സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണം : മനുഷ്യാവകാശ കമ്മീഷൻ

HRMP No. 136/2020,137/2020

Kerala State Human Rights  commission

Thiruvananthapuram

14/03/23

 സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണം :  മനുഷ്യാവകാശ കമ്മീഷൻ

ആലപ്പുഴ : കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ തോട്ടുകടവിൽ താമസിക്കുന്ന പതിനഞ്ചോളം കുടുംബങ്ങൾക്ക് സഞ്ചാരയോഗ്യമായ റോഡ് നിർമ്മിച്ചു നൽകണമെന്ന ആവശ്യം പരിശോധിച്ച് യുക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്.  

     പരാതിക്കാർക്ക് റോഡ്  സൗകര്യം  ലഭ്യമാക്കണമെങ്കിൽ തോട് നികത്തി റോഡ് നിർമ്മിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.  ഇത് താഴ്ന്ന പ്രദേശമായതിനാൽ തോട് നികത്തിയാൽ നീരൊഴുക്ക് തടസ്സപ്പെട്ട് വെള്ളക്കെട്ട് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ റിപ്പോർട്ട് അവാസ്തവമാണെന്ന് പരാതിക്കാരനായ കടക്കരപ്പള്ളി തോട്ടുകടവിൽ ഫ്രാൻസിസും ജോണി തോട്ടുകടവിലും കമ്മീഷനെ അറിയിച്ചു.  നാട്ടുകാർ 3 സെന്റ് സ്ഥലം സൗജന്യമായി നൽകിയാണ് റോഡ് നിർമ്മിച്ചതെന്നാണ് പരാതിക്കാരുടെ വാദം.  എന്നാൽ 2014 ൽ റോഡ് നിർമ്മാണ കമ്മിറ്റി പ്രസിഡന്റായിരുന്ന ടി.കെ. സതീശന്റെ വീട് വരെയാണ് റോഡ് നിർമ്മിച്ചതെന്നും തങ്ങൾക്ക് സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചെന്നും പരാതിക്കാർ പറഞ്ഞു.  ബാക്കിയുള്ള റോഡ് അടുത്ത വർഷം നിർമ്മിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും വാക്കു പാലിച്ചില്ല.  തർക്കം നിലനിൽക്കുന്ന സ്ഥലം പഞ്ചായത്ത് സെക്രട്ടറി സന്ദർശിച്ചിട്ടില്ലെന്നും പരാതിക്കാർ അറിയിച്ചു.  പരാതിക്കാരെ കൂടി കേട്ടശേഷം അവർക്ക് കൂടി സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  പരാതിക്കാർക്ക് പഞ്ചായത്തു സെക്രട്ടറിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.

                  പബ്ലിക് റിലേഷൻസ് ഓഫീസർ