പട്ടയം കിട്ടിയ ഭൂമി പോക്കുവരവു ചെയ്തു കൈവശം വച്ച് അനുഭവിക്കുന്നു. റീസര്‍വെ റിക്കാര്‍ഡു നിലവില്‍ വന്നപ്പോള്‍ ഇത് സര്‍ക്കാര്‍ ഭൂമി എന്നാണ് രേഖകളില കാണുന്നത്. ടി അപാകത പരിഹരിക്കുന്നതിനുളള എന്താണ് ചെയ്യേണ്ടത് ?
പട്ടയം കിട്ടിയ ഭൂമി പോക്കുവരവു ചെയ്തു കൈവശം വച്ച് അനുഭവിക്കുന്നു. റീസര്‍വെ റിക്കാര്‍ഡു നിലവില്‍ വന്നപ്പോള്‍ ഇത് സര്‍ക്കാര്‍ ഭൂമി എന്നാണ് രേഖകളില കാണുന്നത്. ടി അപാകത പരിഹരിക്കുന്നതിനുളള എന്താണ് ചെയ്യേണ്ടത് ?
__________
പട്ടയം, പട്ടയസ്കെച്ച്, പട്ടയത്തിന്റെ മഹസ്സര്‍ ഒടുക്ക്, കരം ഒടുക്കു രസീതു എന്നിവയുടെ പകര്‍പ്പ് ഉള്‍പ്പെടെ ബന്ധപ്പെട്ട താലൂക്ക് ഓഫീസിലെ ഭൂരേഖ തഹസീല്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് പ്രശ്നം പരിഹരിക്കാവുന്നതാണ്.
...............................................
കൈവശ വസ്തുവിന്റെ അതിര്‍ത്തിയ്ക്ക് അനുസരിച്ചല്ല റീസര്‍വെ ചെയ്ത് റിക്കാര്‍ഡു തയ്യാറാക്കിയത് എന്നതിനാല്‍ ആധാര പ്രകാരമുളള വിസ്തീര്‍ണ്ണത്തിലും സ്കെച്ചിലും വ്യത്യാസം വന്നിരിക്കുന്നു. ആയതു പരിഹരിക്കുന്നതിന് എന്താണ് ചെയ്യേണ്ടത് ?
__________
സര്‍വെ അതിരടയാള നിയമത്തിലെ സെക്ഷന്‍ 13 A പ്രകാരം ബന്ധപ്പെട്ട റവന്യൂ അധികാരികള്‍ക്ക് അപേക്ഷ നൽകി സ്കെച്ച്, വിസ്തീര്‍ണ്ണം എന്നിവയിലുളള വ്യത്യാസം പരിഹരിക്കാവുന്നതാണ്.
പരാതി പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിയമത്തിലെ സെക്ഷൻ 14 പ്രകാരം കോടതിയെ സമീപിക്കാം. ഇക്കാര്യത്തിൽ കാലതാമസം ബാധകമല്ല.
........................................
തുടർന്നും ഇത്തരം നിയമപരമായ അറിവുകൾ ലഭിക്കുന്നതിന് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക, ഈ വിലപ്പെട്ട അറിവ് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്ക് വെക്കുക.
Consumer Complaints & Protection Society - Whatsapp Group:
https://chat.whatsapp.com/Gw8o1gdJar8FZxgOTTlEj6
Telegram ലിങ്ക്.
https://t.me/joinchat/SXAVyl1fZPdbVTb0
Facebook ഗ്രൂപ്പ് ലിങ്ക്.
https://www.facebook.com/groups/467630077264619
CONSUMER COMPLAINTS AND PROTECTION SOCIETY (Regd)