ഗ്രാൻഡ് - ഹോസ്റ്റലിൽ

 മകൾ ആലപ്പുഴയിൽ ഒരു പ്രമുഖ കോളേജിൽ ഫാർമസി. പഠിച്ചതാണ്. അവൾക്ക് സർക്കാരിൽ നിന്നും ഗ്രാൻഡ് കിട്ടാൻ അർഹതയുള്ള ആളാണ്. ഹോസ്റ്റലിൽ എന്തൊക്കെയോ ആനുകൂല്യവും.പക്ഷേ ഒന്നും കിട്ടീല. അവർ പട്ടിക ജാതി വികസന ഓഫീസിൽ പോയപ്പോൾ കോളേജിൽ നിന്നും ഒരു ഡീറ്റെയിൽസും അവർക്ക് കിട്ടിയിട്ടില്ല എന്നാണ് അറിഞ്ഞത്.ആദ്യവർഷം ഹോസ്റ്റൽ ഫീസും മെസ്സ് ഫീസും കൊടുത്തു. രണ്ടാം വർഷം ഹോസ്റ്റൽ ഫീസ് കൊടുക്കണ്ട എന്ന് പ്രിൻസിപാൽ പറഞ്ഞു. പക്ഷേ കോഴ്സ് കഴിഞ്ഞു അവൾ (വേറെ നാല് കുട്ടികളും ഉണ്ട് ) ഇപ്പോൾ രണ്ടാം വർഷത്തെ ഫീസ് മുഴുവൻ ഒന്നിച്ച് അടയ്ക്കണം എന്ന് പറയുന്നു. ഈ വിഷയത്തിൽ എന്താണ് ഇനി ചെയ്യാനുള്ളത്.? 

ഗ്രാന്റിന് അർഹതയുള്ള വിദ്യാർത്ഥി, കോഴ്സിന് ചേരുമ്പോൾ തന്നെ ജാതി സർട്ടിഫിക്കറ്റ്, പഠിക്കുന്ന സ്ഥാപനത്തിൽ കൊടുത്തിരിക്കണം. ഒപ്പം അക്ഷയയിൽ നിന്ന് ഗ്രാന്റിന് ഓൺലൈനായി അപേക്ഷിക്കണം. തുടർന്ന് പഠിക്കുന്ന സ്ഥാപനത്തിൽ / അല്ലെങ്കിൽ ഗ്രാന്റ് കൈകാര്യം ചെയ്യുന്ന ഓഫീസിൽ hard copy (സ്ഥാപനമേധാവിയുടെ കവർ ലെറ്റർ ഉൾപ്പെടെ ) submit ചെയ്യുക. ബാക്കിയുള്ള പ്രോസസ്സ് കോളേജിൽ നിന്നും ചെയേണ്ടതാണ്. Verify ചെയ്യുക, monthly attendance ഒക്കെ. അതിൽ ഹോസ്റ്റൽ fees ഒക്കെ വേണ്ടത് പ്രിൻസിപ്പൽ / grant കൈകാര്യം ചെയുന്നവരോടും പറയുക.

കോളേജ് അധികൃതരോട്... ഗ്രാന്റിനുള്ള അപേക്ഷ കൊടുക്കുവാൻ ആവശ്യപ്പെടുക...

ഉടനടി ജില്ലാ പട്ടികജാതി ഓഫീസർക്കും ,ബ്ലോക്ക് ഓഫീസിലുള്ള പറ്റിക്‌ജാതി ഓഫീസർക്കും അഡ്മിഷൻ രേഖകൾ സഹിതം പരാതികൊടുക്കുക..

 

കോളേജ് അധികൃതരുടെ അനാസ്ഥ കാരണം അര്ഹമായിരുന്ന ഗ്രാന്റ് ലഭിച്ചില്ലെന്നും...... അടച്ച ഫീസ്ഗ്രാന്റ് ആയി തിരിച്ചുതറൻ ഉത്തരവ് പുറപ്പെടുവിക്കണം എന്ന് അപേക്ഷിച്ചു ....വകുപ്പ് മന്ത്രിക്കു ഒരു ഹരജി കൊടുത്തു നോക്കുക....

ഞങ്ങളുടെ കോളേജിൽ നിന്നും grand ഉണ്ട്‌ എന്ന് പറഞ്ഞിട്ടും ഒന്നും ശെരിയാക്കി തന്നിരുന്നില്ല... ഞങ്ങൾ തന്നെ കോളേജിൽ നിന്നും അപ്ലിക്കേഷൻ ഒക്കെ ഫിൽ ചെയ്തു. കളക്ടറേറ്റ് പോയി sc st ഓഫീസറെ കണ്ടു ആണ് ശെരിയാക്കിയത്....

നിങ്ങൾക്ക് grant approved ആയി കാണില്ല. അതുകൊണ്ട് നേരിട്ടു scheduled caste/tribe development ഓഫീസിൽ പരാതി നൽകുക. അവിടെ നിന്ന് കമ്പ്യൂട്ടറിൽ approve ആക്കുക. പോകുമ്പോൾ അക്ഷയയിൽ രജിസ്റ്റർ ചെയ്ത form കൊണ്ടു പോവുക.