ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിക്ക് ഓട്ടോറിക്ഷ / ടാക്സി സ്റ്റാൻഡുകൾ ക്രമീകരിക്കുന്നതിൽ അധികാരമുണ്ടോ ?
ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റിക്ക് ഓട്ടോറിക്ഷ / ടാക്സി സ്റ്റാൻഡുകൾ ക്രമീകരിക്കുന്നതിൽ അധികാരമുണ്ടോ ?
ഓട്ടോറിക്ഷ സ്റ്റാൻഡുകൾ സ്ഥാപിക്കപ്പെടുമ്പോൾ കാൽനടക്കാർക്ക് സൗകര്യം ഉണ്ടായിരിക്കണമോ ?
_______
കേരള പോലീസ് ആക്ട് സെക്ഷൻ 72, മോട്ടോർ വെഹിക്കിൾസ് ആക്ട് 1988 സെക്ഷൻ 117 അനുസരിച്ച് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിക്ക് നഗരത്തിലെ / പഞ്ചായത്തിലെ ഗതാഗതം ക്രമീകരിക്കുവാനും ഓട്ടോ / ടാക്സി സ്റ്റാൻഡുകൾ പുനർ നിർണ്ണയിക്കുവാനും അധികാരമുണ്ട്.
..................................................
ആരാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ചെയർമാൻ ?
അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലവനായിരിക്കും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ ചെയർമാൻ.
................................................................
മറ്റുള്ള അംഗങ്ങൾ ആരൊക്കെയാണ് ?
ജില്ലാ കളക്ടറുടെ പ്രതിനിധി, ജില്ലാ പോലീസ് അധികാരി, RTO, PWD എക്സിക്യൂട്ടീവ് എഞ്ചിനീയർ എന്നിവരായിരിക്കും മറ്റ് അംഗങ്ങൾ.
...................................................
കേരള പഞ്ചായത്ത് രാജ് ആക്ടിൽ വാഹനങ്ങൾക്കുള്ള പാർക്കിംഗ് സ്ഥലങ്ങൾ നിർണ്ണയിക്കുവാൻ പ്രത്യേക അധികാരം പഞ്ചായത്തിന് നൽകിയിട്ടുണ്ടോ ?
സെക്ഷൻ 227, 228 പ്രകാരം പഞ്ചായത്തിന് പ്രത്യേക അധികാരം ഉണ്ട്.
നിയമപ്രകാരം ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയിലെ അംഗങ്ങളല്ലാത്ത മറ്റു വ്യക്തികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തലവന്മാരുടെ നേതൃത്വത്തിൽ അതോറിറ്റിയുടെ യോഗം കൂടുകയും പാർക്കിംഗ് സ്ഥലങ്ങൾ പുനർ നിർണ്ണയിക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാണ്.
............................................
ഓട്ടോറിക്ഷ സ്റ്റാൻഡുകൾ നിർണയിക്കപ്പെടുമ്പോൾ കാൽനട യാത്രക്കാർക്ക് പ്രത്യേകം പരിഗണനയുണ്ടോ ?
2013 KHC(3) 53 കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം ഓട്ടോറിക്ഷ സ്റ്റാൻഡുകൾ സ്ഥാപിക്കപ്പെടുമ്പോൾ ടാറിങ് റോഡ് മാർജിനിൽ നിന്നും ഒന്നര മീറ്റർ മാറ്റി കാൽനടക്കാർ ക്കുള്ള യാത്ര സൗകര്യം ഉറപ്പുവരുത്തേണ്ടതാണ്.
...........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിനും, സംശയ നിവാരണങ്ങൾക്കുമായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/JlTb5O3UY8MDFcSNyTKcLm
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/4676300772646
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)