കൂട്ടവകാശപ്പെട്ട വസ്തുവില്‍പ്പെട്ട അവകാശിയില്‍ ഒരാള മരണപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ ടി വസ്തുവില്‍ നിന്നും അവകാശപ്പെട്ട വസ്തു പ്രത്യേകം തിരിച്ച് സബ് ഡിവിഷന ചെയ്യുന്നതിന് എന്താണ് ചെയ്യേണ്ടത് ?
കൂട്ടവകാശപ്പെട്ട വസ്തുവില്‍പ്പെട്ട അവകാശിയില്‍ ഒരാള മരണപ്പെട്ടു പോയിട്ടുണ്ടെങ്കില്‍ ടി വസ്തുവില്‍ നിന്നും അവകാശപ്പെട്ട വസ്തു പ്രത്യേകം തിരിച്ച് സബ് ഡിവിഷന ചെയ്യുന്നതിന് എന്താണ് ചെയ്യേണ്ടത് ?
__________
മരണപ്പെട്ട വ്യക്തിയുടെ അവകാശികളും കൂട്ടവകാശപ്പെട്ട മറ്റ് അവകാശികളും ചേര്‍ന്ന് വസ്തു ഭാഗിച്ച് അതിര്‍ത്തി ഇട്ടതിനു ശേഷം ബന്ധപ്പെട്ട താലൂക്ക് ഭൂരേഖ തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കിയാല്‍ സബ് ഡിവിഷന്‍ നടപടികള്‍ താലൂക്ക് സര്‍വേയര്‍ സ്വീകരിച്ച് വില്ലേജ് റിക്കാര്‍ഡുകളില്‍ മാറ്റം വരുത്തുന്നതാണ്.
വില്‍പത്രപ്രകാരം സിദ്ധിച്ച വസ്തു വകകള്‍ പോക്കുവരവു ചെയ്യുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കണം ?
വില്‍പത്രം എഴുതി തന്ന വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ്, ഒറിജിനല്‍ വില്‍പത്രം, ലിസ്റ്റ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി വില്ലേജ് മുഖാന്തിരം പോക്കുവരവ് ചെയ്യാവുന്നതാണ്.
ആധാരം രജിസ്റ്റര്‍ ചെയ്തതിനുശേഷം പോക്കുവരവു ചെയ്യുന്നതിനു മുമ്പ് ഞാന്‍ വിദേശത്ത് പോയതിനാല്‍ റീസര്‍വെയില്‍ ചേര്‍ത്തുകിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത് ?
റീസര്‍വെയ്ക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്ത ആധാരം ആണെങ്കില്‍ താലൂക്കിലെ ഭൂരേഖ തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കി പ്രശ്ന പരിഹാരം കാണാവുന്നതും, റീസര്‍വെയ്ക്കുശേഷം റീസര്‍വെ നമ്പര്‍ പ്രകാരം എഴുതിയ ആധാരം ആണെങ്കില്‍ വില്ലേജ് ഓഫീസ് മുഖാന്തിരവും പോക്കുവരവു ചെയ്യാവുന്നതാണ്.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)