പ്രായം ആകുന്നവരെ നോക്കുന്നവരോട്

Join AntiCorruption Team to make the world better
Join AntiCorrutption Team

പ്രായം ആകുന്നവരെ നോക്കുന്നവരോട് സ്നേഹത്തോടും, കരുണയോടും പെരുമാറുക
എന്നുള്ളതാണ്. നിങ്ങളെ കൊണ്ട് ആവുന്നതിൻ്റെ പരമാവധി പിന്തുണയും,
സ്നേഹവും, സാമ്പത്തികമായ സഹായം വേണമെങ്കിൽ അതും, വേണ്ടപ്പെട്ടവരെ
നോക്കുന്നവർക്ക് നൽകുക.  ഒരു വാക്കു കൊണ്ടു പോലും അവരെ വേദനിപ്പിക്കാതെ
ഇരിക്കുക, കുറ്റങ്ങൾ ഒന്നും പറയാതെ ഇരിക്കുക, കുറവുകൾ ഒക്കെ സഹിക്കുക
ഇവയൊക്ക പ്രധാനമാണ്. ഇനി കാര്യത്തിലേക്ക് വരാം.
എങ്ങിനെയാണ് അന്ത്യനാളുകളിൽ ഓർമ്മ പോയ ഒരു വ്യക്തിക്ക് ഇനിയുള്ള കുറച്ചു
കാലങ്ങൾ ആത്മാഭിമാനത്തോടെയും,  അന്തസോടെയും  ജീവിക്കാൻ പറ്റുക? ഇതിനായി
മക്കളും, വേണ്ടപ്പെട്ടവരും ചേർന്ന് 'പാലിയേറ്റിവ് കെയറിനായി കൃത്യമായ
ഒരു പ്ലാൻ ഉണ്ടാക്കുക എന്നതാണ്.
എന്താണ് 'പാലിയേറ്റിവ് കെയറ്' അഥവാ 'സാന്ത്വന പരിചരണം'?
മരണക്കിടക്കയിൽ ആയ ഒരു രോഗിക്ക് അസ്വാസ്ഥ്യമോ, ദുരിതമോ ഒഴിവാക്കി,
കഴിവതും  കുറഞ്ഞ വേദന ഉറപ്പാക്കി  അവരുടെ  ജീവിതനിലവാരം കഴിയുന്നത്ര
മികച്ചതാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരിചരണ രീതിയാണ്
പാലിയേറ്റിവ് കെയറ്. ചിലപ്പോൾ ഏതാനും ദിവസങ്ങൾ മുതൽ നിരവധി മാസങ്ങൾ  വരെ
പാലിയേറ്റിവ് കെയറ് വേണ്ടി വരും.
സാന്ത്വന പരിചരണത്തിൻ്റെ ഭാഗമായി നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ
1. ഏറ്റവും ആവശ്യം, വീട്ടിൽ വന്നു നോക്കുന്ന  ഒരു ഡോക്ടറുടെ സേവനമാണ്.
കൃത്യമായ ഇടവേളകളിൽ ഡോക്ടറുടെ സേവനം ആവശ്യം വന്നേക്കാം.
2.  വൈകാരികതയെക്കാൾ,  സാമാന്യ ബുദ്ധി പ്രയോഗിക്കുക. രോഗിക്ക് കഴിവതും
വേദനകൾ ഒഴിവാക്കുക എന്നത് മാത്രമാണ് പ്രധാനം.  അവർക്ക് വേദന അറിയാതെ
ഇരിക്കുവാനും, മയങ്ങുവാനും, ഉറങ്ങുവാനും ഒക്കെ ഉള്ള മരുന്നുകൾ ഡോക്ടറും
ആയി ഡിസ്കസ് ചെയ്ത് ഒരു പ്ലാൻ ഉണ്ടാക്കുക.  നിങ്ങളുടെ ആവശ്യങ്ങൾ
പറഞ്ഞാലേ ഡോക്ടർക്ക് കൃത്യമായ മരുന്നുകൾ നൽകാൻ പറ്റുകയുള്ളൂ. ഈ മരുന്നുകൾ
കൃത്യമായി കൊടുക്കുക.  മൂത്രം പോകുവാനായി, ആഹാരം ഫീഡ് ചെയ്യുവാനായി ഒക്കെ
കുഴൽ ഇട്ടവർ, ചിലപ്പോൾ അത് ഊരി ക്കളയുവാനും, അത് കൂടുതൽ വേദനകളിലേക്കും
അവരെ എത്തിക്കുവാനും സാധ്യത ഉണ്ട്. മെഡിക്കൽ സ്റ്റോറുകളിൽ restraining
strap കൾ ലഭ്യമാണ്. Restraining strap കൾ ഉപയോഗിച്ചാൽ അവർക്ക്
ആവശ്യത്തിന് കൈകൾ അനക്കുകയും ചെയ്യാം, പക്ഷെ ടുബ് വരെ കൈകൾ എത്തുകയും
ഇല്ല. തുടക്കത്തിൽ പറഞ്ഞ മൂന്ന് രോഗാവസ്ഥ ഉള്ളവർക്കും, ഒരു ഡോക്ടറുടെയും,
സോഷ്യൽ വർക്കറുടെയും  സഹായത്തോടെ   കൃത്യമായ പ്ലാനുകളോടെ, മരുന്നുകളുടെ
സഹായത്തോടെ രോഗിക്കും, പരിചരിക്കുന്നവർക്കും ബുദ്ധിമുട്ടില്ലാത്ത ഒരു
പരിചരണ രീതി ഉണ്ടാക്കിയെടുക്കാം.
3. രോഗിയുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രവർത്തിക്കുക. ചില ആൾക്കാരുടെ സാമീപ്യം
അവർക്ക് സാന്ത്വനം നൽകും, അവരെ കാണുവാനും, സംസാരിക്കുവാനും ഉള്ള അവസരങ്ങൾ
നൽകുക. അതേപോലെ, ചില ആൾക്കാരെ കാണാനേ ഇഷ്ടം ഉണ്ടാവില്ല. അങ്ങിനെയുള്ള
അവസരങ്ങൾ കഴിവതും ഒഴിവാക്കുക.
4. അവരുടെ വൈകാരിക ഇഷ്ടങ്ങൾ നടത്തുക. ഇഷ്ടമുള്ള പാട്ടുകൾ, സിനിമയിലെ
രംഗങ്ങൾ ഇവയൊക്കെ കേൾക്കുവാനും, കാണുവാനും ഉള്ള അവസരങ്ങൾ ഉണ്ടാക്കുക.
5. ആദ്ധ്യാത്മികമായോ, മതപരമായോ ഉള്ള അവരുടെ അവകാശങ്ങൾ, ഇഷ്ടങ്ങൾ
ഇവയൊന്നും നിഷേധിക്കരുത്. മകളോ, മകനോ അവിശ്വാസി ആണെങ്കിലും, അച്ഛനോ,
അമ്മയ്ക്കോ, ഭക്തിഗാനം, കേൾക്കുവാനോ, പ്രാർഥനകളിൽ പങ്കെടുക്കാവനോ  ഉള്ള
അവരുടെ ഇഷ്ടങ്ങൾ നിഷേധിക്കാതെ ഇരിക്കുക. അവരുടെ ഇഗിംത്തിന് അനുസരിച്ചു
പ്രാർത്ഥനയോ, പുരാണ ഗ്രന്ഥ പറയണമോ  (ബൈബിൾ, രാമായണം, ഖുറാൻ  വായനയോ
ഉൾപ്പെടെ) ഒക്കെ ആശ്വാസം നൽകിയേക്കാം.
 അവർക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള മരണാനന്തര ചടങ്ങുകൾ
നടത്തുവാനുള്ള ഉറപ്പും വേണമെങ്കിൽ കൊടുക്കണം.
6. എപ്പോളും, വൃത്തിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുക, റൂം ക്ലീൻ ആയി ഇടുക,
ദുർഗന്ധം ഉണ്ടാകാതെ സൂക്ഷിക്കുക.
7. സ്വസ്ഥവും, സന്തോഷജനകമായ ഒരു മരണത്തിനായി അവരെ തയ്യാറെടുപ്പിക്കക.
ചിലർക്ക്  സംഗീതം, ഭക്തിഗാനങ്ങൾ, ചില പ്രത്യേക മണം അല്ലെങ്കിൽ അഭിരുചികൾ
എന്നിവയെല്ലാം  ഇതിൽ ഉൾപ്പെടാം.
സഹായം കേരളത്തിൽ  എവിടെ ലഭ്യമാണ്?
കേരളത്തിൽ 'പാലിയേറ്റിവ് കെയറ്' അഥവാ 'സാന്ത്വന പരിചരണ' ത്തിനായുള്ള
സഹായം (നഴ്സസ് വിസിറ്റ് ഉൾപ്പെടെ) വളരെ നല്ല രീതിയിൽ, തികച്ചും
സൗജന്യമായി  സംസ്ഥാന സർക്കാർ മുൻകൈ എടുത്തു നടത്തുന്നുണ്ട്. കേരളം
സാന്ത്വന പരിചരണ ത്തിന് മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. അമ്മയ്ക്കു
വേണ്ടി, എൻ്റെ കുടുംബവും ഈ പദ്ധതയിൽ ചേർന്നിട്ടുണ്ട്. കൂടുതൽ
വിവരങ്ങൾക്കായി നിങ്ങളുടെ അടുത്തുള്ള ആശാ വർക്കറെയോ  [Accredited Social
Health Activists (ASHAs)] അടുത്തുള്ള പബ്ലിക് ഹെൽത്ത് സെൻ്ററിലോ ഫോണിൽ
ബന്ധപ്പെടുക.
സുരേഷ് സി പിള്ള