പോലീസ് സ്റ്റേഷനിൽ അന്യയായമായി തടവിൽ വെച്ചതും ഇന്ത്യൻ പീനൽ കോഡ് 340, 339 കുറ്റകൃത്യങ്ങൾ.

ബഹുമാനപ്പെട്ട എറണാകുളം റൂറൽ പോലീസ് ജില്ലാ മേധാവിക്ക് നിപുൺ ചെറിയാൻ മാഞ്ഞൂരാൻ സമർപ്പിക്കുന്ന പരാതി.
26 ഫെബ്രുവരി 2024
കൊച്ചി
വിഷയം: മുനമ്പം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എം. വിശ്വഭരൻ എന്നെ 25 ഫെബ്രുവരി 2024 -ഇന് മുനമ്പം പോലീസ് സ്റ്റേഷനിൽ അന്യയായമായി തടവിൽ വെച്ചതും ചെറായി ബീച്ചിൽ വെച്ച് തടഞ്ഞതും സംബന്ധിച്ച്. ഇന്ത്യൻ പീനൽ കോഡ് 340, 339 കുറ്റകൃത്യങ്ങൾ.
സൂചന: FIR 155/2024 മുനമ്പം പോലീസ് സ്റ്റേഷൻ.
സർ,
മേൽ സൂചനയിലെ എഫ്. ഐ. ആർ. എനിക്കെതിരെ ഇൻസ്‌പെക്ടർ വിശ്വഭരൻ എടുത്തിട്ടുള്ള കള്ള കേസാണ്.  ഞാനും ഭാര്യയും 25 ഫെബ്രുവരി 2024 -ന് രാവിലെ 7 മണിയോടെ ചെറായി ബീച്ചിൽ എത്തി കുളിച്ച് അവിടെ തന്നെയുള്ള അക്വാ വേൾഡ് എന്ന സ്വകാര്യ ആക്യുവെറിയും സന്ദർശിച്ച് ഇറങ്ങുമ്പോൾ പോലീസ് ജീപ്പിൽ ഇൻസ്‌പെക്ടർ വിശ്വഭരൻ എന്ന് പിന്നീട് മനസിലാക്കിയ വ്യക്തി എടാ, പോടാ, നീ, എന്ന അഭിസംബോധന വാക്കുകൾ ഉപയോഗിച്ച്  അക്വാ വേൾഡ് സ്ഥാപനത്തിന്റെ സംഭരംഭകനെ ആ സ്ഥാപനം വിൽക്കുന്ന സർവീസിന്റെ തുക 50 രൂപയിൽ നിന്ന് കുറച്ച് 20 രൂപ ആക്കണം എന്ന് ഭീക്ഷണിപ്പെടുത്തുന്നത് കാണാൻ ഇടയായി. എന്റെ മുൻപിൽ വെച്ച് ഇത് നടക്കവേ നിസ്സഹായതോടെ സ്ഥാപന ഉടമ എന്നെ അടുത്തേക്ക് വിളിച്ച സാഹചര്യത്തിൽ പോലീസ് ജീപ്പിൽ സാധാരണ വേഷത്തിൽ ഇരുന്ന വ്യക്തിയോട് അദ്ദേഹം ആരാണെന്ന് അന്വേഷിക്കുകയും, അദ്ദേഹം ആവശ്യപ്പെടുന്ന കാര്യം നിയമവിരുദ്ധമാണെന്നും, അദ്ദേഹം പോലീസ് ഉദ്യോഗസ്ഥൻ ആണെങ്കിൽ അദ്ദേഹം അവിടെ ചെയ്യുന്നത് പോലീസിന്റെ പണി അല്ല എന്നും ശക്തിയുക്തം അഭിപ്രായപ്പെട്ടു. ഇതേ തുടർന്ന് അയാൾ പോലീസ് ജീപ്പിൽ നിന്ന് ഇറങ്ങി വരുകയും അയാൾ മുനമ്പം പോലീസ് സ്‌റ്റേഷൻ സിർക്കിൽ ഇൻസ്‌പെക്ടർ ആണെന്ന് പറയുകയും എന്നെ അവിടെ വെച്ച് തടഞ്ഞ് ഞാൻ വീട്ടിലേക്ക് തിരിച്ചു പോകുന്നത് തടസപ്പെടുത്തി, മുനമ്പം പോലീസ് സ്റ്റേഷനിലേക്ക് എത്തണം എന്നും എന്നെ അറസ്റ്റ് ചെയ്യുകയാണെന്നും അറിയിച്ചു. ആ നിമിഷം അദ്ദേഹം മുനമ്പം എസ്. എച്.ഓ. ആണെന്ന വിശ്വാസത്തിൽ ഞാൻ പോലീസ് നടപടികളോട് സഹകരിച്ചു.
എന്നാൽ അവിടെ നടന്നത് അനധികൃത അറസ്റ്റും പിന്നീട് മുനമ്പം പോലീസ് സ്റ്റേഷനിൽ അനധികൃത കസ്റ്റഡിയുമാണ്. ഇത് ഇന്ത്യൻ പീനൽ കോഡ് 340 - wrongful confinement, 339 -wrongful restrain കുറ്റകൃത്യങ്ങളാണ്. ഇന്ത്യൻ പീനൽ കോഡ് 342, 341 പ്രകാരം ശിക്ഷാർഹവുമാണ്. മേൽസൂചനയിലെ എഫ്.ഐ.ആർ. സംബന്ധിച്ച അറസ്റ്റ് വിവരങ്ങൾ മുനമ്പം പോലീസ് സ്റ്റേഷനിൽ രേഖപെടുത്തിയിട്ടുള്ളതാണ്. ഈ രേഖകൾ തന്നെ ഇന്ത്യൻ പീനൽ കോഡ് 340 - wrongful confinement, 339 -wrongful restrain കുറ്റകൃത്യങ്ങളുടെ തെളിവായി സ്വീകരിക്കാവുന്നതാണ്.
പോലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തെടസപ്പെടുത്താൻ ശ്രമിച്ചു എന്ന്  ഇൻസ്‌പെക്ടർ വിശ്വഭരൻ എഫ്.ഐ.ആർ. - ഇൽ രേഖപ്പെടുത്തിയിരിക്കുന്നത് തെറ്റാണ് എന്ന്, അദ്ദേഹം എന്തുകൊണ്ട് സ്വകാര്യ ആക്യുവെറിയം ഉടമയോട് സംസാരിക്കാൻ കാരണമായി എന്ന്  രേഖപ്പെടുത്തിയ എഫ്.ഐ.ആർ. -ലെ വിവരം  പരിശോധിച്ചാൽ തന്നെ മനസിലാകും. അദ്ദേഹം ആ സമയം അവിടെ പോലീസിന്റെ കൃത്യനിർവ്വഹണത്തിൽ ആയിരുന്നില്ല എന്ന് എഫ്.ഐ.ആർ. വിവരത്തിൽ നിന്ന് തന്നെ വ്യക്തമാണ്. പൊതുജനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്നതിനെ കുറച്ചാണ് സ്ഥാപന ഉടമയോട് സംസാരിച്ചത് എന്ന് വിശ്വഭരൻ എഫ്.ഐ.ആർ. - ഇൽ സ്വയം വെളിപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മേൽ പരാമർശിച്ചിട്ടുള്ള കുറ്റകൃത്യങ്ങൾ അദ്ദേഹത്തിന് കൃത്യനിർവഹണത്തിന് ഇടയിൽ വന്നിട്ടുള്ള പിഴവല്ല, മറിച്ച് ബോധപൂർവം ചെയ്തിട്ടുള്ള കുറ്റകൃത്യമാണ് എന്നും വ്യക്തമാണ്. സർക്കാർ നിയമനിർമ്മാണത്തിലൂടെയോ ഉത്തരവിലൂടെയോ വില നിയന്ത്രിക്കാത്ത ഒരു സേവനത്തിന്റെ വിലയെ കുറിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ പോലും അത് പോലീസ് അന്വേഷണത്തിൽ വരേണ്ട കാര്യമല്ല. പൊതുജനങ്ങളിൽ നിന്ന് സ്‌ഥാപന ഉടമ കൂടിയ നിരക്ക് ഈടാക്കുന്നു എന്ന പരാതി ലഭിച്ചു എന്ന് ഇൻസ്‌പെക്ടർ വിശ്വഭരൻ രേഖപ്പെടുത്തിയിരിക്കുന്നത് ന്യായീകരണങ്ങൾ ചമയ്ക്കുന്നതിന്റെ ഭാഗമാണ്. വിശ്വഭരൻ തന്റെ പോലീസ് പദവി ദുരുപയോഗിച്ച് ഒരു സംഭരംഭകനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ ഇടപെടുകയായിരുന്നു എന്നത് വ്യക്തമാണ്.  
ആയതിനാൽ മുനമ്പം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായി പ്രവർത്തിക്കുന്ന വിശ്വഭരൻ എന്ന വ്യക്തിക്കെതിരെ മേല്പറഞ്ഞതും സംഭവത്തിൽ നിന്ന് വെളിപ്പെടുന്ന മറ്റ് കുറ്റകൃത്യങ്ങൾക്കും നിയമ നടപടി സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
കൊല്ലം ജില്ലയിലെ തെന്മലയിൽ രാജീവ് എന്ന വ്യക്തിയെ ക്രൂരമായി മർദിച്ച് അക്രമം സൃഷ്‌ടിച്ച പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ് എം. വിശ്വഭരൻ എന്ന് അറിയുന്നു. സാധാരണക്കാർക്ക് എതിരെ പരാക്രമം കാണിക്കുകയും പോലീസിന് ഇടപെടാൻ അധികാരമില്ലാത്ത കാര്യങ്ങളിൽ പോലീസ് അധികാരം ദുരുപയോഗിച്ച് ഇടപെടുന്നു എന്ന് വിവിധ വ്യക്തികൾ പരാതിപ്പെട്ടതായി അറിയുന്നു. ഇദ്ദേഹം പോലീസ് സേവനത്തിൽ തുടർന്നാൽ അത് പൊതുജനങ്ങൾക്ക് ഭീക്ഷണിയാണ്.
എന്ന്,
നിപുൺ ചെറിയാൻ