സ്വത്ത്‌ വിവരങ്ങൾ ശേഖരിക്കാൻ

 

https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6

 

നേതാവ്  അഴിമതിപ്പണം ഉപയോഗിച്ചു ഇക്കഴിഞ്ഞ പത്തു വർഷത്തിനിടയിൽ വാങ്ങിക്കൂട്ടിയ ഭൂമി എത്രയെന്ന് അറിയുമോ ?

 

നേതാവിന്റെ മാത്രമല്ല, നിങ്ങള്‍ക്ക് പണം തരാതെ മുങ്ങി നടക്കുന്ന ചിട്ടി കമ്പനിക്കാരന്റെ സ്വത്ത്‌ വിവരങ്ങൾ  ശേഖരിക്കാൻ സാധിക്കുമോ ?

___________

 

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ മുഴങ്ങിക്കേൾക്കുന്ന ഒരു ചോദ്യമാണിത്. നേതാവ് അഴിമതിക്കാരൻ ആണോ അല്ലയോ എന്നതല്ല നമ്മുടെ ചർച്ച വിഷയം. മറിച്ച് അദ്ദേഹത്തിൻറെ പേരിലുള്ള സ്വത്തു വിവരങ്ങൾ സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും തേർഡ് പാർട്ടിക്ക് എങ്ങനെ നിയമപ്രകാരം നേടിയെടുക്കാം എന്നുള്ളതാണ്.

വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ ചോദിച്ചാൽ അതൊന്നും ഇവിടെ  ശേഖരിച്ചു വെച്ചിട്ടില്ല. അതുകൊണ്ട് തരാൻ നിർവാഹമില്ല എന്ന ചട്ടപ്പടി മറുപടിയായിരിക്കും ലഭിക്കുക.

 

 പിന്നെ എങ്ങനെ വിവരങ്ങൾ ലഭിക്കും ? 

__________

സബ് രജിസ്ട്രാർ ഓഫീസിൽ ലിസ്റ്റ് സർട്ടിഫിക്കറ്റ് എന്ന പേരിലറിയപ്പെടുന്ന ഒരു സർട്ടിഫിക്കറ്റ് ഉണ്ട്. Certificate showing list of documents executed by or in favour of a person എന്നാണ് അതിൻറെ പൂർണമായ പേര്. രജിസ്ട്രേഷൻ വകുപ്പിന്റെ

 

https://pearl.registration.kerala.gov.in/listapln.php?tok=f9hf33f3f4dd93

എന്ന വെബ്സൈറ്റിൽ പ്രവേശിച്ച് Certificates/List Certificate/Submit Application for LC എന്ന് എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് ലിസ്റ്റ് സർട്ടിഫിക്കറ്റിനായി  അപേക്ഷ സമർപ്പിക്കാം.

 

സബ് രജിസ്ട്രാർ ഓഫീസ് എന്നതില്‍ വസ്തുക്കൾ രജിസ്റ്റർ ചെയ്യപ്പെട്ട രജിസ്ട്രാർ ഓഫീസിന്റെ  പേര് നല്‍കുക. Applicant Details എന്നതില്‍ നിങ്ങളുടെ പേരും വിലാസവും, Search Transactions Made By എന്നതില്‍ നേതാവിന്റെ പേരും വിലാസവും നല്‍കുക. Search Period എന്നതില്‍ ഏത് തിയ്യതി മുതല്‍ ഏത് തിയ്യതി വരെയാണ് തിരയേണ്ടത് എന്നുള്ളത് നല്‍കുക. അപേക്ഷ ഫൈനല്‍ സബ്മിറ്റ് ചെയ്യുക, നിശ്ചിത ഫീസ്‌ ഗൂഗിള്‍ പേ വഴിയോ നെറ്റ് ബാങ്കിംഗ് വഴിയോ അടക്കുക. രണ്ടു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് റെഡി ആയി എന്നുള്ള SMS ലഭിക്കും. സബ് രജിസ്ട്രാര്‍ ഓഫീസില്‍ നേരിട്ടെത്തിയോ തപാല്‍ സ്റ്റാമ്പ്‌ ഒട്ടിച്ച കവര്‍ ഹാജരാക്കി തപാല്‍ മാര്‍ഗമോ സര്‍ട്ടിഫിക്കറ്റ് നേടാം. നേതാവ് കക്ഷിയായി ഒന്നാം നമ്പര്‍ രജിസ്ടറില്‍ നടത്തിയ സകല ഇടപാടുകളും രേഖപ്പെടുത്തിയ Transaction History ആണ് ലഭിക്കുക.

 

നേതാവിന്റെ മാത്രമല്ല, നിങ്ങള്‍ക്ക് പണം തരാതെ മുങ്ങി നടക്കുന്ന കടക്കാരന്റെ സ്വത്ത്‌ വിവരങ്ങളും ഇപ്രകാരം ശേഖരിക്കാം.

........................................ 

 

 

 

 

 

തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക. 

 

Consumer Complaints & Protection Society - Whatsapp Group: 

 https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6

 

Telegram ലിങ്ക്. 

https://t.me/joinchat/SXAVyl1fZPdbVTb0 

 

Facebook ഗ്രൂപ്പ് ലിങ്ക്. 

https://www.facebook.com/groups/467630077264619 

 

CONSUMER COMPLAINTS AND PROTECTION SOCIETY  (Regd)