ക്ഷേമ പെൻഷന് വാർദ്ധക്യ കാല പെൻഷനു
Pension apekshikaan
നിങ്ങളുടെ വാർഡ് മെമ്പറുടെ കൈവശം അപേക്ഷ ഫോം ഉണ്ട്
Athu വാങ്ങി പൂരിപ്പിച്ച്
1 Adhar card
2 വീട്ടുകരം അടച്ച രശീത്
3 റേഷൻ കാർഡ്
ബാങ്ക് പാസ്സ് ബുക്ക് ( നിർബന്ധം ഇല്ല )
5 വാർഡ് മെമ്പറുടെ സമ്മത പത്രം
എന്നിവയടക്കം നിങ്ങളുടെ panchayath/ മുനിസിപ്പാലിറ്റി / കോര്പറേഷൻ ഇവയിൽ ഏതാണോ അവിടെ സമർപ്പിച്ചു റെസിപ്റ് വാങ്ങി വെക്കുക
വീട് 1500 സ്‌ക്വാർ ചുറ്റളവിൽ കൂടാൻ പാടില്ല
2 A/C, നാല് ചക്ര വാഹനം എന്നിവ ഉണ്ടായിരിക്കരുത്
ഇപ്പോൾ വരുമാന സർട്ടിഫിക്കറ്റു കൂടി വേണമെന്ന് പറയുന്നുണ്ട്
അപേക്ഷകന് 60 വയസു തികഞ്ഞിരിക്കണം
നാലാം തരം വരെ പഠിച്ചിട്ടുള്ളൂ.
63 വയസ്സായി. ക്ഷേമ പെൻഷന് അപേക്ഷിക്കുന്നതിനു വേണ്ടി സ്കൂൾ സർട്ടിഫിക്കറ്റ് വേണം.
പഠിച്ചിരുന്ന സ്കൂളിൽ അന്വേഷിച്ചിട്ട് തിരഞ്ഞു നോക്കിയിട്ട് കാണുന്നില്ല എന്ന് പറഞ്ഞു കൈമലർത്തി. ഏത് വർഷമാണെന്ന് കൃത്യമായി ഓർമയും ഇല്ല.
പരിഹാരം എന്തെങ്കിലും ഉണ്ടോ സർട്ടിഫിക്കറ്റ് കിട്ടാൻ?
പെൻഷന് അപ്ലൈ ചെയ്യുമ്പോൾ മറ്റെന്തെങ്കിലും ഡോക്യുമെന്റ്/ അഫിഡവിറ്റ് നൽകാൻ ഓപ്ഷൻ ഉണ്ടോ ?
1. ആധാർ
2. ഫോട്ടോ
3. വരുമാന സർട്ടിഫിക്കറ്റ്
4. റേഷൻ കാർഡ്
5. വയസ്സ് തെളിയിക്കുന്ന രേഖ: പാസ്പോർട്ട്, സ്കൂൾ രേഖ, Age സർട്ടിഫിക്കറ്റ്
വയസ്സ് തെളിയിക്കാൻ വേണ്ട രേഖകൾ
1. ജനന സർട്ടിഫിക്കറ്റ്
2. പാസ്പോർട്ട്
3. സ്കൂൾ സർട്ടിഫിക്കറ്റ്
4. ഡ്രൈവിംഗ് ലൈസൻസ്
ഇതൊന്നും ഇല്ലെങ്കിൽ പെൻഷൻ അപേക്ഷിക്കാൻ മെഡിക്കൽ ഓഫീസറുടെ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മതി, കൂടെ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലവും...
Admission register permenent രേഖയാണ്... ഉണ്ടാകണം...
അഡ്മിഷൻ രെജിസ്റ്ററിന്റെ കോപ്പിയാണ് ഇത്തരം കേസുകളിൽ സ്കൂളിൽ നിന്ന് ലഭിക്കുക.
അതിനുള്ള സ്റ്റാമ്പ് പേപ്പർ നമ്മൾ വാങ്ങി കൊടുക്കണം.
രെജിസ്റ്റർ കാണാനില്ലെന്ന് പറയുന്നത് തെറ്റാണു. എത്ര പഴയതും സ്കൂളിൽ സൂക്ഷിക്കേണ്ടതാണ്.
ഒരു രക്ഷയുമില്ലങ്കിൽ ജനനം രെജിസ്റ്റർ ചെയ്യാൻ rdo യുടെ അനുമതി തേടെണ്ടിവരും...
ഒരു പാട് ബുദ്ധിമുട്ടാണ്..
പ്രധാനമായി, പ്രസവിച്ചതിന്നു സാക്ഷി ആയി അന്ന്18 വയസ്സു തികഞ്ഞിരുന്ന ഒരു വ്യക്തിയുടെ, ഇപ്പോൾ81 വയസ്സ് ഉള്ള ഒരാളുടെ സാക്ഷിമൊഴി വേണ്ടിവരും...