വസ്തു, ഉദ്യോഗസ്ഥ ജാമ്യം

വസ്തു, ഉദ്യോഗസ്ഥ ജാമ്യം

1. എല്ലാ വായ്പകൾക്കും ജാമ്യം നിർബന്ധമാണ്. വസ്തു ജാമ്യം കുറഞ്ഞത് 4 സെന്റിൽ കുറയാത്ത വസ്തുവിന്റെ മതിപ്പ് വിലയുടെ 80% വരെ. അതത് വില്ലേജ് ഓഫീസിൽ നിന്നും വില നിശ്ചയിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.

2. സർക്കാർ അർദ്ധ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ പഞ്ചായത്ത് മുനിസിപ്പാലിറ്റി യൂണിവേഴ്സിറ്റി സഹകരണ ബാങ്കുകൾ /എയ്ഡഡ് സ്കൂൾ – കോളജ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരുടെ ശമ്പള സർട്ടിഫിക്കറ്റ് ജാമ്യമായി സ്വീകരിക്കും.

3. ഉദ്യോഗസ്ഥ ജാമ്യക്കാരന് വായ്പാ കാലാവധിക്ക് ശേഷം ചുരുങ്ങിയത് ഒരു വർഷമെങ്കിലും സർവീസ് ഉണ്ടായിരിക്കണം.

4. 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഒരു ഉദ്യോഗസ്ഥന്റെ ജാമ്യം മതിയാകുന്നതാണ്. 5 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് വസ്തുജാമ്യം നിർബന്ധമാണ്.