കച്ചവടക്കാരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച് അഴിമതി നടത്തുന്നത് സംബന്ധിച്ച പരാതി.

ബഹുമാനപ്പെട്ട സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ മുൻപാകെ നിപുൺ ചെറിയാൻ മാഞ്ഞൂരാൻ സമർപ്പിക്കുന്ന പരാതി.  
01 മാർച്ച്  2024
കൊച്ചി
വിഷയം: എറണാകുളം റൂറൽ പോലീസ് ജില്ലാ മുനമ്പം പോലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഓ. എം. വിശ്വംഭരൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗിച്ച് കൊണ്ട് മുനമ്പം പോലീസ് സ്റ്റേഷൻ പരിധിയിലെ കച്ചവടക്കാരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച് അഴിമതി നടത്തുന്നത് സംബന്ധിച്ച പരാതി.
സൂചന 1 : സൂചന: FIR 155/2024 മുനമ്പം പോലീസ് സ്റ്റേഷൻ, എറണാകുളം റൂറൽ പോലീസ് ജില്ല.
സൂചന 2 : മലയാള മനോരമ ദിനപത്രത്തിൽ 28 ഫെബ്രുവരി 2024 -ന് പ്രസിദ്ധീകരിച്ച പ്രച്ച്ചന്നവേഷം കെട്ടി ദ്വീപിലെ ഏമാൻ എന്ന റിപ്പോർട്ട്.   
സർ,
ഞാൻ  25 ഫെബ്രുവരി 2024 -ന് രാവിലെ 7 മണിയോടെ എറണാകുളം ജില്ലയിലെ ചെറായി ബീച്ചിൽ എത്തി കുളിച്ച് അവിടെ തന്നെയുള്ള അക്വാ വേൾഡ് എന്ന സ്വകാര്യ ആക്യുവെറിയും സന്ദർശിച്ച് ഇറങ്ങുമ്പോൾ പോലീസ് ജീപ്പിൽ ഇൻസ്‌പെക്ടർ വിശ്വഭരൻ എന്ന് പിന്നീട് മനസിലാക്കിയ വ്യക്തി എടാ, പോടാ, നീ, എന്ന അഭിസംബോധന വാക്കുകൾ ഉപയോഗിച്ച്  അക്വാ വേൾഡ് സ്ഥാപനത്തിന്റെ സംഭരംഭകനെ ആ സ്ഥാപനം വിൽക്കുന്ന സർവീസിന്റെ തുക 50 രൂപയിൽ നിന്ന് കുറച്ച് 20 രൂപ ആക്കണം എന്ന് ഭീക്ഷണിപ്പെടുത്തുന്നത് കാണാൻ ഇടയായി. ഈ കൃത്യം നടക്കവേ അയാൾ സാധാരണ വേഷത്തിൽ ആയിരിന്നു, യൂണിഫോമിൽ ആയിരുന്നില്ല. അദ്ദേഹത്തിന്റെ നിയമവിരുദ്ധ ഇടപെടൽ തെറ്റാണു എന്ന് ചൂണ്ടികാണിച്ചതിന്  കൃത്യനിർവ്വഹണം തടസപ്പെടുത്താൻ ശ്രമിച്ചു എന്ന ആരോപണത്തിൽ എനിക്കെ എതിരെ എടുത്ത കള്ള കേസാണ് സൂചനയിൽ പറിഞ്ഞിട്ടുള്ള എഫ്.ഐ.ആർ.
അദ്ദേഹം എന്തുകൊണ്ട് സ്വകാര്യ ആക്യുവെറിയം ഉടമയോട് സംസാരിക്കാൻ കാരണമായി എന്ന്   എഫ്.ഐ.ആർ. -ൽ അദ്ദേഹം തന്നെ രേഖപ്പെടുത്തിയ വിവരം പരിശോധിച്ചാൽ മനസിലാകും.അദ്ദേഹം ആ സമയം അവിടെ പോലീസിന്റെ കൃത്യനിർവ്വഹണത്തിൽ ആയിരുന്നില്ല എന്ന് എഫ്.ഐ.ആർ. വിവരത്തിൽ നിന്ന് തന്നെ വ്യക്തമാണ്. പൊതുജനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്നതിനെ കുറച്ചാണ് സ്ഥാപന ഉടമയോട് സംസാരിച്ചത് എന്ന് വിശ്വഭരൻ എഫ്.ഐ.ആർ. - ഇൽ സ്വയം വെളിപ്പെടുത്തിയിട്ടുണ്ട്. സർക്കാർ നിയമനിർമ്മാണത്തിലൂടെയോ ഉത്തരവിലൂടെയോ വില നിയന്ത്രിക്കാത്ത ഒരു സേവനത്തിന്റെ വിലയെ കുറിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ പോലും അത് പോലീസ് അന്വേഷണത്തിൽ വരേണ്ട കാര്യമല്ല. പൊതുജനങ്ങളിൽ നിന്ന് സ്‌ഥാപന ഉടമ കൂടിയ നിരക്ക് ഈടാക്കുന്നു എന്ന പരാതി ലഭിച്ചു എന്ന് ഇൻസ്‌പെക്ടർ വിശ്വഭരൻ രേഖപ്പെടുത്തിയിരിക്കുന്നത് കള്ളമാണ്. വിശ്വഭരൻ തന്റെ പോലീസ് പദവി ദുരുപയോഗിച്ച് ഒരു സംഭരംഭകനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഇടപെടുകയായിരുന്നു എന്നത് വ്യക്തമാണ്.  
വിഷയത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ഇയാളുടെ സമാന പ്രവർത്തികളും ഞാൻ അറിയാൻ ഇടയായി. മുനമ്പം പോലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഓ. എം. വിശ്വംഭരൻ  തന്റെ പോലീസ് സ്റ്റേഷൻ പരിധിയിൽ ഉള്ള കച്ചവടങ്ങളിൽ നിന്ന്, ലൈസൻസ് ഉള്ളതും, ലൈസൻസ് ഇല്ലാത്തതും, ലൈസൻസിന് അപേക്ഷ സമർപ്പിച്ചിരിക്കുന്നതുമായ സംഭരംഭകരിൽ നിന്നും കച്ചവടകാരിൽ നിന്നും മേൽ പറഞ്ഞ സംഭവത്തിനു സമാനമായി ഇടപെട്ട് കൊണ്ട് അവരെ ഭീക്ഷണി പെടുത്തി പണം തട്ടിയെടുക്കുന്ന ശ്രമം നടത്തി വരുന്നുണ്ട്. പോലീസിന്റെ അധികാര പരിധിയിൽ വരാത്ത വിഷയങ്ങളിൽ പോലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഓ. എന്ന അധികാരം ദുരുപയോഗിച്ച് സാധാരണക്കാരായ കച്ചവടക്കാരെ ഭീക്ഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന രീതിയാണ് ഇയാൾ പ്രയോഗിക്കുന്നത്. കച്ചവടം പൂട്ടി പോകുന്ന സാഹചര്യം സൃഷ്ടിക്കും എന്ന ഭീഷണിയിൽ കച്ചവടക്കാർ ഇയാൾക്ക് പണം വാഗ്‌ദാനം ചെയ്യുന്ന അവസ്ഥ ഉണ്ടാക്കി പണം പിരിക്കുന്ന പ്രവണതയാണ് ഇയാൾ ചെയ്തുവരുന്നത്. മേല്പറഞ്ഞ സംഭവത്തിലും ഇത് സ്പഷ്ടമാണ്. സൂചന രണ്ട് പത്രവാർത്തയിൽ പേരെടുത്ത് പറയാതെ പറഞ്ഞിരിക്കുന്ന സംഭവങ്ങൾ വിശ്വംഭരൻ  വൈപ്പിൻ ദ്വീപിൽ മുനമ്പം പോലീസ് സ്റ്റേഷൻ പരിധിയിൽ  ചെയ്തിട്ടുള്ള കാര്യങ്ങളാണ്. ഈ പത്രവാർത്ത ഈ പരാതിയോടൊപ്പം ചേർക്കുന്നു. പത്രവാർത്തയിൽ പറിഞ്ഞിട്ടുള്ള കച്ചവട സ്ഥാപനങ്ങളിൽ പലതും ഏതെന്ന് എനിക്ക് വിവരം ഉണ്ട്.
മേൽപറിഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഴിമതി വിരുദ്ധ നിയമങ്ങൾ അനുസരിച്ച് അഴിമതി നടത്തിവരുന്ന മുനമ്പം പോലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഓ. എം. വിശ്വംഭരനെതിരെ നടപടി എടുക്കണം എന്ന് ആവശ്യപെടുന്നു.
എന്ന്
നിപുൺ ചെറിയാൻ