക്കുലിയും അഴിമതിയും ഉള്ളതായി ഞങ്ങൾ ബലമായി സംശയാക്കുന്നു.
പാലാ മുൻസിപാലിറ്റിയിലെ ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥന്മാരുടെ അഴിമതിയെ കുറിച്ച് വ്യാപകമായ പരാതി പൊതു സമൂഹത്തിനുള്ള താണ്.
ആകയാൽ അങ്ങ് അടിയന്തരമായി അന്വേക്ഷണം നടത്തി പാലാ മുൻസിപാലിറ്റിയിലെ ഇതു സംബന്ധിച്ച ഫയലുകൾ പിടിച്ചെടുത്ത് ഈ പ്രദേശത്തുകാർക്ക് നീതി ലഭ്യമാക്കണമെന്നും, അഴിമതി നടത്തിയവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.
വിധേയർ
XXX
XXX
XXX
പാലാ
26/7/23