എങ്ങനെയാണ് സൈബർ പരാതികൾ അന്വേഷിക്കേണ്ടത്

Join AntiCorruption Team to make the world better
Join AntiCorrutption Team


എങ്ങനെയാണ് സൈബർ പരാതികൾ അന്വേഷിക്കേണ്ടത് എന്നും, ഏതൊക്കെ വകുപ്പുകൾ ചാർജ്ജ് ചെയ്ത് FIR രജിസ്റ്റർ ചെയ്യണം എന്നൊക്കെ കൃത്യമായി പോലീസിന് ഉത്തരവുണ്ട്
സൈബർ ജീവികൾ നിർബന്ധമായും, അറിഞ്ഞിരിക്കേണ്ടത് - 1
സ്ത്രീ പുരുഷ സുഹൃത്തുക്കൾ ഒരുപോലെ ഇൻബോക്സിലും, വാട്സാപ്പിലും നിരന്തരം ആവശ്യപ്പെടുന്ന സഹായവും, നിയമോപദേശവുമാണ്  സൈബർ കേസ്  വളരെയധികം അവ്യക്തതകൾ സൈബർ നിയമങ്ങളുമായി ബന്ധെപ്പട്ടു സാധാരണക്കാരിൽ നിലനിൽക്കുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എവിടെ എപ്പോൾ എങ്ങനെ പരാതി നൽകും എന്നത് ?
പലപ്പോഴും പോലീസ് സ്റ്റേഷനുകളിൽ നൽകുന്ന പരാതികളിൽ കൃത്യമായ ഇടപെടലുകളോ, നടപടികളോ ഉണ്ടാകുന്നില്ല എന്നതാണ് യാഥാർഥ്യം. അതുകൊണ്ടു തന്നെ സൈബർ കുറ്റകൃത്യങ്ങൾ ദിവസേന കൂടിവരുന്ന ഒരു അവസ്ഥയാണ് നിലവിലുള്ളത്.
ബഹുമാനപ്പെട്ട സുപ്രീം കോടതി സൈബർ നിയമത്തിലെ ഏറ്റവും പ്രധാന വകുപ്പ് 66A ഭരണഘടനാ ലംഘനമാണെന്ന് കണ്ടെത്തി റദ്ദ് ചെയ്തതിനു ശേഷം സബർ കേസുകളിൽ കാര്യക്ഷമമായ നടപടികൾ ഉണ്ടാകുന്നില്ല എന്നതിനാലാണ് സംസ്ഥാന പോലീസ് മേധാവി കൃത്യമായ നിർദേശങ്ങൾ പോലീസ് സ്റ്റേഷനുകൾക്കും ഉദ്യോഗസ്ഥർക്കും കൈമാറിയിയത്.
അതുകൊണ്ടു തന്നെ സൈബർ ആക്രമണങ്ങളുമായ് ബന്ധപ്പെട്ട് പരാതി നൽകിയാൽ ഐ ടി ആക്റ്റിലെ വകുപ്പുകളും, കേരളം പോലീസ് ആക്റ്റിലെ വകുപ്പുകളും, ഇന്ത്യൻ പീനൽ കോഡിലെ വകുപ്പുകളും ചേർത്ത സാഹചര്യങ്ങൾക്കനുസരിച്ചു ശക്തമായ നടപടികൾ ഇപ്പോഴും പൊലീസിന് കൈക്കൊള്ളാൻ സാധിക്കും.
 ഇക്കാര്യങ്ങൾ ചൂണ്ടികാണിച്ചു നൽകിയ ഉത്തരവിന്റെ പകരപ്പാണ് ഇതോടൊപ്പം, പ്രിന്റെടുത്തു സൂക്ഷിക്കാവുന്നതും, സൈബർ പരാതികൾ നൽകുമ്പോൾ ഇതിൽ ചൂണ്ടികാണിച്ചുട്ടുള്ള വകുപ്പുകൾ മെൻഷൻ ചെയ്തു പരാതികൾ നൽകാവുന്നതുമാണ്. ഉത്തരവുപ്രകാരം പോലീസിനെ കൊണ്ട് കേസെടുപ്പിക്കാൻ നമുക്ക് സാധിക്കും
സർക്കുലർ വായിക്കാം..
No. T8/131924/2015/PHQ
പോലീസ് ആസ്ഥാനം, കേരളം
തിയതി : 10/09/2015
വിഷയം: ഇന്റെർനെറ്റ് ദുർവിനിയോഗവുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളിൽ കേസന്വേഷണം നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച്
ബഹു: ഇൻഡ്യൻ സുപ്രീം കോടതി 24/03/2015-ൽ Shreya Singhal Vs Union of India എന്ന കേസിൽ പുറപ്പെടുവിച്ചിട്ടുള്ള വിധിന്യായമനുസരിച്ച് 2000ലെ വിവര സാങ്കേതിക നിയമം 66- വകുപ്പ്. 2011 ലെ കേരളാ പോലീസ് നിയമം 118 (d) വകുപ്പ് എന്നിവ ഇൻഡ്യൻ ഭരണഘടനയുടെ അനുഛേദം 19(13) യുടെ ലംഘനമാകയാൽ അസാധുവാക്കപ്പെട്ടിട്ടുണ്ട്. അതിനാൽ മേൽപ്പറഞ്ഞ നിയമവ്യവസ്ഥകൾക്ക് കീഴിൽ ഇനിമേൽ കേസ്സ് രജിസ്റ്റർ ചെയ്യാവുന്നതല്ല.
എന്നാൽ സമീപകാലത്ത് ഇന്റർനെറ്റ് ദുർവിനിയോഗം അനിയന്ത്രിതമായി വർദ്ധിച്ചുവരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വിവരസാങ്കേതികനിയമപ്രകാരം വിധിക്കപ്പെട്ടിട്ടുള്ള യാതൊരു നഷ്ടപരിഹാരമോ ചുമത്തപ്പെട്ടിട്ടുള്ള ശിക്ഷയോ കണ്ടുകെട്ടലോ തൽസമയം പ്രാബല്യത്തിലുള്ള മറേറതെങ്കിലും നിയമത്തിൻ കീഴിൽ നഷ്ടപരിഹാരം വിധിക്കുന്നതിനോ ശിക്ഷ ചുമത്തുന്നതിനോ കണ്ടുകെട്ടുന്നതിനോ തടസ്സമാകുന്നില്ലായെന്ന് പ്രസ്തുത നിയമത്തിന്റെ 77-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു.
ഓൺലൈൻ മീഡിയയുടെ ദുർവിനിയോഗം നിയന്ത്രിതമാക്കി. അസാധുവാക്കപ്പെട്ട നിയവ്യവസ്ഥകൾക്കു കീഴിൽ (ഉൾപ്പെട്ടുവരുന്ന നിയമനടപടികൾ സ്വീകരിക്കുന്നത് സാദ്ധ്യമാക്കുന്നതിനായി അവ മറ്റു നിയമവ്യവസ്ഥകളുടെ പരിധിയിൽ ഉൾപ്പെട്ടുവരുന്നതാണോ എന്ന് നിർബന്ധമായും പരിശോധിച്ചിരിക്കേണ്ടതാണെന്ന് ഇതിനാൽ നിഷ്കർഷിക്കുന്നു.
ബഹു: സുപ്രീം കോടതി അസാധുവാക്കിയ 2000ലെ വിവര സാങ്കേതിക നിയമം 66 A വകുപ്പ്, 2011ലെ കേരളാ പോലീസ് നിയമം 118(d) വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അവ വിവരസാങ്കേതിക നിയമത്തിലേയും കേരളാ പോലീസ് നിയമത്തിലേയും നിലനിൽക്കുന്ന സാധുവായ മറ്റ് വ്യവസ്ഥകൾ, ഇൻഡ്യൻ ശിക്ഷാ നിയമത്തിലെയും, മറ്റ് സ്പെഷ്യൽ നിയമങ്ങളിലെയും വ്യവസ്ഥകൾ എന്നിവയുടെ കീഴിൽ രജിസ്റ്റർ ചെയ്യാവുന്നതാണോ എന്ന് കർശനമായി പരിശോധിച്ചിരിക്കേണ്ടതും, തദനുസരണം നിയമനടപടികൾ സ്വീകരിച്ചിരിക്കേണ്ടതുമാണ്.
ഉദാഹരണത്തിന്, സ്ത്രീകളുമായി ബന്ധപ്പെട്ടുള്ള ഇന്റർനെറ്റ് ദുർവിനിയോഗങ്ങൾക്ക് വിവരസാങ്കേതിക നിയമം 66-C, 66-D, 66-E, 67 എന്നീ വകുപ്പുകളും കേരള പോലീസ് നിയമം 119, 120(o), 120 (q), 121, ഇൻഡ്യൻ ശിക്ഷാനിയമം 290, 292, 294 (b), 354 D, 509 g 1986oes Indecent Representation of Women(Prohibition) Act പോലെയുള്ള സ്പെഷ്യൽ നിയമങ്ങളിലെ വ്യവസ്ഥകളും ബാധകമാക്കാവുന്നതാണോ എന്ന് പരിശോധിക്കാവുന്നതാണ്. കേരള പോലീസ് നിയമം 120) വകുപ്പ്, ഇൻഡ്യൻ ശിക്ഷാനിയമം 1244, 153A, 2954, 500, 505, 506, 509 എന്നീ വകുപ്പുകൾ, വിവരസാങ്കേതിക നിയമം 66E, 67, 674, 678 എന്നീ വകുപ്പുകൾ തുടങ്ങിയവ ഓൺലൈൻ മീഡിയയുടെ ദുർവിനിയോഗവുമായി ബന്ധപ്പെട്ട കേസുകളിലും ഓരോ കേസിന്റേയും
വസ്തുതകൾ കണക്കിലെടുത്ത് ബാധകമാക്കാവുന്നതാണ്. മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ എല്ലാ ജില്ലാ പോലീസ് മേധാവിമാരും റേഞ്ച് ഐ ജി പി മാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ടി.പി. സെൻകുമാർ, എ. പി. എസ്
സംസ്ഥാന പോലീസ് മേധാവി
അഡ്വ ശ്രീജിത്ത് പെരുമന