തെങ്ങു പുതുകൃഷി പദ്ധതി:
തെങ്ങു പുതുകൃഷി പദ്ധതി:
ജനു. 27, രാവിലെ 10 ന് ഉടുമ്പന്നൂര്‍ പി.കെ ഡെക്കറേഷന്‍ ഹാളില്‍ അപേക്ഷ സ്വീകരിക്കും
നാളികേര വികസന ബോര്‍ഡിന്റെ 2022 - 23 സാമ്പത്തിക വര്‍ഷത്തെ തെങ്ങു പുതുകൃഷി പദ്ധതിയുടെ സബ്‌സിഡി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ കര്‍ഷകര്‍ക്കു ലഭ്യമാക്കുവാനും, അപേക്ഷകള്‍ നേരിട്ടു സ്വീകരിക്കുവാനും ജനുവരി 27 ന് രാവിലെ 10 മണിയ്ക്ക് ഇടുക്കി ഉടുമ്പന്നൂര്‍ പി.കെ ഡെക്കറേഷന്‍ ഹാളില്‍ നാളികേര വികസന ബോര്‍ഡ് അവസരമൊരുക്കും. സ്വന്തമായി 25 സെന്റ് കൃഷിഭൂമിയെങ്കിലും കൈവശമുള്ള കര്‍ഷകര്‍ക്ക് പദ്ധതി പ്രകാരം സബ്‌സിഡിക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 10 തെങ്ങിന്‍ തൈകള്‍ എങ്കിലും നട്ട് പരിപാലിക്കുന്നവരാകണം. നടുന്ന തെങ്ങിനം (നെടിയ/കുറിയ സങ്കര), ഭൂപ്രദേശം (സാധാരണ കുന്നിന്‍ പ്രദേശം ഷെഡ്യൂള്‍ഡ്) എന്നിവ കണക്കിലെടുത്ത് ഹെക്ടറിന് 6,500 രൂപ മുതല്‍ 15,000 രൂപ വരെ രണ്ടു വര്‍ഷത്തേയ്ക്ക് സബ്‌സിഡി ലഭിക്കും. ഒരാള്‍ക്ക് പരമാവധി നാലു ഹെക്ടറിനു വരെ സബ്‌സിഡിക്ക് അര്‍ഹതയുണ്ട്.
പൂരിപ്പിച്ച അപേക്ഷ കൃഷി ഓഫീസറുടെ സാക്ഷ്യപത്രം സഹിതം ജില്ലയില്‍ എത്തുന്ന ബോര്‍ഡ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കണം. അന്ന് അപേക്ഷാ ഫോറങ്ങളുടെ വിതരണവും ഉണ്ടായിരിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സബ്‌സിഡി ലഭിച്ചവരില്‍ നിന്ന് കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം രണ്ടാം വര്‍ഷത്തെ സബ്‌സിഡിക്കുള്ള അപേക്ഷയും സ്വീകരിക്കും. തെങ്ങ് പുതുകൃഷി പദ്ധതിയുടെ വിശാദാംശങ്ങള്‍ നാളികേര വികസന ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. വെബ് സൈറ്റ്-www.coconutboard.gov.in, ഇ-മെയില്‍-cdbpub@gmail.com, ഫോണ്‍-04842376265.
സബ്‌സിഡിക്കുള്ള അപേക്ഷാ ഫാറങ്ങള്‍ ബോര്‍ഡിന്റെ വെബ് സൈറ്റിലെ ലിങ്കില്‍ നിന്നു ലഭിക്കും. (ഒന്നാം വര്‍ഷം - https://coconutboard.gov.in/docs/AEPap/M1.pdf, രണ്ടാം വര്‍ഷം- https://coconutboard.gov.in/docs/AEPap/M2.pdf)