പഞ്ചായത്ത് നിർണ്ണയിച്ച കെട്ടിട നികുതിയെക്കുറിച്ച് നിങ്ങൾക്ക് പരാതിയുണ്ടോ ?
__________
കേരള പഞ്ചായത്ത് രാജ് ആക്ട്, (വസ്തു നികുതിയും സർചാർജും) ചട്ടങ്ങൾ 2011, സെക്ഷൻ 15,16 പ്രകാരം നിർണ്ണയിക്കപ്പെട്ട കെട്ടിട നികുതിയെകുറിച്ച് നിങ്ങൾക്ക് ആക്ഷേപമുണ്ടെങ്കിൽ, നികുതി അടയ്ക്കുവാനുള്ള സെക്രട്ടറിയുടെ ഡിമാൻഡ് നോട്ടീസ് ലഭിച്ചു 30 ദിവസത്തിനകം, പഞ്ചായത്തിലെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് അപ്പീൽ നൽകാവുന്നതാണ്
അപ്പീൽ നൽകുന്നതിനു മുൻപ് നിർണ്ണയിക്കപ്പെട്ട നികുതിയുടെ അർദ്ധവാർഷിക തുക പഞ്ചായത്തിൽ ഒടുക്കുകയും അതിന്റെ റസീപ്റ്റ്, അപ്പീലിനോടൊപ്പം നൽകേണ്ടതുമാണ്.
വസ്തുനികുതി നിർണയിക്കുന്നതിൽ സെക്രട്ടറിക്ക് വീഴ്ചകൾ ഉണ്ടായിട്ടുണ്ടെങ്കിൽ, പഞ്ചായത്ത് ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് അപ്പീൽ അനുവദിക്കാവുന്നതാണ്.
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടേയും തീരുമാനത്തിൽ ആക്ഷേപമുണ്ടെങ്കിൽ കെട്ടിട ഉടമയ്ക്ക് സെക്ഷൻ 276 അനുസരിച്ചു LSG ട്രിബൂണൽ മുൻപാകെ ഹർജി കൊടുക്കാവുന്നതാണ്.
.........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)