Set back from Road


Join AntiCorruption Team to make the world better
Join AntiCorrutption Team

ഞങ്ങളുടെ വസ്തു ഒരാളുടെ വഴിയോട് ചേർന്നാണ് കിടക്കുന്നത് വീട് വയ്ക്കുവാൻ വഴിയിൽ നിന്നും ഒന്നര മീറ്റർ വിട്ടു വേണം നിർമ്മിക്കുവാൻ അങ്ങനെ വിട്ടു നിർമിക്കുവാൻ മതിയായ സ്ഥലം ഇല്ല  അവരുടെ വഴിയോട് ചേർത്തുവയ്ക്കുവാൻ  അവർക്ക് സമ്മതമാണ് ലോണെടുത്താണ് വീട് നിർമ്മിക്കുന്നത്  അവർ   NOC or കോൺസൻട്  മുദ്ര പേപ്പറിൽ എഴുതി തരാൻ തയ്യാറാണ് ഇത് വാലിഡ് ആണോ  രജിസ്റ്റർ ചെയ്യാൻ ചെയ്യുവാൻ സാധിക്കുമോ വീട് പണി തുടങ്ങിയ ശേഷം പ്രശ്നം ഉണ്ടാകാതിരിക്കുവാൻ വേണ്ടിയാണ് ഇങ്ങനെ ചോദിക്കുന്നത് അവർ നമുക്ക് തരുന്ന  NOC  OR     കോൺസൻട് പിന്നീട് പിൻവലിക്കുവാൻ സാധിക്കുമോ 
Private path ആണെങ്കിലും consent വെച്ച് പെർമിറ്റ് എടുക്കാൻ rule പ്രകാരം സാധ്യമല്ല!
പിന്നെ പ്രൈവറ്റ് പ്രോപ്പർട്ടി എന്ന് പെർമിറ്റ് പ്ലാനിൽ കാണിച്ച് എടുക്കാം!
പക്ഷെ അത് overseer/AE യ്ക് objection പറയാവുന്നതാണ്!
അങ്ങനെ എടുത്താലും പിന്നീട് ഒരു പരാതി വന്നാൽ, അതു വഴി ആണെന്ന് ബോധ്യപ്പെട്ടാൽ പെർമിറ്റ് cancel ചെയ്യാവുന്നതാണ്, കാരണം നിങ്ങൾ വഴി ആണെന്നുള്ള കാര്യം മറച്ചു വെച്ചാണ് പെർമിറ്റ് എടുത്തിരിക്കുന്നത്!
പറ്റുമെങ്കിൽ 1.5m setback ഇട്ട് പെർമിറ്റ് വാങ്ങുക!

ഫ്രണ്ട്, ബാക് സെറ്റ് ബാക്ക് തീർച്ചയായും വേണം, സൈഡ് കുറവാണെങ്കിൽ കൻസെന്റ് മതിയാകും എന്നാണ് തോന്നുന്നത്. ഫ്രണ്ട് 3 m, ബാക് 2 m. എന്നിവ വേണം. അഥവാ ഇല്ലെങ്കിൽ വസ്തു കൂടുതലുള്ള ഭാഗം ഫ്രണ്ട് ആയി കാണിക്കണം.
കാൻസെന്റ് പിൻവലിച്ചാലൊന്നും പിന്നീട് പ്രശ്നമില്ല. അവർ അനുവാദം തന്നിട്ടാണല്ലോ വീട് കിട്ടുന്നത്.